Thursday, March 14, 2019

ശ്രീമദ് ഭാഗവതം 89* 

നമ്മളെ പോലെയുള്ള ഗൃഹസ്ഥാശ്രമികൾക്ക് ധന്യത ണ്ടാവണത് സർവ്വസംഗപരിത്യാഗികളായ മഹാത്മാക്കളെ കൊണ്ട് വന്ന് ഒരു നേരത്തെ ഭക്ഷണം അവരുടെ വയറ്റിൽ പോയാൽ മതി. ദിവസവും അന്നദാനം ചെയ്യാ എന്ന സമ്പ്രദായം ചിലയിടത്തുണ്ട്. ഒരിക്കൽ രരമണമഹർഷിയോട് ഒരു ഭക്തൻ ചോദിച്ചു തിരുവണ്ണാമലയിൽ അന്ന് സത്രം ണ്ട്. സത്രത്തിൽ വരുന്നവർക്കൊക്കെ ഭക്ഷണം കൊടുക്കും. അപ്പോ ആ ഭക്തൻ മഹർഷി യോട് ചോദിച്ചു. നമ്മുടെ ഹിന്ദുമതം ഇങ്ങനെ ല്ലേ നശിച്ചത്. മറ്റുള്ള മതക്കാര് ആസ്പത്രി കെട്ടുന്നു സ്കൂൾ കെട്ടുന്നു ഇവിടെ എല്ലാവർക്കും ഫ്രീ ആയിട്ട് ശാപ്പാട് കൊടുക്കാ അവര് ശാപ്പാട് കഴിച്ചു കിടന്നുറങ്ങാ. 

അപ്പോ രമണഭഗവാൻ പറഞ്ഞു അതങ്ങനെ അല്ലാ അത്. ഇത് തീർത്ഥക്ഷേത്രം ആണ്. ഈ തീർത്ഥ ക്ഷേത്രത്തിൽ ആരും അറിയാതെ എത്രയോ മഹാത്മാക്കൾ വരികയും പോകുകയും ചെയ്യണ്ട്. ഭഗവദ്സ്വരൂപികളായ സിദ്ധന്മാർ ചിലപ്പോ ഇങ്ങട് വരും. എപ്പോഴെങ്കിലും അവർക്ക് അസാമാന്യമായ ഒരു വിശപ്പ് ണ്ടാവും. ആ വിശപ്പിന് ആ ജഠരത്തിലേക്ക് ഇവിടെ യുള്ള ഒരു 'വറ്റ്' അവരുടെ വയറ്റിൽ പോയാൽ നിങ്ങള് പറയുന്ന ഈ സ്കൂളും ആസ്പത്രി യും ഒക്കെ തനിയെ നടന്നോളും. ഇഷ്ടാപൂർത്തങ്ങൾ ഒക്കെ തനിയെ നടന്നോളും. സാധുക്കളെ ഗൃഹത്തിൽ കൊണ്ട് വന്ന് ആദരിച്ചാൽ എല്ലാ ദോഷങ്ങൾക്കും ഉള്ള പരിഹാരം ആണ്. 

അധനാ അപി തേ ധന്യാ: സാധവോ ഗൃഹമേധിന:

എല്ലാ വിധത്തിലും ഗൃഹത്തിൽ ശാന്തി ണ്ടാവണംങ്കിൽ നാമസങ്കീർത്തനം നടക്കണം. ജപം നടക്കണം. ഏതെങ്കിലും രൂപത്തിൽ ഭഗവാനെ ഗൃഹത്തിൽ വെച്ച് ആരാധിക്കണം. ഭാഗവതം മുതലായ ഗ്രന്ഥങ്ങളെ പാരായണം ചെയ്യണം. അങ്ങനെ വേണം ഗൃഹശുദ്ധി വരുത്തേണ്ടത്. അല്ലാതെ വാസ്തു നോക്കി സുഷിരം ഇട്ടതുകൊണ്ടോ മാർബിൾ ഒട്ടിച്ചതുകൊണ്ടോ സമാധാനം ണ്ടാവില്ല്യ.

സമാധാനം എപ്പോ ണ്ടാവും. നമ്മുടെ ഹൃദയത്തിൽ സമാധാനം ഉള്ളപ്പോ നമ്മുടെ ഗൃഹത്തിലും ശാന്തി ണ്ടാവും. ഭഗവാനെ ഹൃദയത്തിൽ പ്രതിഷ്ഠിക്കാ. എന്നിട്ട് ഏത് നരകത്തിലും പോയി ഇരിക്കാം. ധർമ്മപുത്രർ നരകത്തിൽ പോയപ്പോ, നരകത്തിൽ ഉള്ളവർക്കൊക്കെ ഒരു സമാധാനവും സന്തോഷവും ണ്ടായീന്നാണ്. അപ്പോ ഹൃദയത്തിൽ ശാന്തി ഉണ്ടെങ്കിൽ നമ്മൾ എവിടെ ചെന്നിരുന്നാലും ശാന്തി ണ്ടാവും. ആ സ്ഥലവും ശുദ്ധമാവും. 
ശ്രീനൊച്ചൂർജി 
 *തുടരും. ..*
lakshmi prasad

No comments:

Post a Comment