മരണം അടുക്കുമ്പോൾ ഭഗവാനെ എങ്ങനെ അറിയാൻ കഴിയും?
അർജുനന് ചോദിച്ചു -പ്രയാണ കാലെ ച കഥം ഞ്ജേയോസി ?-മരണ സമയത്ത് അങ്ങയെ എങ്ങനെ അറിയാനാകും ?
ഭഗവാൻ പറഞ്ഞു -അന്ത കാലേ ച മാമേവ സ്മരൻ -അന്ത്യ കാലത്ത് കൂടി എന്നേ സ്മരിക്കുന്നവർക്കു മുക്തി ഉണ്ടാകും
അർജുനന് ചോദിച്ചു -പ്രയാണ കാലെ ച കഥം ഞ്ജേയോസി ?-മരണ സമയത്ത് അങ്ങയെ എങ്ങനെ അറിയാനാകും ?
ഭഗവാൻ പറഞ്ഞു -അന്ത കാലേ ച മാമേവ സ്മരൻ -അന്ത്യ കാലത്ത് കൂടി എന്നേ സ്മരിക്കുന്നവർക്കു മുക്തി ഉണ്ടാകും
ചോദ്യത്തിലും ഉത്തരത്തിലും 'ച ' ഉണ്ട് -കൂടി എന്ന് അർത്ഥം
ഈ ഉത്തരം അജാമിള മോക്ഷം വായിച്ചു അവസാനം ഭഗവാനെ ഓർത്തു രക്ഷപെടാം എന്ന് കരുതുന്നവർക്ക് ഇരുട്ടടി ആണ് .അന്ത്യകാലത്ത് എന്നേ ധ്യാനിക്കുന്നവൻ എന്ന് അല്ല ,എപ്പോളും അന്ത്യകാലത്തും കൂടി സ ്മരിക്കുന്നവനേ സദ്ഗതി ഉണ്ടാവൂ .അജാമിളൻ നാരായണ എന്ന് ജപിച്ചപ്പോൾ യമദൂതന്മാർ വിട്ടു പോയതേ ഉള്ളു .അജാമിളൻ പിന്നെ തെറ്റ് തിരുത്തി അനേക കാലം തപസ്സു ചെയ്താണ് മോക്ഷം നേടിയത് .ഭാഗവത ആചാര്യന്മാർ നാമജപ മഹിമ അറിയിക്കാൻ വേണ്ടി കഥ അങ്ങനെ വ്യാഖ്യാനിക്കുന്നു .നിരന്തരമായ ഭഗവൽ സ്മരണ കൊണ്ടേ ഭഗവൽ പ്രാപ്തി ഉണ്ടാവു .നിരന്തര സ്മരണം കൊണ്ടേ അന്ത്യ കാലത്ത് ഭഗവൽ സ്മരണ ഉണ്ടാവു .
No comments:
Post a Comment