Friday, March 08, 2019

ഹനുമത് പ്രഭാവം-13
ആ രാമ നാമത്തിന്റെ പ്രഭാവം സ്വാതന്ത്ര്യ സമര കാലഘട്ടത്തിലും ഉണ്ടായിട്ടുണ്ട്. ഗാന്ധിജി ഉപ്പ് സത്യാഗ്രഹത്തിന് പോയപ്പോൾ എത്ര വേഗത്തിലാണ് നടന്നതെന്ന് കണ്ടും കേട്ടും അറിവുള്ളതാണല്ലോ. ഇതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോൾ പറഞ്ഞത് എനിക്കൊന്നും അറിയില്ല.  സന്യാസിമാർ പറയുന്ന സമാധി നില അതാകാം.തുടക്കത്തിൽ രാമ രാമ എന്ന് ജപിച്ചാണ് നടന്ന് തുടങ്ങിയത്. പിന്നീട് നടന്നതൊന്നും എനിക്കറിയില്ല. രാം രാം എന്ന് ഉള്ളിൽ സ്പന്ദിച്ചു കൊണ്ടേയിരുന്നു. അവിടെ ചെന്ന് ചേർന്നത് മാത്രം അറിയാം. ആ നാമത്തിന്റെ ശക്തിയാണ് നമുക്ക് സ്വാതന്ത്ര്യം നേടി തന്നത്. കാരണം രാമ നാമം അഗ്നിയാണ്.

 'ര' 'മ' ചില വേദ മന്ത്രങ്ങളിൽ ഈ അക്ഷരമുണ്ട് . 'ര ' എന്നാൽ അഗ്നി 'മ' എന്നാൽ ശീതളം, ജലം, കുളിർമ . ചില മന്ത്രങ്ങളിൽ രേ ഭം എന്ന ബീജാക്ഷരം നന്നായി ചേർന്നിരിക്കുന്നു. ഉദാഹരണത്തിന്
ശന്നോ മിത്രശം വരുണ: 
ശന്നോ ഭവത്വര്യമാ 
ശന്ന ഇന്ദ്ര ബ്രഹസ്പദിഹി
ശന്നോ വിഷ്ണു രു രുക്രമ:

ഈ മന്ത്രത്തിൽ എത്ര രേ ഭം ഉണ്ടെന്ന് നോക്കു. ചില മന്ത്രങ്ങളിൽ 'മ' കാരം മാത്രമേ ഉണ്ടാകു . വളരെ ശീതളതയുള്ളതായിരിക്കും ആ മന്ത്രങ്ങൾ. അതിനാൽ പഞ്ചാക്ഷരം ഒരു പാട് ജപിച്ചിട്ടേ രാമ നാമം ജപിക്കാവു എന്ന് പറയാറുണ്ട്. പഞ്ചാക്ഷരം ശീതളതയേകും. 

ശിവൻ 'രാമ' നാമത്തെ ഉപദേശിക്കുന്ന സമ്പ്രദായം വന്നതു തന്നെ അതിനാലാണ്.  അതിനെ ശിവൻ വിഷ്ണു എന്നല്ല കാണേണ്ടത്. ശിവൻ വിഷ്ണുവിന്റെ നാമം ജപിക്കുന്നു അല്ലെങ്കിൽ ഉപദേശിക്കുന്നു എന്നല്ല. രാമ നാമമെന്ന ദ്വയാക്ഷരി എല്ലാ കാലത്തിലും ഉണ്ടായിരുന്നു.അത് പരമാത്മാ വാചി ശബ്ദമാണ്. ആ നാമത്തിന്റെ മഹിമയാണ് നമ്മൾ ഹനുമാനിൽ ദർശിക്കുന്നത്.

Nochurji 
malinidipu

No comments:

Post a Comment