Thursday, March 28, 2019

ഹരേ ഗുരുവായൂരപ്പാ ശരണം
പ്രഭാത്തിൽ കണ്ണന്റെ പുഞ്ചിരി തൂകി നിൽക്കുന്ന തിരുമുഖം, ചുററും പലേ വർണ്ണങ്ങൾ ചേർത്ത ഉണ്ട മാലയാൽ അലങ്കരിച്ച്, തൃക്കൈയ്യിൽ താമരയും പൊന്നോടക്കുഴലും പിടിച്ച് നിൽക്കുന്ന അതി മനോഹര രൂപം കണ്ണാ......
പ്രഹ്ലാദൻ ഭഗവാനെ സ്തുതിക്കുമ്പോൾ പറയും ജീവിതം എന്നത് അപ്രിയമായത് ലഭിക്കുകയും പ്രിയമായത് കിട്ടാതെയുമുള്ള നിരാശയാണ്. അപ്രിയമുള്ള വ്യക്തി, പദവി, വസ്തു, സാഹചര്യങ്ങൾ ഇങ്ങനെയുള്ളതിനോട് ജീവിക്കുക. പ്രിയമുള്ളത് കിട്ടാതെ വരുക പ്രഹ്ലാദൻ തന്റെ ജീവിതം ഓർത്ത് പറഞ്ഞതാണെങ്കിലും നമ്മളെ സംബന്ധിച്ചും ഇത് സാധാരണമാണ്. എന്നാൽ ഈ ജീവിതത്തിൽ തളരാതെ കണ്ണന്റെ തൃപ്പാദങ്ങളെ ആശ്രയിക്കുന്നുവോ അവരെ ഭഗവാൻ സംരക്ഷിക്കുന്നു. ഭഗവൽ അനുഭൂതിയാണ് ശ്വാശ്വതമായിട്ടുള്ളത് അതിന് ഭക്തിയോടെ ഉള്ള ജീവിതം നയിക്കേണ്ടത് അനിവാര്യമാണ്.
പ്രശ്നോപനിഷത്ത്, പ്രഥമ പ്രശ്നം, ശ്ലോകം ആറ്
" അഥാദിത്യ ഉദയത് പ്രാചീം ദിശം പ്രവിശതി തേന പ്രാച്യാൻ പ്രാണാൻ രശ്മിഷു സന്നിധത്തേ, യദ്ദക്ഷിണാം യത് പ്രതിചിം യദുദിചിം യദധോ യദൂർദ്ധ്വം ദിശോ യത് സർവം പ്രകാശയതി തേന സർവാൻ പ്രാണാൻ രശ്മിഷു സന്നിധത്തേ "
സൂര്യൻ തന്റെ രശ്മികളിലൂടെ പ്രാണനെ പ്രവേശിപ്പിക്കുന്നു.കിഴക്ക് നിന്ന് പടിഞ്ഞാറ് അസ്തമിക്കുമ്പോഴേക്കും ഈ പ്രകാശരശ്മികൾ മുഖേന പ്രാണൻ വസ്തുവിന് വേണ്ട വിധത്തിൽ എല്ലാ ഭാഗത്തും അനുഭവപ്പെടുന്നു.
ഗുരുവായൂരപ്പന്റെ തൃപ്പാദങ്ങളിൽ സൂര്യന്റെ ആദ്യകിരണങ്ങൾ പതിക്കുന്ന വിധത്തിലാണ് ക്ഷേത്ര നിർമാണം എന്ന് മഹാത്മാക്കൾ പറയും. ഉഷപൂജ കഴിഞ്ഞ് ശീവേലിക്ക് മുമ്പ് സൂര്യരശ്മികൾ കൊടിമരത്തിന് വശങ്ങളിലൂടെ കാണാം. ഗുരുവായൂരപ്പന്റെ ദർശനം ആര്യോഗപ്രദമാണെന്ന്‌ ഭട്ടതിരിപ്പാട് നാരായണീയ രചനയിലൂടെയും അനുഭവത്തിലൂടെയും നമ്മൾക്ക് കാണിച്ചു തന്നുവല്ലോ. ആ വാതാലേശനെ സ്മരിച്ച് ഭഗവൽ കൃപാകടാക്ഷത്തോടെ നമ്മൾക്കും ഭഗവൽ വിചാരത്തോടെ ആര്യോഗ്യ പ്രദമായ ജീവിതം നയിക്കാൻ സാധിക്കുമാറാകട്ടെ..
sudhir chulliyil

No comments:

Post a Comment