Wednesday, March 06, 2019


ഹരി ഓം!

നാരദ ഭക്തി സൂത്രം -
അദ്ധ്യായം - 1
ഭാഗം -1
*സൂത്രം - 6*

*യത്ജ്ഞാത്വാ* *മത്തോ ഭവതി*
*സ്തബ്ധോ ഭവതി*
*ആത്മാരാമോ ഭവതി*

*സാ:*

യത് ജ്ഞാത്വാ = യഥാർ
ത്ഥ ഭഗവത് ഭക്തി
എന്താണെന്ന് അറിഞ്ഞു കഴിഞ്ഞാൽ
( പുരുഷ :ആ പുരുഷൻ)
മത്ത:ഭവതി =മത്തനായി ഭവിക്കുന്നു.( ലഹരിപിടി
ച്ചവനെപ്പോലെയാവു
ന്നു) സ്തബ്ധോഭവതി = സ്തബ്ധൻ (നിശ്ശ
ബ്ദൻ ആകുന്നു (അഥ
വാ ശാന്തനാകുന്നു )
ആത്മാരാമോ ഭവതി =
ആത്മാവിൽ ഐക്യം
പ്രാപിക്കുന്നു (ആത്മാ
വിൽ രമിക്കുന്നു).

യഥാർത്ഥ ഭഗവത് ഭക്തി എന്താണെന്ന്
അറിഞ്ഞു കഴിഞ്ഞാൽ
ആ പുരുഷൻ ഉന്മത്തനായും ശാന്തനായും ഭവിച്ച്
ആത്മാവിൽ തന്നെ
രമിക്കുന്നു).

ഈ സമ്പൂർണ്ണ ഭക്തിയെ മുഴുവൻ
ഉൾക്കൊള്ളുവാൻ
കഴിഞ്ഞ ഭക്തൻ
മത്തനെപ്പോലെയും
ലഹരിപിടിച്ചവനെപ്പോ
ലെയും ദിവ്യ ഭഗവത്
പ്രേമത്താൽ ഒരു ഭ്രാന്താവസ്ഥയെ (ഉന്മ
ത്താവസ്ഥയെ) പ്രാപിക്കുന്നു. അയാൾ
ക്ക് മറ്റുള്ളവരെപ്പോലെ
ബാഹ്യലോകത്തിൽ
പെരുമാറുവാൻ പറ്റുക
യില്ല. ലൗകികരെപ്പോലെ
പെരുമാറുവാനോ,
പ്രവർത്തിക്കുവാനോ,
കഴിയാത്തതുകൊണ്ട്,
ബാഹ്യലോകം അയാളെ 'ഭ്രാന്തൻ '
എന്നു കരുതുന്നു. അയാൾ സദാ ഭഗവത്
മഹിമയെ പറ്റി ഗാനം
ചെയ്യുന്നു. അത്യാനന്ദം കൊണ്ട് അയാൾ പൊട്ടി
ക്കരയുന്നു.താൻ ആന്തരികമായി അനുഭ
വിക്കുന്ന പരമശാന്തിയിൽ തന്ന
ത്താൻ ചിരിക്കുന്നു.
തന്റേതായ ഒരു പരമാന
ന്ദാനുഭൂതിയാൽ സദാ
മുഴുകി ചിലപ്പോൾ ചിരിക്കുന്നു. ചിലപ്പോൾ
കരയുന്നു. നിറ്ത്തം
വയ്ക്കുന്നു. ആനന്ദലഹരിയിൽ കിട
ന്നുരുളുന്നു.സാന്ദ്രാനന്ദ
വും പരമ ശാന്തവുമായ
തന്റേതു മാത്രമായ ആ
സ്വകാര്യ ദിവ്യലോകത്തി
ലേക്ക് മറ്റാർക്കും പ്രവേ
ശ ന മില്ല. ജീവിത സാഫല്യമായ ആ മണി
മന്ദിരം തന്റെ പരസംതൃപ്തിയിൽ കെട്ടിപ്പടുത്തുണ്ടാക്കി
പരമശാന്തിയുടെ
ദിവ്യാനുഭൂതിയിൽ
നിമഗ്നനായി കഴിയുക
യാണ്. അവിടെ മറ്റാർ
ക്കും പ്രവേശനമില്ല.

ശ്രീമത് ഭാഗവതത്തിൽ
ഇപ്രകാരമുള്ള ഒരു
ഭക്തന്റെ മാനസികാവ
സ്ഥയെ വിവരിക്കുന്നുണ്ട്. " മറ്റു
ഭക്തന്മാരിൽ നിന്നും
ഭഗവാന്റെ അവതാര
ലീലകളൂം ദിവ്യ കഥകളും
കേൾക്കുമ്പോൾ ആ
ഭക്തൻ ഭഗവത് പ്രേമ
ഭക്തിയാൽ നിമഗ്നനാ
വുന്നു. ആ ഭക്തന്ന്
ഭഗവാന്റെ ദിവ്യനാമ 
ങ്ങളെ ഉച്ചത്തിൽ ജപി
ക്കുവാൻ യാതൊരു
ലജ്ജയോ, സങ്കോച മോ ഇല്ല. ഭഗവത് മഹിമ
ക ളെ ഉച്ചത്തിൽ ഗാനം ചെയ്യുകയും ചെയ്യൂന്നു.
പ്രേമ ഭക്തിലഹരിയിൽ
ആ ഭക്തൻ എല്ലാ നിയ
ന്ത്രണവും വിട്ട് ഒരു
ഭ്രാന്തനെ പോലെ
കരുതുകയും ചിരി
ക്കുകയും പാടുകയും
നിറ്ത്തം വയ്ക്കുക
യും ചെയ്യുന്നു.

No comments:

Post a Comment