Monday, February 18, 2019

ഈശാവാസ്യം ഉപനിഷത് മന്ത്രം.. 9---
അന്ധo തമ: പ്രവിശന്തിയേ 
അവിദ്യാം ഉപാസതേ 
തതോഭൂയ ഇവതേ തമോ 
യവിദ്യായാം രതാ..
അർഥം, മന്ത്ര സാരം..
ആരാണോ അവിദ്യയെ ഉപാസിക്കുന്നത് അവർ അന്ധമായ തമസ്സിനെ പ്രാപിക്കുന്നു. ആരാണ് കർമ്മാദേവതകളിൽ താൽപരരായിഇരിക്കുന്നത് അവർ അതിനേക്കാൾ വലിയ അന്ധകാരത്തെ പ്രാപിക്കുന്നു.
.. മനുഷ്യജീവിത ലക്ഷ്യം ആത്മ ജ്ഞാനലബ്ധിയാണ്. ഈ ലക്ഷ്യങ്ങൾ എന്താണന്ന് ബോധിക്കാതെ വലിയ കർമ്മങ്ങൾ ചെയ്യുന്ന കർമ്മഠൻമാരായി ഭാവിച്ചു കേമത്തം നടിക്കുന്നു. കർമ്മം ജീവിതത്തിൽ മാറ്റംത്തിനു സഹായിക്കണം അല്ലെങ്കിൽ കൂടുതൽ ഇരുട്ടിലേക്ക് ജീവിതം നീങ്ങും. ജ്ഞാനദാന മാർഗംമാണ് കർമ്മം. ജ്ഞാനം നേടാൻ ഒരു ഉപകരണം മാത്രമാണ് കർമ്മം. കർമ്മങ്ങൾ ജ്ഞാനവികാസത്തിനുപകരിച്ചു വ്യക്തിയുടെ ജീവിതം പരിശുദ്ധവും ശ്രേഷ്ഠവും പുണ്യ പൂർണ്ണവുമാക്കാനാണ് ഉപകരിക്കേണ്ടത്. വലിയ കർമ്മങ്ങൾ ബലികൾ, ഹോമങ്ങൾ യാഗങ്ങൾ എന്നിവ നടത്തിയാൽ ദേവന്മാർ പ്രസാദിക്കുകയും സ്വർഗ്ഗലോകപ്രാപ്തി നേടാം എന്നൊക്ക ചിന്തിച്ചു കർമ്മങ്ങൾ ചെയ്യുന്നവർ തങ്ങൾ വലിയ പാപങ്ങളാണ് ചെയ്തു കൂട്ടുന്നത് എന്നറിയാത്ത കൂടുതൽ അന്ധകാരവൃതമായ ജിവിതത്തിലാണ് എത്തിചേരുന്നത്. ദേവന്മാരെ സന്തോഷിപ്പിക്കാനായി ചെയ്യുന്ന കർമ്മങ്ങൾ മനസ്സിനെ കൂടുതൽ ഇരുട്ടിലേക്കാണ് നയിക്കുന്നത്. ജിവിത ശുദ്ധിയാണ് കർമ്മ ലക്ഷ്യം. ജ്ഞാനം തന്നെയാണ് ജീവിത ലക്ഷ്യം. അതിനുപകരിക്കാത്ത കർമ്മങ്ങൾ പാഴ് വേലകളും പാപഫലദായകങ്ങളുമാണ്. 

No comments:

Post a Comment