Friday, March 01, 2019

*ശ്രീകൃഷ്ണന്‍* 🔥

*ഭാഗം :1* 🔅🔆

ഭഗവാന്‍ മഹാവിഷ്ണുവിന്റെ ഒന്‍പതാമത്തെ അവതാരമാണ് ശ്രീകൃഷ്ണന്‍. പൂര്‍ണ്ണ പുണ്യാവതാരമാണ് ശ്രീകൃഷ്ണനെന്ന് മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിപ്പാട് നാരായണീയത്തില്‍ നിസ്സംശയം പ്രഖ്യാപിച്ചിരിക്കുന്നു. വസുദേവരുടെ അഷ്ടമപുത്രനായാണ് ശ്രീകൃഷ്ണ ഭഗവാന്‍ അവതരിച്ചത്. ജനിച്ചയുടന്‍ ശീകൃഷ്ണനെ വസുദേവന്‍ നന്ദഗോപരുടെ ഗൃഹത്തിലെത്തിച്ചു. നന്ദഗോപരുടെ പത്‌നിയായ യശോദ പ്രസവിച്ച പെണ്‍കുഞ്ഞിനെ കൃഷ്ണന്റെ സ്ഥാനത്തും കിടത്തി. സാക്ഷാല്‍ മായാദേവിയായ ആ ശിശുവിനെ കംസന്‍ വധിക്കുവാന്‍ തുനിഞ്ഞു. അപ്പോള്‍ ബാലിക ആകാശത്തിലേക്കുയര്‍ന്ന് 'നിന്റെ അന്തകന്‍ ഭൂമിയില്‍ ജനിച്ചു കഴിഞ്ഞു' എന്ന് പറഞ്ഞു. ഇതുകേട്ടതും ഭയചകിതനായ കംസന്‍ അടുത്ത ദിവസങ്ങളിലായി  ജനിച്ച ശിശുക്കളെയെല്ലാം നിഗ്രഹിക്കുവാന്‍ തീരുമാനിച്ചു. ഇതിനായി പൂതന എന്ന രാക്ഷസിയെ പറഞ്ഞയച്ചു. നന്ദഗോപ ഗൃഹത്തിലെത്തിയ പൂതന അവിടെ വളരുന്ന ശ്രീകൃഷ്ണന് മുലയില്‍ വിഷം പുരട്ടി സ്തന്യത്തെ നല്‍കി. ശ്രീകൃഷ്ണനാകട്ടെ സ്തന്യത്തോടുകൂടി പൂതനയുടെ പ്രാണനെയും വലിച്ചെടുത്തു. അങ്ങനെ പൂതന ജീവനറ്റ്  ഭൂമിയില്‍ പതിച്ചു. ഇതിനുശേഷം കൃഷ്ണനെ നിഗ്രഹിക്കാനായി തൃണാവര്‍ത്തന്‍, ശകടന്‍, വല്‍സന്‍, ബകന്‍, അഘന്‍ എന്നീ അസുരന്മാരെ ഒന്നിനു പുറകെ ഒന്നായി കംസന്‍ പറഞ്ഞയച്ചു. എന്നാല്‍ കൃഷ്ണന്റെ കൈകൊï് മരിച്ചുവീഴാനായിരുന്നു അവരുടെയെല്ലാം യോഗം.

No comments:

Post a Comment