Wednesday, March 06, 2019

നിവേദ്യ സമയത്ത് ഭക്തർ എന്തിന് ക്ഷേത്രത്തിന് പുറത്തിറങ്ങുന്നു ?
"നേദ്യദ്രവ്യം ശ്രീകോവിലിൽ പ്രതിഷ്ഠാ മൂർത്തിക്കു മുൻപിൽ സമർപ്പികുന്നതിന് മുൻപ് പൂജാരി "നേദ്യം " എന്ന് ഉറക്കെ വിളിച്ചറിയിക്കുകയും ഇത് കേൾക്കുമ്പോൾ ഭക്തർ നാലമ്പലത്തിനു പുറത്തിറങ്ങി നിൽക്കുകയും ചെയ്യുന്നു.നേദ്യ സമയത്തും ശീവേലി സമയത്തും ഭക്തർ ഇപ്രകാരം പുറത്തിറങ്ങി നിൽക്കാറുണ്ട്, നിവേദ്യം കൊണ്ടുചെന്ന് ദേവ ബിംബത്തിനു മുന്നിൽ വെച്ച് ദേവനെ ഭുജിപ്പിക്കുന്നു. നാലു വിധ വിഭവങ്ങളും ആറ് രസങ്ങളോടും കൂടിയ നിവേദ്യം ദേവന് സന്തോഷവും സംതൃപ്തിയും ഉണ്ടാകും വിധം സമർപ്പിക്കുന്നു. ആറു രസം ഉണ്ടായിരിക്കണം എന്ന് തത്വം പായുന്നു എങ്കിലും പ്രധാനമായുള്ളത് മധുരരസമാണ് മധുരരസം സകല രസങ്ങളേയും പ്രതിനിധികരിക്കുന്നു എന്നാണ് വിശ്വാസം .നിവേദ്യം സമർപ്പിക്കുന്ന സമയത്ത് ഭഗവാന്റെ നാവ് (ര സന) ശ്രീകോവിലിൽ നിന്നും തിടപ്പള്ളിയിലെ നിവേദ്യത്തിലേക്ക് നീണ്ടു കിടക്കുമെന്ന സങ്കൽപ്പമായതിനാൽ തിടപ്പള്ളിയ്ക്കും ശ്രീകോവിലിനും ഇടയയിൽകൂടി ആരും നടക്കാൻ പാടില്ല എന്നാണ് ആചാരം ആയതിനാൽ അത് മറികടക്കാൻ പാടില്ല.
ശിവക്ഷേത്രത്തിലെ നിവേദ്യസമയത്ത് പുറത്തിറങ്ങി നിൽകുന്നതിന് മാറ്റരു കാരണം കൂടിയുണ്ട്.ശിവഭഗവാൻ എപ്പോഴും അപസ്മാരം എന്ന ഭൂതത്തെ വലതുകാൽപാദത്തിനു ചുവട്ടിൽ ചവിട്ടി അമർത്തി വെച്ചിരിക്കുന്നതായാണ് സങ്കല്പം. നടരാജനൃത്തം നോക്കിയാൽ ഈ ഭൂതത്തെ കാണാം. ഈ ഭൂതം സ്വതന്ത്രമാക്കപ്പെടുന്നത് നിവേദ്യസമയത്ത് മാത്രമാണ്. അപ്പോൾ ഈ ഭൂതത്തിന്റെ ബാധ ഏൽക്കാതിരിക്കാൻ കൂടിയാണ് നിവേദ്യസമയത്ത് ഭക്തർ പുറത്തിറങ്ങി നിൽക്കണമെന്ന് പറയുന്നത് .ഈ സമയത്ത് വിഗ്രഹത്തെ നേരെ തിന്ന് വന്ദിക്കുവാനും പാടില്ല. കാരണം സ്വതന്ത്രമാക്കപ്പെടുന്ന ഭൂതം ഓവിലൂടെയും നേർനടയിലൂടെയും പുറത്തിറങ്ങാൻ ശ്രമിക്കുമത്രെ. നിവേദ്യം തയ്യാറാകുമ്പോൾ നിവേദ്യ വസ്തുവിന്റെ ഗന്ധം മൂക്കിലൂടെ അനുഭവേദ്യമാകാതിരിക്കാൻ നിവേദ്യം തയ്യാറാക്കുന്ന ആൾ വായ് മൂടിക്കെട്ടി നിവേദ്യം തയ്യാറാക്കുന്ന രീതി ആദ്യകാലത്തുണ്ടായിരുന്നു. ഇടതു കൈപ്പടം വലതുകൈ മുട്ടിൽ സ്പർശിച്ച് ആദരപൂർവ്വമാണ് ചട്ടുകം കൊണ്ട് നിവേദ്യം ഇളക്കി പാകം ചെയ്യേണ്ടത്. ഗ്യാസിൽ നിവേദ്യം പാകം ചെയ്യുന്നത് ആചാരവിരുദ്ധമാണ്.
നിവേദ്യമുദ്ര
ഇടതുകൈ വിരലുകൾ നിവർത്തിപ്പിടിച്ച് പെരുവിരൽ ഹൃദയത്തിൽ ചേർത്തു പിടിക്കുന്നതാണ് നിവേദ്യമുദ്ര എന്നും ഇടതു കൈവിരലുകൾ മടക്കി പെരുവിരൽ നെഞ്ചോടു ചേർത്തു വയ്ക്കുന്നതാണ് നിവേദ്യമുദ്ര എന്നും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട് . പൂജാരിയുടെ വലതുഭാഗത്ത് നിവേദിക്കാനുള്ളവ ഒരുക്കിവെക്കാം. നിവേദിച്ചു കഴിഞ്ഞവ പൂജാരിയുടെ ഇടതുഭാഗത്തേക്കാണ് നീക്കിവെയ്ക്കേണ്ടത്. പ്രത്യേകിച്ച് വെളിയിൽ പത്മമിട്ട് പൂജ നടത്തുമ്പോൾ ഈ തത്വം കർശനമായി പാലിക്കേണ്ടതാണ്. നിവേദ്യത്തെ അമൃതായി സങ്കല്പിച്ചു വേണം സമർപ്പിക്കാൻ. നിവേദ്യം അഗ്നിശുദ്ധി ചെയ്ത ശേഷമേ ദേവൻ സ്വികരിക്കുകയുള്ളൂ അതുകൊണ്ട് മന്ത്രങ്ങളും നിവേദ്യ വസ്തുക്കളും അഗ്നി പത്നിയായ സ്വാഹയുടെ കയ്യിൽ കൊടുക്കുന്നു, സ്വാഹാദേവി അതിനെ ഭർത്താവായ അഗ്നിയെ ഏൽപ്പിക്കുന്നു. അഗ്നി അതിനെ സംശുദ്ധി ചെയ്ത (അഗ്നിശുദ്ധി ) ദേവനു നൽകുന്നു അതുകൊണ്ടാണ് നിവേദ്യ മന്ത്രത്തിന്റെ എല്ലാം ഒടുവിൽ " സ്വാഹ " എന്നു ചേർക്കുന്നത്. ഉദ: ഓം പ്രാണായ സ്വഹാ, ഓം അപാ നായ സ്വാഹാ , ഓം വ്യാനായ സ്വാഹാ, ഓം ഉദാനായ സ്വാഹാ ,ഓം സമാനായ സ്വാഹാ ,മൂലത്തോടു കൂടി സ്വാഹാ എന്നും ,ഓ സ്വാഹാ എന്നും ചൊല്ലി പ്രാണാഹുതി ചെയ്യുന്നത്.
pmn namboodiri

No comments:

Post a Comment