ഷ്ണലീലകളില്‍ മനംനിറഞ്ഞ്...
Thursday 14 March 2019 5:30 am IST
ശ്രീകൃഷ്ണചരിതവും പ്രാര്‍ഥനാനിര്‍ഭരമായ സ്തുതികളും ചേര്‍ത്തെഴുതിയ ഗ്രന്ഥമാണ് നാരായണീയം. ഭാഗവതത്തിലേതു പോലെ അതില്‍ പ്രാര്‍ഥനയുണ്ട്, കഥയുണ്ട്, ജീവിതാനുഭവമുണ്ട്, പ്രപഞ്ചസത്യവുമുണ്ട്. മേല്‍പ്പുത്തൂരെഴുതിയ നാരായണീയത്തിന്റെ ആഖ്യാനങ്ങളിലൂടെ...
മുപ്പത്തിയാറാം ദശകം: (ദത്താത്രേയ-പരശുരാമ ജനനം) അത്രി-അനസൂയ ദമ്പതിമാര്‍ക്ക് ദത്താത്രേയന്‍ ജനിച്ചു. കാര്‍ത്തവീര്യ ദര്‍ശനവും ലഭിച്ചു. ബ്രഹ്മജ്ഞാനികളെ നിഗ്രഹിക്കുന്നവരെ നശിപ്പിക്കാനായി ജമദഗ്നിരേണുകയില്‍ അങ്ങ് പരശുരാമനായി അവതരിച്ചു. വേദം പഠിച്ച് അങ്ങ്, സ്വന്തം, അമ്മ, ചിത്രരഥന്‍ എന്ന ഗന്ധര്‍വനില്‍ ആസക്തയായതറിഞ്ഞ് അച്ഛന്റെ നിര്‍ദ്ദേശപ്രകാരം അമ്മയെ വധിച്ച് അച്ഛനില്‍നിന്ന് തന്നെ ലഭിച്ച വരം കൊണ്ട് അമ്മയെ പുനര്‍ജനിപ്പിച്ചു.
മാതാപിതാക്കളില്‍നിന്ന് വരം സ്വീകരിച്ച്, ഭൃഗുമഹര്‍ഷിയുടെ കല്‍പനയനുരിച്ച് ഹിമാലയത്തില്‍ പരമേശ്വരനെ തപസ്സു ചെയ്ത് പരശുനേടി അസുര നിഗ്രഹം നടത്തി. ബ്രഹ്മാസ്ത്രവും സമ്പാദിച്ച്, നായാട്ടിനായി കാട്ടിലെത്തിയ കാര്‍ത്തവീര്യാര്‍ജ്ജുനനെ ജമദഗ്നി മഹര്‍ഷി കാമധേനുവിന്റെ സഹായത്താല്‍ സല്‍ക്കരിച്ചു എങ്കിലും ദുഷ്‌ടോപദേശം സ്വീകരിച്ച് കാര്‍ത്തവീര്യാര്‍ജ്ജുനന്‍ കാമധേനുവിന്റെ പശുക്കുട്ടിയെ അപഹരിക്കുകയും ചെയ്തു. ഇക്കാരണത്താല്‍ നടന്ന ഘോരയുദ്ധത്തില്‍ കാര്‍ത്തവീര്യാര്‍ജ്ജുന സൈന്യം പൂര്‍ണമായും പരാജയപ്പെട്ടു.
കാര്‍ത്തവീര്യാര്‍ജ്ജുനനെ അങ്ങ് നിഗ്രഹിച്ചു. കാര്‍ത്തവീര്യന്റെ പുത്രന്മാര്‍ ജമദഗ്നിയെ തിരിച്ചും വധിച്ചു. ഇതിന് അങ്ങ് (പരശുരാമന്‍) ക്ഷത്രിയവംശത്തെ മുഴുവന്‍ മുടിച്ചു. ജമദഗ്നിയെ അങ്ങ് ജീവിപ്പിച്ചു. ഭൂമി, ബ്രഹ്മജ്ഞാനികള്‍ക്ക് ദാനം ചെയ്തു. പിന്നീട് ആയുധങ്ങളെല്ലാം ഉപേക്ഷിച്ച് പര്‍വതശിഖരത്തില്‍ തപസ്സു ചെയ്തുകൊണ്ടിരുന്ന വേളയില്‍ ഗോകര്‍ണം വരെയുള്ള ഭൂമി സമുദ്രത്തിലാണ്ടപ്പോള്‍, മഹര്‍ഷിമാരുടെ അപേക്ഷയനുസരിച്ച് സമുദ്രത്തെ നീക്കാനായി ആഗ്നേയാസ്ത്രമെടുത്തപ്പോള്‍ ഭയന്നു വിറച്ച സമുദ്രത്തെ മഴുവെറിഞ്ഞകറ്റി കേരളം സൃഷ്ടിച്ചു. ഗുരുവായൂരപ്പാ അടിയനെയങ്ങ് സംരക്ഷിക്കേണമേ.
മുപ്പത്തിയേഴാം ദശകം: (ശ്രീകൃഷ്ണനജനന കാരണം) ആസുരിക ശക്തികളുടെ പ്രവൃത്തി നിമിത്തമുണ്ടാകുന്ന ഭൂമിദേവിയുടെ ദുഃഖം ദേവന്മാരെയും മഹാവിഷ്ണുവിനെയും അറിയിച്ചു. ഈ അഭ്യര്‍ത്ഥന കേട്ട് മഹാവിഷ്ണു യദുവംശത്തില്‍ സ്വയം അവതരിക്കുമെന്ന് അറിയിച്ചു. ശൂരസേന പുത്രന്‍ വസുദേവര്‍ കംസസഹോദരി ദേവകിയെ വിവാഹം കഴിച്ചു.
കംസന്‍ അവരേയും കൊണ്ട് രഥത്തില്‍ പോകവേ, ദേവകിയുടെ എട്ടാമത്തെ പുത്രന്‍ കംസാ നിന്നെ നിഗ്രഹിക്കുമെന്ന് അശരീരി കേട്ടു. ദേവകിക്കുണ്ടാകുന്ന കുട്ടികളെ കംസനു സമര്‍പ്പിച്ച് കൊള്ളാമെന്ന വസുദേവ വാക്യം കേട്ട് ദേവകിയെ കംസന്‍ വധിക്കാതെ വിട്ടു. മായാവിയായ മഹാവിഷ്ണു യദുവംശത്തില്‍ ജനിച്ച് നിന്നെ നിഗ്രഹിക്കാതിരിക്കില്ലെന്ന നാരദവചനം കേട്ട് കംസന്‍ അവിടെ ജനിക്കുന്ന ശിശുക്കളെയെല്ലാം നിഗ്രഹിച്ചു. ദേവകിയുടെ എട്ടാമത്തെ പുത്രനായി ആവിര്‍ഭവിച്ച ഗുരുവായൂരപ്പാ അടിയന്റെ രോഗങ്ങളെല്ലാം മാറ്റേണമേ.
മുപ്പത്തിയെട്ടാം ദശകം: (ശ്രീകൃഷ്ണ ജനനം) അങ്ങ് അങ്ങനെ അന്തരീക്ഷം വര്‍ഷജലത്താല്‍ തണുത്തിരിക്കെ ജന്മംകൊണ്ടു. ശംഖ ചക്രഗദാദികളുടെ പ്രകാശം പകര്‍ന്നുകൊണ്ട് കാര്‍മേഘനിറമുള്ള അവിടുന്ന് ലോകത്തിന്റെ പ്രകാശമായി, കംസനെ നിഗ്രഹിക്കുന്നതിനായി ജനിച്ചു. അങ്ങ് തിന്മകളെയെല്ലാം നശിപ്പിച്ചു. വസുദേവന്‍ അങ്ങയെ സ്തുതിച്ചു. എല്ലാ ദുഃഖങ്ങളുമകറ്റാന്‍ കഴിവുള്ള ഗുരുവായൂരപ്പാ എന്റെ ദുഃഖങ്ങളുമകറ്റേണമേ.
മുപ്പത്തിയൊന്‍പതാം ദശകം: (കൃഷ്ണ ജനനാഘോഷം) വസുദേവര്‍ കാളിന്ദിയിലൂടെ അങ്ങയേയും കൊണ്ടു മറുകരയിലെത്തുമ്പോള്‍ നിറഞ്ഞു കവിഞ്ഞിരുന്ന നദിയിലെ വെള്ളം കാലടി വരെ താണു. അങ്ങയെ യശോദയുടെ അടുക്കല്‍ വച്ച് മായാകന്യകയേയും കൊണ്ട് വസുദേവര്‍ മഥുര രാജധാനിയിലെത്തി. ദേവകിയുടെ കയ്യില്‍നിന്ന് ആ പെണ്‍കുഞ്ഞിനെ പിടിച്ചെടുത്ത് കംസന്‍, പാറക്കല്ലിലടിക്കാനാരംഭിച്ചു. ശോഭയാര്‍ന്ന ആ കുഞ്ഞ് കംസന്റെ കയ്യില്‍നിന്ന് വഴുതി ഉയര്‍ന്നു പൊങ്ങി.
സ്വരൂപത്തില്‍ ശോഭിച്ചുകൊണ്ടു പറഞ്ഞു: ''കംസാ നിന്റെ അന്തകന്‍ എവിടെയോ ജനിച്ചിട്ടുണ്ട്'' എന്ന്. ഈ വാക്കുകള്‍ കെട്ട് ഭയന്ന കംസന്‍ പ്രലംബന്‍, ബകന്‍, പൂതന എന്നിവരിലൂടെ എല്ലാ കുട്ടികളേയും നിര്‍ദയമായി കൊന്നൊടുക്കുവാന്‍ തുടങ്ങി. യശോദയുടെ അടുത്തു കിടന്ന അങ്ങ് ചെറുതായൊന്നു കാലനക്കിക്കരഞ്ഞപ്പോള്‍ ശിശു ജനിച്ച സന്തോഷാധിക്യത്താല്‍ ഗോകുലമൊക്കെയുമാനന്ദിച്ചു യശോദ അപ്രകാരം ഏറ്റവും പുണ്യവതിയായിത്തീര്‍ന്നു. നന്ദഗോപരും ആനന്ദിച്ച് അനവധി ചടങ്ങുകളനുഷ്ഠിച്ചു. ഹേ, ഭഗവാനേ അങ്ങന്റെ രോഗം ശമിപ്പിക്കേണമേ!
നാല്‍പതാം ദശകം: (പൂതനയ്ക്ക് കൃഷ്ണന്‍ മോക്ഷം നല്‍കുന്നു) നന്ദഗോപര്‍ക്ക് ഉണ്ണി ഉണ്ടായതില്‍ വസുദേവരും സന്തോഷമറിയിച്ചു. കൂടാതെ നന്ദഗോപര്‍ക്ക് കംസനില്‍നിന്ന് അപായമൊന്നുമുണ്ടാകാതിരിക്കാന്‍ വേണ്ടതു ചെയ്യുവാനും നന്ദഗോപരെ അറിയിച്ചു. അമ്പാടിയില്‍ അങ്ങയുടെ സമീപത്തെത്തി അങ്ങേക്ക് പാലു തന്ന പൂതനയുടെ വിഷം കലര്‍ന്ന മുലപ്പാല്‍ പ്രാണത്തോടുകൂടി സ്വയം കുടിച്ച്, പൂതനക്ക് മോക്ഷം നല്‍കി. അവളുടെ മാറില്‍കിടന്ന് കളിക്കുന്ന അങ്ങയെയാണ് ഗോപികകള്‍ കണ്ടുനിന്നത്. പൂതനക്ക് മോക്ഷം നല്‍കിയ ശ്രീഗുരുവായൂരപ്പാ അവിടുന്നെന്റെ രോഗങ്ങളകറ്റി അങ്ങയുടെ സേവകനാക്കിത്തീര്‍ക്കേണമേ.
No comments:
Post a Comment