Saturday, March 02, 2019

ഗൗതമബുദ്ധന്റെ ജന്മദിനമാണ് ബുദ്ധപൂര്‍ണിമ. വൈശാഖത്തിലെ പൗര്‍ണമി നാളില്‍, കപിലവസ്തു( ആധുനിക നേപ്പാളിലെ ഒരു നഗരം) വിലെ രാജാവായിരുന്ന ശുദ്ധോദനന്റെ പുത്രനായി ജനനം. സിദ്ധാര്‍ഥനെന്നായിരുന്നു യഥാര്‍ഥ നാമം. ശാക്യഗണത്തില്‍ ജനിച്ചതിനാല്‍ ശാക്യമുനിയെന്നും അറിയപ്പെട്ടു. ഇരുപത്തിയൊമ്പതാമത്തെ വയസ്സില്‍ സുഖഭോഗങ്ങള്‍ വെടിഞ്ഞ് കൊട്ടാരം വിട്ടിറങ്ങി.
ദേശാടനങ്ങള്‍ക്കൊടുവില്‍ അദ്ദേഹമെത്തിയത് ഗയയിലെ ഉറുവിലാണ്. അവിടെ അഞ്ചുവര്‍ഷം കഠിനതപസ്സിരുന്നു. ധ്യാനനിരതനായിരുന്ന ഒരുരാത്രിയില്‍ അദ്ദേഹത്തിന് ബോധോദയമുണ്ടായി. ബുദ്ധനെന്ന് അറിയപ്പെട്ടു തുടങ്ങിയത് അന്നു മുതലാണ്. ഗയയില്‍ നിന്ന് യാത്രതുടര്‍ന്നു.  ചെന്നെത്തിയത് കാശിക്കടുത്തുള്ള സാരാനാഥില്‍. ബുദ്ധന്‍ ആദ്യ പ്രഭാഷണം നടത്തിയത് സാരാനാഥിലായിരുന്നു. ബുദ്ധമതത്തിനും പ്രചാരണത്തിനും
തുടക്കമായതും സാരാനാഥിലാണ്. പിന്നീട് ശിഷ്യന്മാരില്‍ അറുപതുപേരെ ബുദ്ധമത പ്രചാരണാര്‍ഥം ലോകത്തിന്റെ വിവിധ കോണുകളിലേക്ക് പറഞ്ഞുവിട്ടു. എണ്‍പതാമത്തെ വയസ്സിലായിരുന്നു നിര്‍വാണം.
ദുഃഖം, ദുുഃഖകാരണം, ദുുഃഖനിവാരണം, ദുുഃഖനിവാരണ മാര്‍ഗം എന്നിങ്ങനെയുള്ള ചതുരസത്യങ്ങളാണ് ബുദ്ധമതത്തിന്റെ ചിന്താധാര. ആഗ്രഹങ്ങളാണ് ദുഖഹേതുവെന്നും ആഗ്രഹങ്ങളില്‍ നിന്നുള്ള വിമുക്തിയാണ് ജീവിത വിജയത്തിന് ആധാരമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. അഷ്ടമാര്‍ഗങ്ങളില്‍ അധിഷ്ഠിതമാണ് ബുദ്ധമതം. ദു:ഖഹേതുക്കളെ അതിജീവിച്ച്,  ഏകാഗ്രത സ്വായത്തമാക്കി മമതാബന്ധങ്ങളെ മറികടക്കാനുള്ള പരിശീലനോപാധികളാണ് അഷ്ടമാര്‍ഗങ്ങള്‍. 
ഇന്ത്യയില്‍ ബുദ്ധപൂര്‍ണിമ ആഘോഷങ്ങളേറെയും ബുദ്ധവിഹാരങ്ങള്‍ കേന്ദ്രീകരിച്ചാണ്. ചിലയിടങ്ങളില്‍ ശൈശവരൂപത്തിലുള്ള ബുദ്ധപ്രതിമയില്‍ ജലധാരനടത്തും. ശുഭാംരഭങ്ങളുടെ പ്രതീകമായാണ് ഈ ചടങ്ങ്. വെള്ള വസ്ത്രം ധരിച്ച്, സസ്യാഹാരം മാത്രം കഴിച്ച് വ്രതനിഷ്ഠകളോടെയാണ് ബുദ്ധിപൂര്‍ണിമ കൊണ്ടാടുന്നത്. അന്ന് പാവപ്പെട്ടവര്‍ക്ക് പണവും വസ്ത്രവും ഭക്ഷണവും നല്‍കുന്നത് പുണ്യമായി കരുതുന്നു. 
ബുദ്ധമതാനുയായികളുള്ള രാജ്യങ്ങളിലെല്ലാം ബുദ്ധപൂര്‍ണിമ ആചാരാനുഷ്ഠാനങ്ങളോടെ തുടര്‍ന്നു പോരുന്നു. കാലഗണനയെ ആധാരമാക്കി ഓരോയിടത്തും വ്യത്യസ്ത ദിവസങ്ങളിലാണ് ആഘോഷമെന്നതും ശ്രദ്ധേയമാണ്. 
തായ്വാനില്‍ മെയ്മാസത്തിലെ രണ്ടാം ഞായറിലാണ് ബുദ്ധന്റെ ജന്മദിനം. ജപ്പാനിലിത് ഏപ്രി
ല്‍ എട്ടിന് ആഘോഷിക്കുന്നു. ബംഗ്ലാദേശ്, നേപ്പാ
ള്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ബുദ്ധപൂ
ര്‍ണിമ വൈശാഖ പൗര്‍ണമിയിലാണ്. 
ബംഗ്ലാദേശില്‍  'ബുദ്ധോപൂര്‍ണിമ' എന്ന പേരിലാണ് അറിയപ്പെടുന്നത്.  കംബോഡിയയിലും ഇന്തോനേഷ്യയിലും മലേഷ്യയിലും ' വൈസാക്' എന്ന പേരിലാണ് ആഘോഷങ്ങള്‍. മൂന്നു രാജ്യങ്ങളിലും അന്ന്  പൊതുഅവധിയാണ്. മലേഷ്യയില്‍ കൂട്ടിലടച്ച കിളികളേയും മൃഗങ്ങളേയും തുറന്നുവിടുന്നത് ആഘോഷങ്ങളിലെ കൗതുകക്കാഴ്ചയാണ്. 
നേപ്പാളില്‍, ബുദ്ധമതസ്ഥര്‍ക്കും ഹിന്ദുക്കള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ളതാണ് ബുദ്ധപൂ
ര്‍ണിമ. ബുദ്ധന്റെ ജന്മസ്ഥലമെന്ന് കരുതുന്ന ലുംബിനിയുവിലും പ്രമുഖ ബുദ്ധസ്തൂപങ്ങളായ സ്വയംഭൂനാഥും ബൗദ്ധനാഥും അന്ന് ബുദ്ധമതാനുയായികളാല്‍ നിറയും. നേപ്പാളിലും ബുദ്ധന്റെ ശൈശവരൂപത്തിലുള്ള വിഗ്രഹങ്ങളുണ്ടാക്കി ആരാധിക്കുന്ന പതിവുണ്ട്. ..janmabhumi

No comments:

Post a Comment