Wednesday, March 06, 2019

ഹനുമത് പ്രഭാവം-12
ത്വയേവ ഹനുമൻ അസ്തി
ബലം ബുദ്ധിഹി പരാക്രമഹാ
ദേശ കാലാനു വൃത്തിശ്ച
നയശ്ച നയ പണ്ഡിത
സുഗ്രീവൻ ഹനുമാനോട് പറയുന്നു നിനക്ക് ബലവും ബുദ്ധിയും പരാക്രമവും എല്ലാമുണ്ട്. സമയവും കാലവും നോക്കി നടക്കാനറിയാം. നയമുണ്ട്, വിനയമുണ്ട്. ഭഗവത് ഗീതയുടെ ഉത്തമ ദൃഷ്ടാന്തം രാമ നാമം സദാ ജപിക്കുന്ന അർജ്ജുന രഥത്തിന്റെ കൊടിയിലിരിക്കുന്ന ആ ഹനുമാനാണ്. ആ ഭഗവത് ഗീതയെ അറിഞ്ഞാൽ, സ്വായത്തമാക്കിയാൽ എങ്ങനെയിരിക്കും എന്നറിയണമെങ്കിൽ ഹനുമാനെ ദർശിക്കണം.
എന്തും ചെയ്യാൻ യോഗ്യനാണ് ഹനുമാൻ. ധ്യാനമാകട്ടെ, സംഗീതമാകട്ടെ ,യുദ്ധമാകട്ടെ,ഇനി കടൽ ചാടി കടക്കാൻ ആവശ്യപ്പെട്ടാൽ അതും ചെയ്യാൻ കഴിവുള്ള ആളാണ് ഹനുമാൻ. എന്നാൽ ഈ കഴിവെല്ലാം തനിക്കുള്ളതായി ഹനുമാനൊട്ടറിവും ഇല്ല. ഇത്രയും ശക്തി തനിക്കുണ്ടെന്ന് ഹനുമാനറിയുന്നില്ല. എന്നാൽ രാമന് വേണ്ടി എന്തിനും തയ്യാർ. ഏത് കടലും ചാടി കടക്കാൻ തയ്യാറാണ്.
അതിബലവാനാണ് ഹനുമാൻ. ഹാഥ് ബജ്ര, തുളസീദാസ് പറയുന്നു വജ്ര ശരീരമാണ് ഹനുമാന്. ഇതിന് രാവണൻ തന്നെ സാക്ഷ്യം തരുന്നു. ഒരിക്കൽ അംഗതൻ ദൂതിനായി ലങ്കാപുരിയിൽ പോയപ്പോൾ രാവണൻ ചോദിച്ചു എവിടെ ആ കുരങ്ങെവിടെ ?. ഏത് കുരങ്ങ് എന്ന് അംഗതൻ. ലങ്കാപുരി എരിച്ചിട്ട് പോയില്ലേ ആ കുരങ്ങ്, ഹനുമാൻ. അംഗതൻ രാവണനെ ഒന്നു കൂടി കുഴപ്പിക്കാനായി പറഞ്ഞു. ഏത് ഹനുമാൻ? . പിന്നീട് യുദ്ധ ഭൂമിയിൽ രാവണനെത്തിയപ്പോൾ ഹനുമാന് കോപം സഹിക്ക വയ്യാതെ ചാടി കയറി രാവണന്റെ മുഖത്ത് മുഷ്ടി ചുരുട്ടി കൊടുത്തു ഒരിടി. കൈലാസമെടുത്ത് ആടിയ രാവണൻ ആടിയുലഞ്ഞു. ഭക്തിയിലും ജ്ഞാനത്തിലും സദാ മുഴുകിയിരിക്കുന്ന ഹനുമാന്റെ ശരീരം പക്ഷേ ശുഷ്കിച്ചതൊന്നുമല്ല. വജ്രം പോലെ ബലമുള്ള ശരീരം.
മഹാരാഷ്ട്രയിൽ സമർത്ഥരാമദാസ് എന്ന ഒരു പണ്ഡാ ഉണ്ടായിരുന്നു. സാധാരണ തുക്കാരാം, ഏകനാഥൻ എന്നീ ഭക്തരെ കണ്ടാൽ വളരെ സാധുക്കളായ മനുഷ്യരാണ്, ഉത്തമ ഭക്തരാണ്. ആർക്കും എങ്ങനേയും പെരുമാറാം അവർ പ്രതികരിക്കില്ല, നിഷേധിക്കില്ല. എന്നാൽ സമർത്ഥരാമദാസ് വ്യത്യസ്ഥനായിരുന്നു. കൈയ്യിൽ ദണ്ഡവുമായി കോണകം ധരിച്ച് നടക്കും .എന്നാൽ ദണ്ഡമൂരിയാൽ ഉള്ളിൽ വാളായിരുന്നു. പക്ഷേ നിസ്സന്ദേഹം അദ്ദേഹവും വലിയ ഭക്തനും ജ്ഞാനിയുമൊക്കെ ആയിരുന്നു.
ശിവാജി മുസ്ലിം രാജാക്കൻമാരുമായി പലതവണ യുദ്ധം ചെയ്ത് രാജ്യം സ്ഥാപിക്കാൻ സാധിക്കാതെ പാഞ്ഞു നടക്കുന്ന കാലം. ഒരിക്കൽ അദ്ദേഹം ഇതുപോലെ രക്ഷപ്പെട്ട് കുതിരപ്പുറത്ത് പായുമ്പോൾ വല്ലാതെ ദാഹിച്ചു. ഇന്ദ്രായണി നദിയിൽ നിന്ന് ജലം പാനം ചെയ്യുമ്പോൾ അതിൽ ഇലകൾ ഒഴുകി വരുന്നു. ഒരു തരം കാട്ട് വൃക്ഷത്തിന്റെ ഇലയിൽ സമർത്ഥരാമദാസ് എഴുതിയ ചില പാട്ടുകൾ കണ്ടു. ശിവാജി അതിന്റെ ഉറവിടം തിരക്കി പോയി. ഒരു മലയുടെ മുകളിൽ ഗുഹയിൽ കോണകമുടുത്ത് ഇരിക്കുന്ന സമർത്ഥരാമദാസിനെ കണ്ടു. ശിവാജിയെ കണ്ടപ്പോൾ സമർത്ഥദാസ് പറഞ്ഞു വരൂ താങ്കളെ ഞാൻ പ്രതീക്ഷിച്ചിരിക്കയായിരുന്നു. അങ്ങനെ ശിവാജിയ്ക്ക് സമർത്ഥരാമദാസ് ഗുരുവായി വന്നു ചേർന്നു. ശിവാജിയ്ക്ക് ഒരു ബലമായി തീർന്നു ഗുരു. എവിടെ യുദ്ധത്തിന് പോയാലും എന്നോട് പറഞ്ഞിട്ട് പോകു എന്ന് ഗുരു ശിവാജിക്ക് നിർദ്ദേശം നൽകി. അതിന് ശേഷം ശിവാജി ജയിച്ച രാജ്യമെല്ലാം ഗുരുവിന് സമർപ്പിച്ചു. ഗുരു, തന്നെ മനസ്സിൽ ധ്യാനിച്ച് തന്നെ പ്രതിനിധീകരിച്ചു കൊണ്ട് രാജ്യം ഭരിക്കാൻ നിർദ്ദേശിച്ചു. സമർത്ഥരാമദാസന് ആജ്ഞ നേയ ഭാവം തന്നെയാണ്. രാമ നാമം ജപിക്കുന്ന ആജ്ഞനേയ ഭാവത്തിന്റെ സ്മരണയിലാണ് അഘാഡയിൽ ചില മനുഷ്യർ അഭ്യാസം ചെയ്ത് ശരീരം ഉരുക്കു പോലെ ആക്കി തീർക്കുന്നത്.
ഇതു പോലെയാണ് വിജയനഗരം സ്ഥാപിച്ച ഹരിഹരനും , ബുക്കരായനും രാജ്യം തന്റെ ഗുരുവായ വിദ്യാരണ്യ സ്വാമികൾക്ക് സമർപ്പിച്ചത്. വിദ്യാരണ്യ സ്വാമികൾ അത് നിരസിച്ചെങ്കിലും തന്റെ സന്തതി പരമ്പരകൾ ഗുരുവാണ് ഈ രാജ്യത്തിന്റെ ശരിയായ അവകാശിയെന്ന് അറിയണം .അതിനാൽ ഇപ്പോഴും വർഷത്തിലൊരിക്കൽ ശ്രിംഗേരിയിൽ നവരാത്രി ദർബാർ എന്ന ഒരു ചടങ്ങ് അതിന്റെ ഓർമ്മയ്ക്കായി സങ്കടിപ്പിക്കുന്നു.
Nochurji 
.
malini dipu

No comments:

Post a Comment