ശ്രീമദ് ഭാഗവതം 95*
സനത്കുമാരോ ഭഗവാൻ യദാഹാധ്യാത്മികം പരം
യോഗം തേനൈവ പുരുഷം ഭജത് പുരുഷർഷഭ:
യോഗം തേനൈവ പുരുഷം ഭജത് പുരുഷർഷഭ:
സനത്കുമാരൻ ഉപദേശിച്ചു കൊടുത്ത ആ യോഗത്തിനെ അഭ്യസിച്ചു കൊണ്ട് പൃഥു മഹാരാജാവ് ഭഗവാനെ ഭജനം ചെയ്തു. ഏകാന്തത്തിൽ ഇരുന്ന് ആരാധന ചെയ്തു അങ്ങനെ ആരാധന ചെയ്തപ്പോ പൃഥുവിന് എന്തുണ്ടായി?
ഭഗവദ്ധർമ്മിണ: സാധോ: ശ്രദ്ധയാ യതത: സദാ
ഭക്തി: ഭഗവതി ബ്രഹ്മണി അനന്യ വിഷയാ അഭവത്.
ഭക്തി: ഭഗവതി ബ്രഹ്മണി അനന്യ വിഷയാ അഭവത്.
ഭക്തിസാധന ചെയ്തു. എന്താ ഭക്തി സാധന? നമുക്ക് ഇഷ്ടമായ മൂർത്തിയെ വച്ച് പൂജ ചെയ്യണു. ഭഗവാന് ആരാധന ചെയ്യുന്നു.
ശങ്കരാചാര്യ സ്വാമികൾ ശിവാനന്ദലഹരിയിൽ ഒരു സമ്പൂർണ്ണ ഭക്തി സാധന പറയണ്ട്. ശിവനെ ആരാധിക്കുന്നു. എങ്ങനെ ആരാധിക്കുന്നു എന്ന് വെച്ചാൽ പ്രഭാതം മുതൽ രാത്രി വരെ ഭഗവദ് ആരാധന അത് പല രീതിയിൽ.
കന്ചിദ് കാലം ഉമാമഹേശ ഭവത: പാദാരവിന്ദാർച്ചനൈ:
കന്ചിദ് ധ്യാന സമാധിഭിശ്ച നതിഭി: കന്ചിദ് കഥാകർണനൈ:
കന്ചിദ് കന്ചിദ് അവഷണൈശ്ച നുതിഭി : കന്ചിദ് ദശാം ഈദൃശീം
പ്രാപ്നോതി മുദാ ത്വദ് അർപിത മനാ ജീവന്സ മുക്ത: ഖലു.
കന്ചിദ് ധ്യാന സമാധിഭിശ്ച നതിഭി: കന്ചിദ് കഥാകർണനൈ:
കന്ചിദ് കന്ചിദ് അവഷണൈശ്ച നുതിഭി : കന്ചിദ് ദശാം ഈദൃശീം
പ്രാപ്നോതി മുദാ ത്വദ് അർപിത മനാ ജീവന്സ മുക്ത: ഖലു.
ആര് ഈ പറഞ്ഞ രീതിയിൽ ജീവിക്കുന്നുവോ അയാൾ ജീവന്മുക്തനാണെന്നാണ്.
എങ്ങനെയാ ആരാധിക്കാ? പ്രഭാതത്തിൽ എഴുന്നേറ്റ് ഇരുന്ന സ്ഥലത്ത് ആദ്യം ഒരു ഭഗവദ് സ്മരണ. *പ്രാതസ്മരണ* . പിന്നെ കുളിച്ചു വന്നാൽ വീട്ടിൽ തന്നെ ഒരു പൂജ വെച്ച് ഒരു *സുപ്രഭാതം* . ഒരു *ആരതി* . പുഷ്പങ്ങൾ ഒക്കെ പറിച്ചു കൊണ്ട് വരുന്നു. ഭഗവാന് അഭിഷേകം ചെയ്യുന്നു. *അർച്ചന* ചെയ്തു. അർച്ചനയും പൂജയും ഒക്കെ കഴിഞ്ഞ് ഭഗവാന്റെ ആ ദിവ്യരൂപത്തിനെ തന്നെ ഉള്ളില് വെച്ച് കൊണ്ട് *ധ്യാനിക്കുന്നു* . കുറേ ധ്യാനിച്ചു കഴിയുമ്പോ ഞാൻ ധ്യാനിക്കണു എന്നുള്ള ഭാവവും പോയി ധ്യാന സമാധിഭിശ്ച. *സമാധി* സ്ഥിതിയിൽ ഇരിക്കും. സർവ്വവും മറന്ന് ശരീരത്തിനെ തന്നെ മറന്ന് സമാധിസ്ഥിതിയിൽ ഇരിക്കുന്നു. സമാധി വിട്ട് ഉണർന്നാലോ, കുറെ *നമസ്ക്കാരം* . ശരീരം കൊണ്ട് ഭഗവാന് കുറേ നമസ്ക്കാരം ചെയ്തു. അതും കഴിഞ്ഞ് അവിടെ അമ്പലങ്ങൾ ഉണ്ടെങ്കിൽ *അമ്പലത്തിൽ പോയി പ്രദക്ഷിണം* ചെയ്യാ. ഭഗവാനെ അവിടെ കണ്ടു വന്ദിച്ചിട്ട് വരാ. പിന്നീടുള്ള സമയത്തോ *ഭാഗവതം* വായിക്കാ, *ഭഗവദ് ഗീത* വായിക്കാ ദിവസവും കുറച്ച് കുറച്ച് ഗീതാപാരായണം ചെയ്യാ. ഭഗവദ് ഗീതാ തീർത്ഥം കുടിക്കാ. അതും കഴിഞ്ഞ് കഥാകർണനൈ: *ഭഗവദ് കഥകളെ* കേൾക്കാ. ഭഗവാനെ പല വിധ *സ്തുതികൾ* കൊണ്ടും സ്തുതിക്കാ.
ഇങ്ങനെ പ്രഭാതം മുതൽ രാത്രി കിടക്കണ വരെയുള്ള സമയം പല മാർഗ്ഗത്തിലും ഭഗവദ് ആരാധന ചെയ്യുന്ന ഭക്തൻ ജീവന്സ മുക്ത: ഖലു. ഇതാണ് *ഭഗവദ് ധർമ്മചര്യ* .
ഇങ്ങനെ ഭഗവദ് ധർമ്മത്തിനെ അനുഷ്ഠിച്ചുകൊണ്ട് വന്ന പൃഥുമഹാരാജാവിന് മറ്റൊരു വിഷയത്തിലും ചിത്തം പോകാതെ ഭഗവാനിൽ രതി ണ്ടായി.
*അനന്യ വിഷയാ അഭവത്.*
ആ ഭക്തിയുടെ ഫലം ആയിട്ട്,
*അനന്യ വിഷയാ അഭവത്.*
ആ ഭക്തിയുടെ ഫലം ആയിട്ട്,
തസ്യാനയാ ഭഗവത: പരികർമ്മശുദ്ധ-
സത്ത്വാത്മനസ്തദനു സംസ്മരണാനുപൂർത്ത്യാ
ജ്ഞാനം വിരക്തിമദഭൂന്നിശിതേന യേന
ചിച്ഛേദ സംശയപദം നിജജീവകോശം.
സത്ത്വാത്മനസ്തദനു സംസ്മരണാനുപൂർത്ത്യാ
ജ്ഞാനം വിരക്തിമദഭൂന്നിശിതേന യേന
ചിച്ഛേദ സംശയപദം നിജജീവകോശം.
ഭക്തി പക്വപ്പെടാണ്. ഈ ഭക്തി കൊണ്ട് ചിത്തം നല്ലവണ്ണം ശുദ്ധമായി .
ചിത്തത്തിൽ സത്വഗുണം ണ്ടായാൽ മാത്രമേ ജ്ഞാനം ണ്ടാവുള്ളൂ.
*സത്വാത് സംജായതേ ജ്ഞാനം* .
*സത്വാത് സംജായതേ ജ്ഞാനം* .
ഭഗവാനെ നിരന്തരം സംസ്കരണം ചെയ്ത് ചിത്തത്തിന്റെ ബഹിർവ്യാപാരം മുഴുവൻ നിരോധിക്കപ്പെട്ടയോടു കൂടെ,
ജ്ഞാനം വിരക്തി മദ് അഭൂൻ നിശിതേന യേന. ഏകാഗ്രപ്പെട്ട ചിത്തം ജ്ഞാനം ആകുന്ന വാള് പോലെ ആയിത്തീർന്നു എന്നാണ്. നിശിതമായ ജ്ഞാനം ണ്ടായി അവിടെ. അതുകൊണ്ട്,
സംശയപദം ചിച്ഛേദ്.
സകല സംശയങ്ങൾക്കും സകല സന്ദേഹങ്ങൾക്കും മൂല കാരണം ന്താ? അഹങ്കാരം ആണ്.
സകല സംശയങ്ങൾക്കും സകല സന്ദേഹങ്ങൾക്കും മൂല കാരണം ന്താ? അഹങ്കാരം ആണ്.
സംശയിക്കണ ഒരാളെ വെച്ച് കൊണ്ടല്ലേ സംശയിക്കണത്. രമണമഹർഷിയോട് ആരെങ്കിലും സംശയം ചോദിച്ചാൽ മഹർഷി തിരിച്ചു ചോദിക്കും ഈ സംശയിക്കുന്ന ആളാരാ? സംശയിക്കണവനെ സംശയിച്ചാൽ സംശയം ഒക്കെ അസ്തമിക്കും ന്ന് പറയും. ഞാനാണ് സംശയിക്കണത്. ഈ ഞാൻ എന്നൊരാൾ ണ്ടോ എന്ന് ഉറക്കത്തിൽ സംശയം വരോ? ഇല്ല്യ ന്താ? ഉറക്കത്തിൽ അഹങ്കാരം ഇല്ല്യ ഞാൻ ഇല്ല്യ. അതുകൊണ്ട് സംശയം ഇല്ല്യ. *സംശയം അഹങ്കാരത്തിന്റെ ചലനം ആണ്.*
*ചിച്ഛേദ് സംശയപദം*
സംശയത്തിനെ മുഴുവൻ വേരോട് മുറിച്ചു കളഞ്ഞ്, *നിജ ജീവകോശം.*
ജീവൻ എന്നുള്ളത് തന്നെ സംശയത്തിന്റെ മൂലം ആണ്. ജീവഭാവം ഉള്ളടത്തോളം സംശയവും ണ്ടാവും കർമ്മവാസനയും ണ്ടാവും. ചിത്ജഡഗ്രന്ഥി ഛേദിക്കപ്പെട്ടാൽ സംശയവും പോയി കർമ്മവാസനകളും പോയി.
ശ്രീനൊച്ചൂർജി
*തുടരും. ...*
സംശയത്തിനെ മുഴുവൻ വേരോട് മുറിച്ചു കളഞ്ഞ്, *നിജ ജീവകോശം.*
ജീവൻ എന്നുള്ളത് തന്നെ സംശയത്തിന്റെ മൂലം ആണ്. ജീവഭാവം ഉള്ളടത്തോളം സംശയവും ണ്ടാവും കർമ്മവാസനയും ണ്ടാവും. ചിത്ജഡഗ്രന്ഥി ഛേദിക്കപ്പെട്ടാൽ സംശയവും പോയി കർമ്മവാസനകളും പോയി.
ശ്രീനൊച്ചൂർജി
*തുടരും. ...*
lakshmi prasad
No comments:
Post a Comment