Friday, March 08, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 28
ശരീരം ഞാനാണ് എന്നുള്ളത് ആദ്യത്തെ തെറ്റിദ്ധാരണ, പിന്നെ ശരീരം എന്റെ യാണ് എന്നുള്ള ധാരണ, ശരീരം എന്റെ ആണെങ്കിൽ അതിനെ ഞാൻ മാനു പ്യു ലൈറ്റ് ചെയ്യാൻ ശ്രമിക്കും.എന്റെ ഇഷ്ടത്തിനനുസരിച്ച് അതൊക്കെ വഴങ്ങും. പക്ഷെ വഴങ്ങില്ലല്ലോ? എന്റെ വീട്ടില് നട്ടുപിടിപ്പിച്ച ഒരു മാവ് ആ മാവ് എങ്ങനെ വളരുന്നുവോ അതിൽ എങ്ങനെ കൺട്രോൾ എനിക്കില്ലയോ അത് കായ്ക്കുകയോ കായ്ക്കാതിരിക്കുകയോ പഴുക്കുകയോ പഴുക്കാതിരിക്കുകയോ ഒക്കെ ചെയ്യും. അതില് എനിക്ക് ഒരു സ്വാതന്ത്ര്യവും ഇല്ല. ആ മാവു നട്ടുപിടിപ്പിച്ചിട്ട് അതിലെനിക്കൊരു സ്വാതന്ത്ര്യവും ഇല്ലാത്തതുപോലെ ആ മാവിനോട് എത്ര സ്വാതന്ത്ര്യം ഉണ്ടോ അത്രേ എനിക്കു ശരീരത്തിനോടുള്ളൂ. ഇതാണ് സത്യം, ഫാക്റ്റ്. പക്ഷെ ശരീരം നുള്ളിയാൽ വേദനിക്കുമല്ലോ മാവിനെ നുള്ളിയാൽ വേദനിക്കില്ലല്ലോ എന്ന് ആളുകള് പറയും . മാവിനോട് ഞാൻ ഡീപ് ആയിട്ട് അറ്റാച്ചി ഡ് ആയാൽ മാവിന് എന്തെങ്കിലും പറ്റിയാൽ ഞാൻ ഒരു പക്ഷേ ആത്മഹത്യ ചെയ്തു എന്നു തന്നെ വരും. അപ്പൊ അറ്റാച്ച്മെന്റ് കാരണം മാവിന് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ദു:ഖിക്കും. അതുപോലെ ഈ ശരീരത്തിനോട് ജന്മജന്മാന്തരമായ അററാച്ച്മെന്റ് കാരണം ആണ് ദുഃഖിക്കണത്. അല്ലാതെ വേറെ ഒന്നും കൊണ്ടല്ല. ശരീരത്തിനോടുള്ള അറ്റാച്ച്മെന്റ് ഒക്കെ എളുപ്പത്തിൽ പോവും. മനുഷ്യന് ഉറങ്ങുമ്പോൾ തന്നെ അറിയിണില്ല. അല്പം ഒരു ഇൻജകഷൻ വയ്ക്കുമ്പോൾ തന്നെ ശരീരത്തിനോടുള്ള ബന്ധം പോണൂ.. പിന്നെന്താ ? അപ്പൊ വലിയ ഒരു ബന്ധം ഒന്നും ആർക്കും ദേഹത്തിനോടില്ല.
(നൊച്ചൂർ ജി ).

sunil namboodiri

No comments:

Post a Comment