Thursday, March 28, 2019

ശ്രീ  അരബിന്ദോയുടെ  അരികിൽ ഒരു മനുഷ്യൻ വന്നു ... അയാൾ ചോദിച്ചു  " നിങ്ങൾ  ദൈവത്തിൽ വിശ്വസ്സിക്കുന്നുണ്ടോ ?"  

ശ്രീഅരബിന്ദോ പറഞ്ഞു  
" ഇല്ല "...!!!

 അയാൾക്ക്‌  തന്റെ കാതുകളെ  വിശ്വസിക്കാൻ  കഴിഞ്ഞില്ല .. 
അയാൾ വളരെ  ദൂരെ ഒരു നാട്ടിൽനിന്നും ഈ ചോദ്യംചോദിക്കാൻവേണ്ടി  വന്നതായിരുന്നു .  അയാൾ കരുതിയത്‌  ഇദ്ദേഹം ദൈവത്തിൽ വിശ്വസിക്കുന്നു എന്നാണ് . എന്നാൽ ശ്രീ അരബിന്ദോ  പറയുന്നു " ഇല്ല  " ...... 

ആ മനുഷ്യൻ  പറഞ്ഞു 
" അങ്ങെന്താണീ  പറയുന്നത് ? എനിക്കെന്റെ  കാതുകളെ വിശ്വസിക്കാൻ കഴിയുന്നില്ല .. ഞാൻ അങ്ങകലേനിന്നു വന്നിരിക്കുന്നത് , അറിയുന്നവനായ ഒരു  മനുഷ്യന്റെ  വാക്കുകൾ 
ശ്രവിക്കുവാനാണ് "" ....!

 അരബിന്ദോ പറഞ്ഞു ; ""പക്ഷെ , ഞാൻ അറിയുന്നതിനെകുറിച്ചു  ഒന്നും  പറഞ്ഞില്ലല്ലോ  ?  ഞാൻ  വിശ്വസിക്കുന്നില്ല , ഞാൻ അറിയുന്നു ""

വിശ്വാസം അറിയലിന്റെ  തീരെ മോശമായ ഒരു പകരക്കാരനാണ് , യഥാർത്ഥത്തിൽ  അതൊരു പകരമേ  ആകുന്നില്ല  . 
സൂര്യനിൽ  നിങ്ങൾ വിശ്വസിക്കുന്നില്ല  - നിങ്ങളത്  അറിയുകയാണ് ... സൂര്യൻ കിഴക്കാണ്  ഉദിക്കുന്നതെന്നും , പടിഞ്ഞാറ്  അസ്തമിക്കുമെന്നും ,  രാത്രിയും ,  പകലും  മാറി മാറി വന്നുകൊണ്ടിരിക്കുന്നു  എന്നൊന്നും നിങ്ങൾക്ക്  വിശ്വസ്സിക്കെണ്ടതില്ല ... കാരണം  വളരെ സ്പഷ്ട്ടമായി നിങ്ങളത്  അറിയുന്നു ... എന്നാൽ , ദൈവത്തിൽ മാത്രം വിശ്വസിക്കുന്നു  ... എന്തുകൊണ്ടെന്നാൽ , നിങ്ങൾക്കത്  അറിയില്ല ...!!

ജൻമനാ അന്തനായ ഒരുവനിൽ  വെളിച്ചത്തെകുറിച്ചുള്ള  ചില  തെറ്റായ  ധാരണകൾ  വചുപുലർതാനേ  ആവൂ ...... ആത്യന്തികമായി  അവനു  വേണ്ടത്  കാഴ്ചശക്തി  കിട്ടാനുള്ള ചികിത്സയാണ്  ... അല്ലാതെ  വെളിച്ചത്തെപറ്റിയുള്ള  അറിവുകളല്ല  .... കാഴ്ചശക്തി കിട്ടുന്നതോടെ , വെളിച്ചം  എന്താണെന്ന്  അവനറിയുന്നു .....

ഓഷോ

No comments:

Post a Comment