Thursday, March 14, 2019

ശ്രീകൃഷ്ണ കഥകൾ      ഭാഗം-1                              
ധര്‍മ്മപുത്രര്‍ നടത്തുന്ന രാജസൂയ യാഗത്തില്‍ അദ്ദേഹം ശ്രീകൃഷ്ണനെ ഇരുത്തി പൂജിക്കുമ്പോള്‍, ശിശുപാലന്‍ വളരെയധികം പരിഹാസത്തോടെ ശ്രീകൃഷ്ണനെ അധിക്ഷേപിക്കുന്നു.. ശ്രീകൃഷ്ണന്‍ പൂജ്യനല്ലെന്നും ഒക്കെ പറഞ്ഞ്.. ശിശുപാലന്റെ അഹങ്കാരത്തോടെയുള്ള കളിയാക്കല്‍ അതിരുകടക്കുമ്പോള്‍ ശ്രീകൃഷ്ണന്‍ തന്നെ ശിശുപാലനെ വധിക്കുന്നു. ഇതുകണ്ട് ആഹ്ലാദഭരിതരായ ജനങ്ങള്‍ ‘ഹരേ..കൃഷ്ണാ’ എന്നു വിളിച്ച് ആഹ്ലാദപ്രകടനം നടത്തുന്നതിനിടയില്‍ അവര്‍ അല്‍ഭുതകരമായ ഒരു കാഴ്ച്ച കാണാനിടയാകുന്നു.. ശിശുപാലന്റെ മൃതശരീരത്തില്‍ നിന്നും ഒരു തേജസ്സ് പോയി ശ്രീകൃഷ്ണനില്‍ ലയിക്കുന്നു!
ഇതുകണ്ട് ധര്‍മ്മപുത്രര്‍ ശ്രീകൃഷ്ണനെ വാഴ്ത്തുന്നു. ‘അങ്ങ് എത്ര ദയവാനാണ്!’ തന്നെ നിന്ദിച്ചവനെപ്പോലും സ്വീകരിച്ചല്ലൊ എന്നോര്‍ത്ത് അല്‍ഭുതപ്പെടുന്നു. അപ്പോള്‍ അതുകണ്ടുനിന്ന നാരദമഹര്‍ഷി ശ്രീകൃഷ്ണ ഭക്തി പലതരമുണ്ടെന്നും.. ശ്രീകൃഷ്ണനെ ഏതുവിധേന സ്മരിച്ചാലും ഒടുവില്‍ ഉന്നതി ഉണ്ടാകും എന്നും ധര്‍മ്മപുത്രര്‍ക്ക് പറഞ്ഞു മനസ്സിലാക്കിക്കുന്നു..

കംസന്‍ ഭയത്താല്‍ മുക്തിനേടി,
പ്രഹ്ലാദന്‍ ഭക്തിയാല്‍,
ക്രോധത്താല്‍ ഹിരണ്യകശിപു ,
പ്രേമത്താല്‍ ഗോപികമാര്‍..

അങ്ങിനെ പലപ്രകാരത്തിലും ഭഗവാനില്‍ ലയിക്കാനാകുമെന്ന് പറയുന്നു.
അവിടെ വച്ച് നാരദമുനി, പണ്ട് ഹിരണ്യകശിപു ഭഗവാനെ പ്രാപിച്ച കഥ പറയുന്നു.
മഹാവിഷ്ണുവിന്റെ ദ്വാരപാലകന്മാരായിരുന്ന ജയവിജയന്മാർ ഒരിക്കൽ സനകാദി മഹർഷിമാർ മഹാവിഷ്ണുവിനെ സന്ദർശിക്കാൻ വരുമ്പോൾ അകത്തേക്ക് കടത്തി വിടുന്നില്ല. കോപം കൊണ്ട സനകാദികൾ ജയവിജയന്മാരെ അസുരന്മാരായി ജനിക്കട്ടെ ഭവിക്കട്ടെ, എന്നു ശപിക്കുന്നു... ജയവിജയന്മാർ മഹവിഷ്ണുവിനോട്         

No comments:

Post a Comment