ഉപാസന എന്ന വാക്ക് കേള്ക്കുമ്പോള്തന്നെ എന്തോ ഒരു കാര്യം ചെയ്ത് എന്തോ ഒന്ന് നേടിയെടുക്കാനുള്ളതാണെന്നാണ് സാധാരണ മനസ്സിലേക്ക് ഓടിയെത്തുന്നത്. ഉപ ആസീത് ഇതി ഉപാസന. ഉപ എന്ന വാക്കിന് സമീപത്ത്, കൂടെ, ഏറ്റവും ചേര്ന്നത്, ഏറ്റവും അടുത്ത്, ചേര്ന്ന്, എന്നൊക്കെ അര്ഥം. ആസീത് എന്നതിന് ഇരിക്കുന്നത്, ഉള്ളത്, സ്ഥിതി(ചെയ്യുന്നത്) എന്നൊക്കെ അര്ഥം. ഏറ്റവും ചേര്ന്നിരിക്കുന്നത് എന്ന് സാമാന്യമായി അര്ഥം പറയാം. ആര്, ചേര്ന്നിരിക്കുന്നു, എന്ത് ചേര്ന്നിരിക്കുന്നു, ആരോട്, എന്തിനോട് ചേര്ന്നിരിക്കുന്നു എന്ന് അതില്നിന്നുള്ള സംശയം.
ജീവാത്മാവ് പരമാത്മാവിനോട് ഏറ്റവുമടുത്ത് ചേര്ന്നിരിക്കുക എന്ന് ഉപാസന എന്ന വാക്കിനര്ഥം വരുന്നു. അപ്പൊ ഇങ്ങനെ രണ്ടെണ്ണം ഉണ്ടോ എന്ന് സംശയം വരാം. അതിനുള്ള ഉത്തരം വ്യവഹാരതലത്തില് ഉണ്ട് എന്നും പാരമാര്ത്ഥിക തലത്തില് ഇല്ലാ എന്നും ഉത്തരം. അതായത് വ്യാവഹാരിക തലത്തില് ആത്മാവ് എന്ന ഒന്ന് ഉണ്ട് എന്ന് മനസ്സിലാക്കി, ആ ആത്മാവിനെ അറിയുമ്പോള് ആത്മാവെന്നും പരമാത്മാവെന്നും രണ്ടില്ല, ഒന്നേയുള്ളു എന്ന് മനസ്സിലാകുന്നു. ആത്മാവ് എന്നത് പരമാത്മാവിന്റെ അംശംതന്നെ എന്ന് വ്യാവഹാരിക തലത്തില് തോന്നുന്നത് അജ്ഞാനത്താല് ആവരണം ചെയ്കകൊണ്ടാണ്.
അതിനുള്ള ഉദാഹരണമായി പറയുന്നതാണ് മണ്ണുകൊണ്ടുള്ള ഘടം, ഘടമായിത്തന്നെ ഇരിക്കുമ്പോള് അതിനുള്ളിലും ആകാശമുണ്ട്, ആ ഘടം പൊട്ടിയാല് അതിനുള്ളിലുള്ള ആകാശം എവിടെപോകുന്നു. അത് എവിടെയും പോകുന്നില്ല, അത് അവിടെത്തന്നെ ഉണ്ട്, മഹാകാശമായിത്തന്നെ നില്ക്കുന്നു. ഘടത്തിനുള്ളിലാകുമ്പോഴും ഘടം പൊട്ടിയതിനുശേഷവും ആതിലെ ആകാശത്തിന് ഒന്നും സംഭവിക്കുന്നില്ലാത്തതുപോലെ അത് രണ്ടും ഒന്നുതന്നെയാണെന്ന് അറിയുന്നു. അതുപോലെ വ്യാവഹാരികതലത്തില് ആത്മാവെന്നത് പ്രത്യേകം നിലനില്ക്കുന്നതുപോലെ തോന്നുന്നു, അജ്ഞാനത്താല്. സമുദ്രത്തിലെ കുമിള പൊട്ടിയാല് അത് എവിടെ നിലനില്ക്കുന്നുവോ അതുപോലെ എന്നും പറയാം. കുമിളയും ജലവും വേറെ വേറെ വ്യാവഹാരികതലത്തില് കാണപ്പെടുന്നുവെങ്കിലും അത് രണ്ടല്ല ഒന്നുതന്നെ.
vasanthi gopi

No comments:
Post a Comment