*ശ്രീമദ് ഭാഗവതം 97*
കർമ്മ മോക്ഷായ കർമ്മാണി വിധത്തേ.
പക്ഷേ, ഈ പ്രാചീബർഹിസ്സിന് ന്താ ണ്ടായതെന്ന് വെച്ചാൽ കർമ്മാസക്തി പൂണ്ട് അദ്ദേഹം യാഗം ചെയ്യാ, യാഗം ചെയ്യാ നാടു മുഴുവൻ ദർഭ വിരിച്ചു. അതുകൊണ്ടാണ് അദ്ദേഹത്തിന് പ്രാചീനബർഹിസ് എന്ന പേര് വന്നത്. യാഗത്തിൽ കുറേ മൃഗബലി ഒക്കെ കൊടുത്തു. ഒരു തെറ്റിദ്ധാരണകൊണ്ട് ചെയ്തതാ.
പക്ഷേ, ഈ പ്രാചീബർഹിസ്സിന് ന്താ ണ്ടായതെന്ന് വെച്ചാൽ കർമ്മാസക്തി പൂണ്ട് അദ്ദേഹം യാഗം ചെയ്യാ, യാഗം ചെയ്യാ നാടു മുഴുവൻ ദർഭ വിരിച്ചു. അതുകൊണ്ടാണ് അദ്ദേഹത്തിന് പ്രാചീനബർഹിസ് എന്ന പേര് വന്നത്. യാഗത്തിൽ കുറേ മൃഗബലി ഒക്കെ കൊടുത്തു. ഒരു തെറ്റിദ്ധാരണകൊണ്ട് ചെയ്തതാ.
നാരദമഹർഷി അവിടെ ആവിർഭവിച്ചു. നാരദർ പറഞ്ഞു ഹേ പ്രാചീന ബർഹിസേ, താൻ ഇങ്ങട് വരാ. ടെറസ്സിലേക്ക് കൂട്ടി കൊണ്ട് പോയി. എന്നിട്ട് ആകാശത്ത് കാണിച്ചു കൊടുത്തു. നോക്കൂ, നിറയെ മൃഗങ്ങൾ. ഇതൊക്കെ താൻ ബലി കൊടുത്ത മൃഗങ്ങളാണ്. ഇവരൊക്കെ തന്നോട് പ്രതികാരം ചെയ്യാനായിട്ട് കാത്ത് കൊണ്ടിരിക്കണ്ട്.
പ്രാചീനബർഹിസിന് അല്പം ഭയം ആയി. തനിക്ക് ഞാനൊരു കഥ പറഞ്ഞു തരാം എന്ന് പറഞ്ഞ് നാരദമഹർഷി പുരജ്ഞനോപാഖ്യാനം എന്ന് പറഞ്ഞ ഒരു കഥ പറഞ്ഞു കൊടുത്തു. താത്വികമായ കഥ. ഭാഗവതത്തിൽ അങ്ങനെ ഒരുപാട് കഥകൾ ണ്ട്.
പുരജ്ഞനൻ എന്ന് പറയുന്ന ഒരാള് പണ്ട് എവിടെയോ മാനസസരസ്സിൽ ഹംസം ആയിരുന്നു. അവിടുന്ന് പിരിഞ്ഞ് ഇയാള് പുരജ്ഞനനായി ഇറങ്ങി പുറപ്പെട്ടു. ഇയാൾക്ക് പുരജ്ഞനൻ എന്ന് പേര് വരാൻ കാരണം പുരങ്ങളെ ജനിപ്പിക്കുന്ന ആളാണ് പുരജ്ഞനൻ.
ഹിമവൽ പാർശ്വത്തിൽ ചെന്നപ്പോ ഒരു പട്ടണം കണ്ടു. ഒൻപത് ദ്വാരങ്ങളുള്ള ഒരു പട്ടണം. ആ പട്ടണത്തിൽ അയാള് പ്രവേശിക്കാൻ കാരണം അവിടെ അയാൾ സുന്ദരിയായ ഒരു സ്ത്രീയെ കണ്ടു. അഞ്ച് തലയുള്ള ഒരു സർപ്പം അവിടെ കാവലിരിക്കുന്നത് കണ്ടു. ഇങനെ പലതും കണ്ട് ആ സുന്ദരിയെ കണ്ട് മോഹിച്ചു. അവരോട് സംഗം ണ്ടായി ആ പുരത്തിനകത്തേക്ക് പ്രവേശിച്ചു. അതിനുള്ളിൽ കിടന്നു വസിച്ചു. ആ സ്ത്രീ ചിരിച്ചാൽ ഇയാൾ ചിരിക്കും. ആ സ്ത്രീ കരഞ്ഞാൽ ഇയാള് കരയും. ആ സ്ത്രീയുമായി സംഗം ണ്ടായി. എല്ലാ ലൗകിക ഭോഗങ്ങളും അനുഭവിച്ചു. തന്റെ യഥാർത്ഥ സ്വരൂപം എന്താണെന്ന് മറന്നു. പുരജ്ഞനനായിട്ട് മാറി.
കുറേ കഴിഞ്ഞ്, ഒരു 'രാജാവ്' ആക്രമിക്കാൻ വന്നു. ആരാ 'കാലം', വാർദ്ധക്യം. അങ്ങനെ ഈ പുരം വിട്ടു. ഈ സ്ത്രീയെ ചിന്തിച്ചുകൊണ്ട് അടുത്ത ജന്മം സ്ത്രീയായിട്ട് ജനിച്ചു. വിദർഭരാജകുമാരി ആയിട്ട് ജനിച്ചു. വേറൊരു രാജകുമാരനെ വിവാഹം കഴിച്ചു. അയാള് മരിച്ചപ്പോ കരഞ്ഞുകൊണ്ടിരിക്കാ. എന്റെ ഭർത്താവ് പോയല്ലോ..... .എന്റെ പ്രാണനാഥൻ പോയല്ലോ എന്ന് കരയുമ്പോ പുറകെ ഒരാള് തട്ടി വിളിച്ചു.
ഹേ .ഹേ... തിരിഞ്ഞു നോക്കുമ്പോ അവ്യക്തമായിട്ട് ഒരു രൂപം. ഒരു ബ്രാഹ്മണൻ അടുത്ത് നില്ക്കാണ്.
താൻ എന്തിനാ കരയണേ?
എന്റെ ഭർത്താവ് മരിച്ചു.
താനാരാണ്?
ഞാൻ വിദർഭരാജകുമാരി.
താൻ എന്തിനാ കരയണേ?
എന്റെ ഭർത്താവ് മരിച്ചു.
താനാരാണ്?
ഞാൻ വിദർഭരാജകുമാരി.
താൻ വിദർഭരാജകുമാരിയും അല്ല പുരജ്ഞനനും അല്ല.
ഇവൻ നിന്റെ ഭർത്താവും അല്ല. നീ പുരുഷനോ സ്ത്രീയോ അല്ല.
ഇവൻ നിന്റെ ഭർത്താവും അല്ല. നീ പുരുഷനോ സ്ത്രീയോ അല്ല.
എന്നെ ഓർമ്മ ണ്ടോ.
ഇല്യ.
ഞാൻ നിന്റെ അവിജ്ഞാതസഖാവാണ്.
നീ എന്നെ അറിയില്ല്യ.
പക്ഷേ ഞാൻ നിന്റെ കൂടെ എപ്പോ.....ഴും ണ്ട്.
നീ ശ്രദ്ധിച്ചില്ല്യ. ഞാനോ നീയോ വേറെ അല്ല.
ശ്രീനൊച്ചൂർജി
*തുടരും. ...*
ഇല്യ.
ഞാൻ നിന്റെ അവിജ്ഞാതസഖാവാണ്.
നീ എന്നെ അറിയില്ല്യ.
പക്ഷേ ഞാൻ നിന്റെ കൂടെ എപ്പോ.....ഴും ണ്ട്.
നീ ശ്രദ്ധിച്ചില്ല്യ. ഞാനോ നീയോ വേറെ അല്ല.
ശ്രീനൊച്ചൂർജി
*തുടരും. ...*
lakshmi prasad
No comments:
Post a Comment