Saturday, February 23, 2019

"ഓം" എന്ന പ്രണവ ശബ്ദം ബ്രഹ്മത്തിൽ നിന്നും ഉണ്ടായി. ബ്രഹ്‌മാവ്‌ ഇതു കേട്ടത് തപഃ എന്നാണു.അനവധി വര്ഷം തപസ്സു ചെയ്തു സൃഷ്ട്ടി ആരംഭിച്ചു.സൃഷ്ടി ക്രമം ഭാഗവതത്തിലും ഉപനിഷത്തിലും വിവരിക്കുന്നുണ്ട്.ആദിയിൽ ബ്രഹ്മാണ്ഡം വിടർന്നതോടെ പരമാത്മാവ് സ്വയം സൃഷ്ടിക്കപ്പെട്ടു.
പിന്നീട് പരമാത്മാവ് പരിണാമം പ്രാപിച്ച് പ്രാണൻ ( life energy ഊർജം ) ഉണ്ടായി.
പ്രാണൻ പരിണമിച്ച് മനസ്സും ഒന്നിനൊന്നു വ്യത്യസ്ഥമായ സർവ്വ ജീവജാലങ്ങളും ഉണ്ടായിവന്നു എന്ന സത്യമാണ് യോഗശാസ്ത്ര അടിസ്ഥാനം..

മനുഷ്യൻറെ സ്വാർഥമായ താത്പര്യങ്ങളും അത് സൃഷ്ടിക്കുന്ന മനസ്സും ബുദ്ധിയുമാണ്‌ ഓരോ മനുഷ്യനേയും നയിക്കുന്നത് .

അവനവൻറെ ബുദ്ധിയുടെ നിയന്ത്രണത്തിൽ ജീവിക്കുന്ന മനുഷ്യനെ നയിക്കുന്നത് സത്യമല്ല മറിച്ച്, മുൻവിധികളായ വിശ്വാസങ്ങളാണ്, വികാരങ്ങളാണ് .

അത് കൊണ്ടാണ് സാധാരണ മനുഷ്യന് അവരുടെ ബുദ്ധിയെ മറികടന്ന് പോയി പ്രപഞ്ചസത്യം ഗ്രഹിക്കാൻ കഴിയാത്തത് .

യോഗ- സത്യം ബുദ്ധിപരമല്ല (not a human creation ) മറിച്ച് ബോധപരമാണ് (beyond the ego ) എന്നുള്ള വസ്തുത അറിഞ്ഞിരിക്കണം.

യോഗയാണ് (ആത്മാവിൽ പുനർ ജനനം) മുക്തി മാർഗ്ഗം എന്ന ആശയം മനുഷ്യൻറെ ശാസ്ത്രബുദ്ധി ഉണ്ടാകുന്നതിന് വളരെ മുൻപേ ഉണ്ടായതാണ്.

ജീവൻ സൃഷ്ടിക്കുന്ന പ്രാണൻ പ്രപഞ്ചത്തിന് അടിസ്ഥാനശിലയാണ്

പ്രാണനെ നാം അറിയുന്നത് ബോധം ആയിട്ടാണ് . ആത്മീയനായ മനുഷ്യനിൽ ഉണർന്ന് വരുന്ന തിരുഹൃദയമാണ് സ്വബോധം.

ആത്മീയനായ മനുഷ്യൻ സത്യത്തിൽ ചരിക്കാൻ കാരണം ഈ കേന്ദ്രമാണ്.ഇത് നന്മകളുടെ ഉറവിടവുമാണ്.

ഒരു മനുഷ്യൻ സ്വയം ഈ പ്രപഞ്ചസത്യം സാക്ഷാത്ക്കരിക്കുന്ന പാതയാണ് ആത്മീയത.

ജീവാത്മാവായ അഹം (ഞാൻ Ego ) പരിശുദ്ധ ആത്മാവിന് (ബോധം ) പൂർണ്ണമായി കീഴ്പ്പെടുന്ന നിമിഷം ഒരോ മനുഷ്യനും ഈ സത്യം അറിയുകയും അവർ സ്വയം ആത്മാവിൽ പുനർജനിക്കുകയും ചെയ്യുന്നു.(ബോധ -ഉദയം )

അതോടെ ആ വ്യക്തി ബുദ്ധിയുടെ നിയന്ത്രണത്തിൽ നിന്നും പുറത്തു കടക്കുന്നു.പിന്നീട് ബുദ്ധി ഒരിക്കലും അയാളെ നിയന്ത്രിക്കില്ല .ബുദ്ധി അയാളുടെ നിയന്ത്രണത്തിലേക്ക് നീങ്ങുന്നു.

അതോടെ ആ വ്യക്തി സുഖ - ദു :ഖങ്ങളിൽ (duality of feelings ) നിന്നും മുക്തനാവുകയും ബുദ്ധിക്ക് പകരം ബോധം കൊണ്ട് നയിക്കപ്പെട്ട് സ്വർഗീയ അവസ്ഥയിൽ ജീവിതം ആനന്ദിക്കുകയും ചെയ്യും.


"ഞാൻ സത്യവും വഴിയും ജീവനും ആകുന്നു" എന്ന് ശ്രീ ഭഗവാൻ പ്രഖ്യാ പിക്കുന്നത് ഈ സത്യം സാക്ഷാത്ക്കരിച്ചത് കൊണ്ടാണ്.

യോഗസത്യം ബോധപരമാണ് .അത് മനുഷ്യൻറെ ചിന്തക്കും ബുദ്ധിക്കും ഉപരിയാണ്.

മനുഷ്യൻറെ ബുദ്ധിക്ക് സ്വയമായി, അതിന് പുറത്തുള്ള സത്യങ്ങൾ ഗ്രഹിക്കാൻ വളരെ പ്രയാസമായിരിക്കുന്നത് കൊണ്ടാണ് മനുഷ്യൻ വിശ്വാസങ്ങളിലേക്ക് പോകുന്നത്.

വിശ്വാസങ്ങൾ നമ്മുടെ ബുദ്ധിയുടെ തന്നെ ഭാഗമായ ഒരു വികാര മായിരിക്കുന്നത് കൊണ്ട് ഏത് വിശ്വാസത്തിൽ നിന്നും മനുഷ്യർക്ക്‌ ഒരു പ്ര ത്യേകസുരക്ഷിതത്വം വ്യക്തിപരമായി അനുഭവിക്കാൻ കഴിയുന്നതാണ്.

ഭൗതീകജീവിതത്തിൽ മനുഷ്യർക്ക് ഏറ്റവും പ്രധാനം അവനവൻറെ പ്രവർത്തിയിലുള്ള ശുഭാബ്ധിവിശ്വാസമാണ്.

അതിന് ദൈവം (സത്യം ) ഉണ്ടെന്ന വിശ്വാസവും ഒരു പരിധിവരെ ഗുണകരമാണ്.

എന്നാൽ നമ്മുടെ ജീവിതത്തിൽ നിന്നും ആശങ്കകളും അസമാധാനവും ഇല്ലാതെയാക്കാൻ ഒരു വിശ്വാസത്തി നും കഴിയുന്നതല്ല.

അത് സത്യ -സാക്ഷാത്ക്കാരത്തിൽ കൂടി മാത്രമേ സാധ്യമാകൂ.

ഓരോ മനുഷ്യനും അവനവൻറെ ബുദ്ധിയുടെ മാത്രം നിയന്ത്രണത്തിലാണ് ജീവിക്കുന്നത് .

നമ്മുടെ വികാരങ്ങളെ സൃഷ്ടി ക്കുന്നതും നമ്മുടെ ബുദ്ധിയാണ്.അത് കൊണ്ടാണ് അവയെ നിയന്ത്രിക്കാൻ പലർക്കും സാധിക്കാതെ വരുന്നത്.

കൂടാതെ ഒരു വിശ്വാസം കൊണ്ടും ആർക്കും അവനവൻറെ ബുദ്ധിയുടെ പരി മിതിയെ മറികടക്കാൻ കഴിയില്ല.

കാരണം ഏത് വിശ്വാസവും ഒരുവൻറെ ബുദ്ധിയുടെ ഒരു ഭാഗമാണ്.

വ്യക്തിപരമായ ചിന്ത കൊണ്ട് നാം സൃഷ്ടിക്കുന്ന വികാരമാണ് ബുദ്ധിയും വിശ്വാസവും. വിശ്വാസവും ബുദ്ധിയുമാണ്‌ ഞാനെന്ന അവസ്ഥയെ നയിക്കുന്നത്.

ഞാൻ എന്ന അവസ്ഥയാണ്‌ ഓരോ മനുഷ്യൻറെയും പരിമിതി.

ഈ പരിമിതിയെ മറികടക്കുന്നതിന് മനുഷ്യൻറെ മുൻപിലുള്ള ഏകശക്തിയാണ് ബോധം (Holy Spirit ).

നാം നമ്മുടെ അഹം ബലിയായി സമർപ്പിക്കുമ്പോൾ (total surrender) ബോധം നമ്മിലേക്ക്‌ പ്രവേശിക്കുകയും അത് നമ്മിൽ ഒരു ശക്തികേന്ദ്രം ( sacred heart ) തുറക്കുകയും ചെയ്യുന്നു.

അതോടെ സ്വാർഥ താത്പര്യങ്ങൾ നമ്മളെ വിട്ടു പോവുകയും നമ്മുടെ നിയന്ത്രണം ദൈവീകമായ ആ കേന്ദ്രം ഏറ്റെടുക്കുന്നതോടെ നാം സത്യത്തി ൻറെ വഴിയിലേക്ക് നീങ്ങി നമ്മുടെ ജീവിതം നന്മകളിൽ അടിയുറക്കുകയും ചെയ്യുന്നു .

പ്രപഞ്ചം പ്രാണനായി സ്പന്ദിക്കുന്നത് പരിശുദ്ധ-ആത്മാവാകുന്ന (holy spirit ) ശക്തി കേന്ദ്രത്തിൽ നിന്നുമാണ്.

ആത്മാവ് ജീവനിലേക്ക് പ്രവഹിക്കുന്ന പ്രയാണമാണ് പ്രാണൻ.

എല്ലാ ജീവജാലങ്ങളിലും ജീവനായി സ്പന്ദിക്കുന്നത് പ്രാണശക്തിയാണ് .

പ്രാണനിൽ നിന്നും രൂപപ്പെടുന്നതാണ് മനസ്സ് .

മനസ്സ് സൃഷ്ടിക്കുന്നതാണ് ജീവാത്മാവായ അഹം ( ഞാൻ ).

ജീവാത്മാവ് ആകുന്ന ഞാൻ തിരിച്ച് പരമാത്മാവിൽ ലയിക്കുന്ന പ്രക്രീയയാണ്‌ യോഗ.

ഗീതയിൽ കൃ ഷ്ണൻ അർജുനനോട് ആവശ്യ പ്പെടുന്നതും ഇത് തന്നെയാണ് (surrendere to Me )

പ്രാണനെ നിന്ദിക്കുന്ന മനുഷ്യൻ സ്വരൂപത്തെയാണ് നിന്ദിക്കുന്നത്‌.

ഒരു മനുഷ്യൻ മറ്റൊരാളെ വണങ്ങുമ്പോൾ അയാൾ വണങ്ങുന്നത് ഒരാൾരൂപത്തെ അല്ല, മറിച്ച് അയാളിലെ പ്രാണനെയും അതുവഴി പ്രപഞ്ച സത്യത്തെയുമാണ് .

മതങ്ങൾ ഈ സത്യം മനുഷ്യരെ പഠി പ്പിക്കാത്തത് കൊണ്ടാണ് മനുഷ്യരിൽ പരസ്പര വിദ്വേ ഷവും വർഗ്ഗീയതയും അശാന്തിയും വളർന്ന് വരുന്നത്‌.

പരമാവസ്ഥയിൽ , അകാരകമായ ശാന്തതയിൽ സ്ഥിതി ചെയ്യുന്ന, സമാനതകളില്ലാത്ത, ഉജ്വലമായ ജൈവോർജമാണ് പരമാത്മാവ്.

പ്രപഞ്ച ത്തിന് കാരണമായി, എല്ലാ നന്മകളുടെയും ഉത്ഭവസ്ഥാനമായി, ആരംഭവും അവസാനവും ഇല്ലാത്ത അവസ്ഥയിലാണ് ( infinite Being) പരമാത്മാവ് സ്ഥിതി ചെയ്യുന്നത്.

"ഓം ശാന്തി" എന്ന വാക്ക് അർഥമാക്കുന്ന അവസ്ഥയാണിത്. ഓരോ മനുഷ്യനും ഈ അവസ്ഥയെ അവനവനിലേക്ക് സ്വീകരിക്കാൻ കഴിയും.

അതിനായി നാം നമ്മുടെ ഞാൻ (ജീവാത്മാവ് ) എന്ന അവസ്ഥയെ ക്രമീകരിക്കേണ്ടതുണ്ട്.

ആത്മവിശുദ്ധിയില്ലാത്ത മനുഷ്യന്‌ ഈശ്വര (സത്യം ) സാക്ഷാത്കാരം ഒരിക്കലും സാധ്യമല്ല.

മനുഷ്യരിൽ സ്വാർഥതയുടെ അശാന്തി സൃഷ്ടിക്കുന്ന ഞാൻ പല തരമായ ചിന്തയിലും പ്രവർത്തിയിലും മലിനമായ അവസ്ഥയിലാണ്‌ . അത് കൊണ്ടാണ് നാം പലതരം രോഗങ്ങൾ കൊണ്ടും അസ്വസ്ഥത കൊണ്ടും കഷ്ടപ്പെടുന്നത്.

മനുഷ്യരിലെ ഞാൻ അശാന്തമാകുന്നതിന് കാരണം വ്യക്തിയിലെ അശുദ്ധി യും വ്യാകുലതയുമാണ്.

നമ്മിൽ വിശുദ്ധത വരാൻ നാം ചിന്തയിലും വാക്കിലും പ്രവർത്തി യിലും നിർവികാരത കൈ വരിക്കണം.

സത്യത്തിനുപരിയായി ഒന്നിനോടും പ്രത്യേക മമത പാടില്ല. അപ്പോൾ നാം സ്വയം ശുദ്ധീകരിക്കപ്പെടും.

നമ്മുടെ വിശുദ്ധി നമ്മുടെ ചുറ്റു പാടും വിശുദ്ധിയുടെ കിരണങ്ങൾ പടർത്തും.

എനിക്ക് നഷ്ടപ്പെട്ടുപോയതോ എനിക്കില്ലാത്തതോ ആയ ഒരു സ്വർഗ്ഗം, ഞാൻ സ്വപ്നം കാണുന്നതായ ഒരു സ്വർഗ്ഗം ഇതിന് രണ്ടിനുമിടയിൽ അവനവൻറെ ബുദ്ധിയുടെ തേരിലേറി അതിവേഗം പാഞ്ഞുകൊണ്ടിരിക്കുന്ന ചിന്തകളുടെ തേരോട്ടമാണ്‌ മനുഷ്യൻറെ വ്യകുലതകൾക്ക് കാരണം.

ജനലക്ഷങ്ങളെ ചിരിപ്പിക്കുന്ന കൊമേടിയനായാലും മജിഷ്യനായാലും കലാകാരനായാലും അവനവൻറെ ദു :ഖത്തെ മറികടക്കാൻ ആർക്കും എളുപ്പമാർഗ്ഗങ്ങളില്ല.

അടങ്ങാത്ത ദു :ഖവും അതുവഴി അനേകം രോഗങ്ങളുമാണ് വ്യാകുലത മനുഷ്യർക്ക് സമ്മാനിക്കുന്നത്.

ബോധം നമ്മിലേക്ക്‌ പ്രവേശിക്കാത്ത അവസ്ഥയിൽ നമ്മുടെ സ്വാർഥമായ ബുദ്ധിയിൽ നിന്നും ആ ർക്കും മോചനം നേടാനാവില്ല.

സ്വബോധമില്ലാത്ത മനുഷ്യന് ഒരിക്കലും ദു :ഖത്തിൽ നിന്നും മോചനമില്ല.

ഞാനെന്ന സ്വാർഥവികാരം പ്രത്യേകമായ കാരണമൊന്നും കൂടാതെ തന്നെ അവനവനിൽ സ്വയം സൃഷ്ടിക്കുന്ന ഒരു വിഷമവൃത്തമാണ് അഹം എന്ന വികാരമനുഷ്യൻ .

ഭയമാണ് പലപ്പോഴും മനുഷ്യരിൽ ചാലകശക്തിയായി(motivation ) അവനെ പ്രവർത്തിപ്പിക്കുന്നത് .

ഭയവും അശാന്തിയും വൈകാരീക മനുഷ്യരിൽ പരസ്പരപൂരകങ്ങളായി പ്രവർത്തിച്ച് അവരെ ദു :ഖത്തിന് അടിമയാക്കുന്നു .ദു :ഖത്താൽ ഏത് മനുഷ്യനും ആത്മവീര്യം (Ego power) നഷ്ടപ്പെടുന്നു.

ഈ സത്യം അറിയാതെയാണ് മനുഷ്യൻ ശാന്തി തേടി ലോകം മുഴുവനും പുണ്യസ്ഥലങ്ങൾ തേടി അലയുന്നത്.

ചരി ത്രപരമായി നോക്കിയാൽ ദൈവങ്ങളും മതങ്ങളും ഉണ്ടാവാനുള്ള കാരണവും മനുഷ്യൻറെ ഉള്ളിലെ അശാന്തിയാണ് എന്ന് വ്യക്തമാണ്‌.

വ്യക്തിയുടെ സമാധാനവും സമൂഹത്തിൻറെ സമാധാനവും ഒരു പോലെ നഷ്ടപ്പെട്ട ദയനീയമായ അവസ്ഥയിലാണിന്ന് ഭൂമിയിൽ മനുഷ്യരെല്ലാം ജീവിക്കുന്നത്.

ഇതിനെല്ലാം കാരണം നമ്മുടെ ഉള്ളിൽ ഒരു തിരുഹൃദയം സ്ഥാപിക്കപ്പെടാത്ത താണ്.

അതി നുള്ള ഏക തടസ്സം നമ്മുടെ മലിനമായ ബുദ്ധി നമ്മിൽ സൃഷ്ടിക്കുന്ന സ്വാർഥതയാണ്. അതേ സ്വാർത്ഥത തന്നെ നമ്മുടെ ബുദ്ധിയെ വീണ്ടും മലിനമാക്കുന്ന ദൂഷിത വലയത്തിൽ നിന്നും രക്ഷ നേടുക അത്ര എ ളുപ്പമല്ല.

അവനവൻറെ താത്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രം വളഞ്ഞു പുളഞ്ഞു പോകുന്ന വ്യക്തിപരമായ ബുദ്ധിയെ ശരിയാക്കാൻ പിന്നിട് സ്വാർഥനായ മനുഷ്യന് ഒരിക്കലും സ്വയം കഴിയുന്നില്ല.

സ്വാർഥതയാണ് മനുഷ്യരിൽ ശരീരീകവും വൈകാരീകവുമായ (psycho -somatic ) എല്ലാ അസ്വസ്ഥതകൾക്കും രോഗങ്ങൾക്കുമടിസ്ഥാനം.

നാം കഴിക്കുന്ന ഏത് മരുന്നിനും നമ്മളിൽ രോഗമെന്ന ലക്ഷണങ്ങൾ (symptom ) താത് ക്കാലീകമായ ശമി പ്പിക്കാനേ ശക്തിയുള്ളൂ.

രോഗകാരണം ചികിത്സിക്കാൻ നമ്മുടെയുള്ളിൽ ഒരു വിളക്ക് തെളിയണം. അപ്പോൾ നാം ആരോഗ്യമുള്ളവരും അമർത്യരുമാകും.

മനുഷ്യരിൽ വ്യക്തിപരമായ ജാഗ്രത ഉണരുമ്പോൾ അവരവരുടെ ഉള്ളിൽ തെളിയുന്ന ഒരത്ഭുത - ദീപമാണ് തിരുഹൃദയം .( ബോധ -ഉദയം )

അപ്പോൾ "അഹം ബ്രഹ്മാസ്മി" എന്ന സത്യം നാം അറിയുന്നു (ഞാൻ ബ്രഹ്മമാകുന്നു ). അതോടെ ഞാൻ സംപൂർണ്ണനാകുന്നു.


oshologic

No comments:

Post a Comment