Saturday, February 09, 2019

ഹരേ കൃഷ്ണാ

ഭഗവാനാരാണ്?

ഭഗവാൻ കേവലം ശ്രീകൃഷ്ണനാണ് .സാകാരനാണ്.അദ്ദേഹം സമസ്ത കാരണങ്ങൾക്കും അന്തിമ കാരണമാണ്.അദ്ദേഹത്തിനു സമാനമായി ആരുമില്ല. അദ്ദേഹത്തിലും വലുതായി ആരുമില്ല.

ഈശ്വര: പരമ:കൃഷ്ണ: സച്ചിദാനന്ദ വിഗ്രഹ: അനാദിരാദി ഗോവിന്ദ: സർവ്വ കാരണകാരണം

ഞാനാരാകുന്നു? എന്റെയും ഭഗവാന്റേയും സംബന്ധമെന്താണ്?

ഞാൻ ആത്മാവാണ്. ഞാൻ ശരീരമല്ല എന്നാൽ ഭഗവാന്റെ ശാശ്വത അംശം അഥവാ നിത്യദാസനാണ്. ഭഗവാൻ നമ്മുടെ അന്തരംഗത്തിൽ സ്വാമി, മിത്രം, പിതാവ്, പുത്രൻ അതുപോലെ മാധുര്യ പ്രേമത്തിന്റെ ലക്ഷ്യമാണ്.

ഞാൻ ഈ ജഗത്തിൽ എന്താണ്?

ഞാൻ ശ്രീകൃഷ്ണനുമായുള്ള എന്റെ സനാതന സംബന്ധത്തെ മറന്നിരിക്കുകയാണ്. ഞാൻ സ്വാമിയും ഭോക്താവുമായി ഈ ഭൌതിക ജഗത്തിൽ കർമ്മത്തെ ഭുജിച്ചു കൊണ്ടിരിയ്ക്കുന്നു. അതു കൊണ്ട് ഈ ഭൌതിക ജഗത്തിൽ തന്റെ കർമ്മഫലങ്ങൾക്കനുസരിച്ച് ദേഹാന്തരം ചെയ്തു കഴിയുന്നു.

ഞാൻ ഈ ശരീരത്തിൽ എന്താണ്? എന്തുകൊണ്ട് കഷ്ടങ്ങളെ അനുഭവിക്കുന്നു? ഞാൻ മൂന്നു പ്രകാരത്തിലുള്ള സന്താപങ്ങൾ ( ആദ്ധ്യാത്മിക, ആധി ഭൌതിക, ആധിദൈവിക ) ഭുജിയ്ക്കുന്നതിനു എന്തുകൊണ്ട് ബാദ്ധ്യസ്ഥനാണ്?

നമ്മുടെ പൂർവ്വജന്മങ്ങളിൽ ചെയ്ത കർമ്മങ്ങളുടേയും അതൃപ്ത ഇച്ഛകളുടേയും പൂർത്തിയുടെ കാരണമായി എനിക്ക് ഈ ശരീരം ലഭിച്ചിരിക്കുന്നു. ഞാൻ എന്നെത്തന്നെ ശരീരമായും അതിന്റെ ഉപാധികളെയും സംബന്ധികളെയും അതുപോലെ ഈ സംസാരത്തിലുള്ള ആസക്തി കാരണം ഇന്ദ്രിയ തൃപ്തിയ്ക്കായി ഉപയോഗിയ്ക്കുന്നു. ഞാൻ ഭഗവാന്റെ കൂടെ എന്റെ തന്നെ സനാതന സംബന്ധത്തെ മറന്നിരിയ്ക്കുന്നു. അതു കൊണ്ട് കഷ്ടത്തെ ഭുജിയ്ക്കുന്നു. അപ്രകാരം ശ്രീകൃഷ്ണ ഭഗവാൻ ഗീതയിൽ പറയുന്നു. ഈ ജഗത്ത് ദു:ഖാലയമാണ്. എല്ലാ കഷ്ടവും നമ്മുടെ അജ്ഞാനം അല്ലെങ്കിൽ നമ്മുടെ അവിദ്യ കൊണ്ടാണ് ഉണ്ടാവുന്നത്.ഈ ഭൂമിയിലെ ജനങ്ങളെ ജലത്തിൽ പിടിച്ചിട്ടാൽ അതു പോലെ ജലജീവികളെ ഭൂമിയിൽ പിടച്ചിട്ടാൽ രണ്ടു കൂട്ടർക്കും സദാ കഷ്ടം തന്നെയായിരിക്കും. ഇപ്രകാരം ഈ ഭൌതിക ജഗത്തിൽ ഒരു കാരാഗൃഹത്തിന്നു സമാനം കഷ്ടത്തെ ഭോഗം ചെയ്തു ജീവൻ കഴിയുന്നു.

എന്റെ നിത്യ കർമ്മം എന്താണ്?

എന്നെത്തന്നെ ഭഗവാന്റെ ദാസനായി മനസ്സിലാക്കി ഭഗവാനേയും അതുപോലെ ഭക്തരേയും പ്രേമമയിയായ സേവനം ചെയ്ത് പ്രഹ്ളാദ മഹാരാജാവു ദ്വാരാ പറഞ്ഞ ഭക്തി വിധിയിൽ ഏതെങ്കിലും വിധിയിലൂടെ സ്ഥിതമായി കൃഷ്ണഭാവാനാമൃതത്തെഗ്രഹിയ്ക്കുക.ഭഗവാനെ കേവലം അനന്യ ഭക്തി കൊണ്ട് അറിയേണ്ടതാണ്. കേവലം അപ്രകാരമുള്ള ഭക്തിയാണെന്റെ നിത്യകർമ്മം.അതു പോലെ ഈ വർത്തമാന ബദ്ധ ജീവനിൽ ആർജിത വിശേഷ സ്വഭാവമനുസരിച്ച് സ്വന്തം ശരീരം, മനസ്സ്, ഇന്ദ്രിയങ്ങൾ, ബുദ്ധി, ചേതന ഇവ കൊണ്ട് എന്തെങ്കിലും ചെയ്യുക അതു കേവലം ഭഗവാന്റെ പ്രസന്നതയ്ക്കായി ചെയ്യുക

ജന്മം, മൃത്യു, വൃദ്ധത്വം, രോഗം, ആദി കഷ്ടങ്ങളെ ഇല്ലാതാക്കി അമരതയുടെ സ്ഥായിയായ ഭാവനയുടെ സമാധാനമെന്താണ്?

ഭഗവാന്റെ പവിത്ര നാമങ്ങളെ ( ഹരേ കൃഷ്ണമഹാ മന്ത്രം ) പ്രേമപൂർവ്വം കീർത്തിക്കുക, ശ്രവണം ചെയ്യുക, അദ്ദേഹത്തിന്റെ രൂപഗുണ ലീലകളെ ചിന്തിയ്ക്കുക. തന്റെ എല്ലാ നിയത കർമ്മങ്ങളും സ്വാമിത്വം അല്ലെങ്കിൽ അഹങ്കാരത്തിന്റെ ഭാവനാരഹിതമായി ഭഗവാൻ ശ്രീകൃഷ്ണന്റെ പ്രസന്നതയ്ക്കായി അതുപോലെ സമസ്ത കർമ്മഫലങ്ങളേയും ഭഗവാൻ കൃഷ്ണന്റെ സേവയിൽ സമർപ്പിച്ചു ചെയ്യുക.ഭഗവാൻ ശ്രീകൃഷ്ണന്റെയും അദ്ദേഹത്തിന്റെ ശുദ്ധ ഭക്തന്മാരുടേയും  പ്രേമപൂർവ്വം ഉള്ള സേവനം. ഈ ഭക്തി യുക്ത കർമ്മങ്ങൾ കൊണ്ടു സമ്പൂർണ്ണമാക്കി ജന്മo ,മൃത്യു, വൃദ്ധാവസ്ഥ, രോഗം തുടങിയ കഷ്ടങ്ങളിൽ നിന്നും രക്ഷപ്പെട്ടു ഈ മാനവ ജീവിതത്തിൽ നമ്മൾ ജീവന്റെ സർവ്വോച്ച സിദ്ധിയായ ഭഗവത് പ്രേമത്തെ ആർജിയ്ക്കണം.. അതുപോലെ അവർ ഭഗവത്ധാമത്തിൽ തിരിച്ചെത്തുന്നു. അർത്ഥം മൃത്യുവെ ജയിച്ച് അമരത്വം പ്രാപിക്കുന്നു, നമുക്ക് പിന്നെ അമ്മയുടെ ഗർഭത്തിൽ പോവേണ്ടതില്ല. ഭഗവാൻ കൃഷ്ണൻ ഗീതയിൽ പറയുന്നു. ഈ ജഗത്ത് സർവ്വോച്ചമായ ലോകത്തെ അപേക്ഷിച്ച് നിമ്നതമമായ എല്ലാ ലോക ദു:ഖങളുടെയും വീടാണ്. അവിടെ ജന്മം അതുപോലെ മൃത്യുവിന്റെ ചക്രം ഉരുണ്ടുകൊണ്ടിരിയ്ക്കുന്നു. എന്നാൽ ആരാണ് എന്റെ ധാമത്തെ പ്രാപ്തമാക്കുന്നത് അവർ പിന്നെ ഒരിക്കലും ജന്മം എടുക്കുന്നില്ല.

ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

No comments:

Post a Comment