Sunday, February 03, 2019

*🔥വിവേക സ്പർശം🔥*

_( വിദ്യാഭ്യാസത്തെക്കുറിച്ച് തന്നെ )_

*ചോദ്യം :"സ്വാമിജി ഉന്നതവിദ്യാഭ്യാസം വേണ്ടെന്ന് വെച്ചാൽ മനുഷ്യൻ വീണ്ടും പഴയപടി പശുപ്രായരായിത്തീരില്ലേ?"*

 *_സ്വാമിജി: "എന്തു വിഡ്ഢിത്തം! അതുകൊണ്ടെന്ത് വരും? സിംഹം എന്നെങ്കിലും കുറുക്കനാവുമോ ?താൻ എന്താ പറഞ്ഞത്? അനാദികാലമായി ലോകത്തിനുമുഴുവൻ വിദ്യാപ്രധാനം ചെയ്തുപോരുന്ന ദേശം, കഴ്സൺ പ്രഭു ഉന്നതവിദ്യാഭ്യാസം നിരോധിച്ചെന്നുവെച്ച് പശുപ്രായമായിത്തീരുമെന്നോ?"_*

*ചോദ്യം: "ഇംഗ്ലീഷുകാരി വിടെ വരുന്നതിനുമുൻപ് ഈ നാട്ടിലെ ആളുകൾ എങ്ങനെയായിരുന്നു? ഇന്നെങ്ങനെ? "*

*_സ്വാമിജി :"ഭൗതികശാസ്ത്രം വശമാക്കുകയും യന്ത്രസഹായം കൊണ്ട് നിത്യോപയോഗ സാധനങ്ങൾ ഉണ്ടാക്കാൻ ശീലിക്കുകയും ചെയ്താലേ ഉന്നതവിദ്യാഭ്യാസമാവു എന്നുണ്ടോ? ജീവിത പ്രശ്നത്തിന് പരിഹാരം കാണണം; അതാണ് മാനവജീവിതത്തിന്റെ ഉദ്ദേശ്യം; ഇക്കാര്യത്തിൽ പരിഷ്കൃതലോകം മുഴുവൻ ഗംഭീര ഗവേഷണത്തിൽ മുഴുകിയിരിക്കുകയാണ്; എന്നാലത് നമ്മുടെ നാട്ടിൽ ഒരായിരം കൊല്ലം മുമ്പ് പരിഹരിച്ചുകഴിഞ്ഞിരിക്കുന്നു."_*

 *ചോദ്യം: " എന്നാൽ താങ്കളുടെ വേദാന്തവും തീരാറായിരുന്നു."*

*_സ്വാമിജി: "ആയിരിക്കാം ഇടയ്ക്കിടയ്ക്ക് വേദാന്തദീപം പൊലിഞ്ഞു പോകുമോ എന്ന് തോന്നും; അതാണ് ഭഗവാന് വരേണ്ടി വരുന്നത്; അവിടുന്ന് വന്നു അതിൽ ശക്തിസഞ്ചാരമുണ്ടാക്കി പോകുന്നു; അതുമൂലം കുറച്ചുകാലത്തേക്ക് അതിന് യാതൊരു തടസ്സവുമുണ്ടാവില്ല. ഇപ്പോൾ ആ ശക്തി വന്നുകഴിഞ്ഞിരിക്കുന്നു. നിങ്ങളുടെ ഗവർണർ ജനറൽ ഉന്നതവിദ്യാഭ്യാസം നിരോധിക്കുന്നെങ്കിൽ അത് നല്ലതുതന്നെ."_*

 *ചോദ്യം: " സ്വാമിജി,ഭാരതം സമസ്തജഗത്തിനും വിദ്യാ പ്രധാനം ചെയ്തുപോന്നിരുന്നു എന്നതിന് തെളിവെന്ത്?"*

 *_സ്വാമിജി :"ചരിത്രംതന്നെ  അതിന് പ്രമാണം .ഈ ബ്രഹ്മാണ്ഡത്തിൽ എന്തെല്ലാം പ്രാണോദ്ദീപകങ്ങളായ ആശയങ്ങളുണ്ടോ, എന്തെല്ലാം വിദ്യാശാഖകളുണ്ടോ, അവയുടെയെല്ലാം വേരു ഭാരതത്തിലാണെന്ന് അന്വേഷിച്ചു ചെല്ലുമ്പോളറിയാം..നമുക്ക് വേണ്ടത് എന്താണെന്ന് അറിയാമോ ?സ്വതന്ത്രമായി നമ്മുടെ സ്വന്തം വിദ്യകൾ അഭ്യസിക്കുന്നതിനോടൊപ്പം ഇംഗ്ലീഷും സയൻസും പഠിക്കണം. സാങ്കേതിക വിദ്യാഭ്യാസം വേണം, വ്യവസായങ്ങൾ വളരാൻ ഉതകുന്നതൊക്കെ വേണം. അങ്ങനെ ആളുകൾക്ക് ഉദ്യോഗം തേടാതെ നാല് കാശു സമ്പാദിക്കാനും ജീവിക്കാനും കഴിയും."🔥_*
 *വിവേകാനന്ദസാഹിത്യസർവ്വസ്വം ഭാഗം 6 പേജ് 277

No comments:

Post a Comment