Thursday, March 21, 2019

മഹാബലി   1

മഹാബലി എന്ന പേര് കേരളവും ഓണവും ആയി ബന്ധപ്പെട്ടാണ് നമ്മൾ കേട്ടിരിക്കുന്നത്. മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി എന്ന് വിശ്വസിക്കുന്ന അസുര ചക്രവർത്തി.. സദ്ഭരണത്താൽ കീർത്തി കേട്ട പ്രഹ്ലാദ പൗത്രൻ.. തന്റെ പ്രജകളെ ആണ്ടിലൊരിക്കൽ കാണാനെത്തുമെന്ന് മലയാളികൾ വിശ്വസിക്കുന്ന മഹാബലി തമ്പുരാൻ. പക്ഷെ ഭാഗവത കഥ അനുസരിച്ച് മഹാബലിയും കേരളവുമായി യാതൊരു വിധ ബന്ധവുമില്ല.   മഹാബലിയുടെ കഥ നമുക്ക് അറിയാൻ ശ്രമിക്കാം.
മൂന്നു ലോകത്തിലും അസുരാധിപത്യത്തിന്റെ ശക്തമായ കാലം. ദേവവൃന്ദത്തെ പാരമ്പര്യ ശത്രുക്കളായിക്കണ്ട അസുരന്മാര് ദേവന്മാരെ തോല്പ്പിച്ച് അവരെ സ്വദേശത്തുനിന്ന് പായിക്കുകയും ദേവേന്ദ്രനെപ്പോലും നാടുകടത്തുകയും ചെയ്തു. ഭഗവാന് വിഷ്ണുവിന്റെ ഭക്തരില് സര്വ്വശ്രേഷ്ഠനും ഭഗവദനുജ്ഞയാല് മുപ്പത്താറായിരം വര്ഷം നാടുവാഴാന് ഭാഗ്യം ലഭിച്ചവനുമായ പ്രഹ്ലാദന്റെ പൗത്രനായ ഇന്ദ്രസേനനാണ് ഇപ്പോഴത്തെ ചക്രവർത്തി. ദേവലോകം മാത്രമല്ല ഇതരലോകങ്ങളും കീഴ്പ്പെടുത്തിയെങ്കിലും അഹങ്കാരമത്തുബാധിക്കാതെ അദ്ദേഹം ധര്മ്മാനുസൃതമായി പ്രജാപരിപാലനം ചെയ്തുപോരുന്നു. അസുരകുല ജാതരാണെങ്കിലും പ്രപിതാമഹനായ ഹിരണ്യാക്ഷന്റെ കാലത്തിനുശേഷം അസുരഭാവങ്ങള് മാറ്റിവച്ച് കുലമര്യദകള് പാലിക്കുന്നവരും വിഷ്ണുഭക്തരുമായിത്തീര്ന്നിരുന്നു.

No comments:

Post a Comment