Wednesday, March 06, 2019

തൂലികാചിത്രം 2
രണ്ടാമത്ത തൂലികാ ചിത്രം എഴുതാനിരുന്നപ്പോൾ കണ്ണൻ മനസ്സിൽ വന്നു. ഇനി എന്താ എഴുതുന്നത് എന്ന ചോദ്യത്തിന് കണ്ണൻ തോന്നിപ്പിക്കുന്നത് എന്ന് മാത്രം പറഞ്ഞു. ഈ കഥ തുടർന്നാളൂ. ഞാൻ ദാമോദരനായ കഥ എനിക്ക് പ്രിയമാണ് എന്ന് എന്റെ കൃഷ്ണൻ പറഞ്ഞുവോ? അങ്ങനെ തോന്നി. അതൊക്കെ എനിക്കെഴുതാൻ പറ്റ്വോ?' ഉത്തരം പറയാതെ കണ്ണൻ മൌനമായി ഇരുന്നു. ഞാൻ ആ കണ്ണുകളിലേക്ക് നോക്കി. അതാ ദാമോദരന്റെ കഥ ആ കണ്ണുകളിൽ കൃഷ്ണൻ എനിക്കു വേണ്ടി വരച്ചു വെച്ചിരിക്കുന്നു. അതു നോക്കി ഞാനെഴുതാൻ തുടങ്ങി. ഇനി ശരിയും തെറ്റും, ഭംഗിയും അഭംഗിയും, ദ്വന്ദ്വങ്ങൾ ഒന്നും തന്നെയും പ്രസക്തമല്ലല്ലോ ' അദ്വൈത ശക്തിയെ വരക്കുന്ന ആളും, വരക്കൽ എന്ന പ്രക്രിയയും വരക്കപ്പെടുന്ന ശക്തിയും ഒന്നാകുമെന്നല്ലേ കൃഷ്ണൻ പറഞ്ഞത്. എനിക്കൊന്നും മനസ്സിലാകുന്നില്ല, അറിയുകയുമില്ല. ഈ അജ്ഞാനം തന്നെ നിർവൃതി!. ഞാനിങ്ങനെ എഴുതി:
പാൽ തിളച്ച് അഗ്നിദേവനെ ആലിംഗനം ചെയ്യുന്ന ശബ്ദം യശോദയെ ഉണർത്തി. കൃഷ്ണന്റെ ദുഗ്ദ്ധാമൃതം പാനം ചെയ്യുന്ന രസച്ചരടിനെ പൊട്ടിച്ച് യശോദ തീ പിരിയാൻ പോയി. കഷ്ടം! യശോദ അഗ്നിദേവന്റെ വിശപ്പടക്കാൻ വെമ്പുന്ന പശുവിന്റെ പാലിcനയും പ്രിയപുത്രന്റെ വിശപ്പടക്കാൻ ചുരത്തിയൊഴുകുന്ന സ്വന്തം പാലിcനയും തടഞ്ഞു. അങ്ങനെ തടയാമോ? കൃഷ്ണന്റെ വിശപ്പടങ്ങിയാൽ സകല ചരാചരങ്ങളുടേയും, അഗ്നിദേവന്റെയടക്കം വിശപ്പടങ്ങില്ലേ? കൃഷ്ണന്റെ മനോഹരവദനം ചുളിഞ്ഞു, മന്ദഹാസം മാഞ്ഞു, ചുണ്ട് പിണഞ്ഞു.. നീല മിഴികളിൽ കണ്ണീർ നിറഞ്ഞു. അടുത്തുണ്ടായിരുന്ന അമ്മിക്കുഴവി എടുത്ത് കൃഷ്ണൻ തൈർപ്പാൽ കുടങ്ങളിലേക്കെറിഞ്ഞു. കലങ്ങൾ ബ്രഹ്മാണ്ഡങ്ങൾ പൊട്ടുന്ന പോലെയാണോ പൊട്ടിയത്? തൈരും പാലും പ്രപഞ്ചത്തിലെ ഗ്രഹ നക്ഷത്രങ്ങളേയും ഉപഗ്രഹങ്ങcളയും, പർവ്വതങ്ങളേയും .നദികളേയും എല്ലാം എല്ലാം വരച്ചു കൊണ്ട് നിലത്ത് മനോഹരമായി പരന്നു. കൃഷ്ണൻ അമ്മ വരുന്നതിന് മുസ് മായായവനികയിൽ മറഞ്ഞു. പാവം യശോദ! മായയിൽ വട്ടം കറങ്ങിക്കറങ്ങി കുഞ്ഞികൃഷ്ണനെ അന്വേഷിച്ചു നടന്നു.
savithri puram

No comments:

Post a Comment