Friday, March 01, 2019

*ശ്രീകൃഷ്ണന്‍* 🔥

*ഭാഗം :3* 🔅🔆

തന്റെ പുത്രന്മാരെല്ലാം കൊല്ലപ്പെട്ടതില്‍ അതീവ ദുഃഖിതയായ ഗാന്ധാരി എല്ലാത്തിനും കാരണക്കാരന്‍ ശ്രീകൃഷ്ണനാണെന്ന് മനസ്സിലാക്കി ഭഗവാനെ ഇപ്രകാരം ശപിച്ചു; ''കുരുപാണ്ഡവന്മാര്‍ തമ്മിലടിച്ച് ഇല്ലാതായതുപോലെ മുപ്പത്തിയാറു വര്‍ഷം കഴിയുമ്പോള്‍ നിന്റെ വംശവും പരസ്പരം പോരടിച്ച് ഇല്ലാതായിത്തീരട്ടെ''. ഗാന്ധാരിയുടെ ശാപത്തെ മന്ദസ്മിതത്തോടുകൂടി ഭഗവാന്‍ സ്വീകരിച്ചു. യാദവ നാശത്തിന് മുനിശാപവും കാരണമായി പറയുന്നു. ഒരിക്കല്‍ കണ്വന്‍, വിശ്വാമിത്രന്‍ തുടങ്ങിയ മുനിമാര്‍ ഭഗവാനെ ദര്‍ശിക്കാനായി ദ്വാരകയിലേക്ക് വരികയുïായി. അപ്പോള്‍ യാദവന്മാര്‍ കൃഷ്ണപുത്രനായ സാംബനെ ഗര്‍ഭിണിയുടെ വേഷം കെട്ടിച്ച് മുനിമാരുടെ മുന്നിലേക്ക് കൊïുവന്ന് ഇവള്‍ പ്രസവിക്കുന്ന കുഞ്ഞ് ആണോ, പെണ്ണോ എന്ന് ചോദിച്ചു.

No comments:

Post a Comment