*ശ്രീമദ് ഭാഗവതം 90*
തീർത്ഥീ കുർവ്വന്തി തീർത്ഥാനി സ്വാന്തസ്തേന ഗതാമൃത:
ഹൃദയത്തിൽ ഭഗവാനെ വെച്ച് കൊണ്ട് പോവാണെങ്കിൽ എല്ലായിടവും ശുദ്ധമാവും. ബോംബെയിൽ ഒരിടത്ത് ഒരു അമ്പലം കെട്ടി. അത് മുമ്പ് ഈ കുപ്പ ഒക്കെ കൊണ്ട് പോയി ഇടണ സ്ഥലം ആയിരുന്നു. അവിടെ കൊണ്ട് പോയി ഒരു ഗുരുവായൂരപ്പനെ വെച്ച്. അമ്പലം കെട്ടി കുറച്ച് കഴിഞ്ഞപ്പോ അവിടെല്ലാം ശുദ്ധമായി. എവിടെ ഭഗവാനെ വെയ്ക്കുന്നുവോ അവിടെ ശുദ്ധമാവും. അല്ലാതെ സൂത്രപ്പണി ഒന്നൂല്ല്യ. ഏത് ഗൃഹത്തിൽ ഭഗവദ് ആരാധന ണ്ടോ ആ ഗൃഹം തീർത്ഥം. അല്ലെങ്കിലോ,
അരിക്താഖില സമ്പദ:
എടുത്താൽ തീരാത്ത പണം ണ്ട്. മാളിക പോലെ പണം ണ്ട്. ആ വീട് കണ്ടാൽ ഇങ്ങനെ വേണം ന്ന് തോന്നും. കേരളത്തില് ഈ തല മുതൽ ആ തല വരെ ഒന്ന് പോയി നോക്കൂ. എന്താ ഓരോ വിടുകൾ കെട്ടിയിരിക്കണത്. അതിന് പേര് വെയ്ക്കാനോ ഒരു മാസം ആളുകൾ ഡിക്ഷ്ണറി ഒക്കെ വെച്ച് നോക്കും.
ആ വീടിന് പല വിധത്തിലുമുള്ള വേഷങ്ങൾ. പക്ഷേ അങ്ങനെ ആണെങ്കിലും അവിടെ ഭക്തിയും നാമസങ്കീർത്തനവുംഇല്ലെങ്കിൽ അതിനെ ഇവിടെ പറയണത് വ്യാളാലയദ്രുമം. അങ്ങട് കയറുമ്പോ തന്നെ അശാന്തി ണ്ടാവും ഡിസ്റ്റർബൻസ് ണ്ടാവും. ആ അശാന്തി എവിടെ നിന്ന് വന്നു. അവിടെയുള്ള ആളുകൾ പുറത്ത് വിട്ടതാണ് അത് മുഴുവൻ.
അല്ലാതെ അത് വാസ്തു ഒന്നുമല്ല. പാമ്പിന്റെ പോട് പോലെ അപകടം ആണത്രേ ഭക്തിയും നാമസങ്കീർത്തനവും ഇല്ലാത്ത ഗൃഹമാണെങ്കിൽ എന്നാണ് പൃഥുമഹാരാജാവ് പറയണത്.
അല്ലാതെ അത് വാസ്തു ഒന്നുമല്ല. പാമ്പിന്റെ പോട് പോലെ അപകടം ആണത്രേ ഭക്തിയും നാമസങ്കീർത്തനവും ഇല്ലാത്ത ഗൃഹമാണെങ്കിൽ എന്നാണ് പൃഥുമഹാരാജാവ് പറയണത്.
സനത് കുമാരമഹർഷിയെ കണ്ടപ്പോ പറയാണ്. അതുകൊണ്ട് നിങ്ങളൊക്കെ എന്നെ അനുഗ്രഹിക്കാനായിട്ട് വന്നിരിക്കണു. നിങ്ങളോട് ഞാൻ എന്തു ചോദിക്കും. സാധുക്കളെ കണ്ടാൽ എന്തു ചോദിക്കണം. സുഖാണോ സ്വാമി എന്ന് ചോദിക്കേണ്ട ആവശ്യം ഇല്ലല്ലോ അവരോട്.
ഭവത്സു കുശലപ്രശ്ന:ആത്മാരാമേഷു നേഷ്യതേ
കുശലാകുശലാ യത്ര ന സന്തി മതിവൃത്തയ:
കുശലാകുശലാ യത്ര ന സന്തി മതിവൃത്തയ:
ഇത് സുഖം ഇത് അസുഖം എന്ന ഭാവമേ ഇല്ലാത്തതു കൊണ്ട് അവരോട് പോയി സുഖാണോ എന്ന് ചോദിക്കേണ്ട ആവശ്യല്ല. അവിടുന്ന് പൂർണ്ണപുരുഷനായിട്ട് എന്നെ അനുഗ്രഹിക്കാനായിട്ട് വന്നിരിക്കണു. അതുകൊണ്ട് എനിക്ക് ഭഗവദ് തത്വം പറഞ്ഞു തരൂ. എന്ത് കേട്ടാലാണോ എനിക്ക് ശാന്തി ണ്ടാവാ അത് എനിക്ക് ഉപദേശിക്കാ. സനത്കുമാരമഹർഷി പൃഥുമഹാരാജാവിന്റെ ഈ ചോദ്യം കേട്ട് സന്തോഷിച്ചു കൊണ്ട് പറഞ്ഞു. അവിടുത്തേക്ക് അറിയാത്തതാണോ എന്നാലും ചോദിക്കാണ്.
സാധു പൃഷ്ടം മഹാരാജ സർവ്വഭൂതഹിതാത്മനാ
ഭവതാ വിദുഷാ ചാപി സാധൂനാം മതിരീദൃശീ
ഭവതാ വിദുഷാ ചാപി സാധൂനാം മതിരീദൃശീ
സാധുക്കൾ ഇങ്ങനെയാണ്. ഒരു ഭക്തൻ മറ്റൊരു ഭക്തനെ കാണുമ്പോൾ എന്തെങ്കിലുമൊക്കെ ഭഗവാനെ കുറിച്ച് പറയൂ എന്ന് പറയും. രാമകൃഷ്ണപരമഹംസർ ഉദാഹരണം പറയണത് ഈ കഞ്ചാവ് കുടിക്കണ ആളുകൾക്ക് കഞ്ചാവ് കുടിക്കണ മറ്റൊരാളെ കാണുമ്പോൾ ഉള്ള ഒരിഷ്ടം പോലെ എന്നാണ്
സംഗമ: ഖലു സാധൂനാമുഭയേഷാം ച സമ്മത:
സാധുക്കൾ പരസ്പരം കാണുമ്പോ രണ്ടു പേർക്കും വളരെ സുഖം. സന്തോഷം.
സാധുക്കൾ പരസ്പരം കാണുമ്പോ രണ്ടു പേർക്കും വളരെ സുഖം. സന്തോഷം.
യത് സംഭാഷണ സംപ്രശ്ന: സർവ്വേഷാം വിതനോതി ശം.
അവർ രണ്ടു പേരും സംഭാഷണം ചെയ്യുന്നതും ഒരാള് ചോദ്യം ചോദിക്കുന്നതും മറ്റൊരാൾ ഉത്തരം പറയുന്നതും അവർക്ക് മാത്രല്ല ലോകത്തിന് മുഴുവൻ അനുഗ്രഹം ആയിത്തീരും.
ശ്രീനൊച്ചൂർജി
*തുടരും. ...*
ശ്രീനൊച്ചൂർജി
*തുടരും. ...*
lakshmi prasad
No comments:
Post a Comment