Wednesday, March 13, 2019

തൃണാർച്ച കാദിയോ ഗാന്താ ഈശ്വരേ
ഭ്രാന്തി മാശ്രിതാ:
ലോകായതാദിസാംഖ്യാന്താ
ജീവേ വിഭ്രാന്തി മാശ്രിതാ:
പുല്ക്കൊടി മുതൽ പല വിധ വിഗ്രഹങ്ങളിൽ അർച്ചിക്കൽ മുതൽ വൃത്തി നിരോധസ്വരൂപമായ യോഗാഭ്യാസം വരെയുള്ള കാര്യങ്ങളിലും ഉപാധികളിലും ഈശ്വരനെ പറ്റിയും, ലോകായതികൻ മുതൽ സാംഖ്യ ശാസ്ത്രജ്ഞൻ വരെയുള്ള വർ അവരവരുടെ അഭിപ്രായപ്രകാരം ജീവനെപ്പറ്റിയും വാദപ്രതിവാദങ്ങൾ നടത്തുന്നു. വാദപ്രതിവാദത്തിന്റെ വിജയപരാജയങ്ങളാണവരുടെ ലക്ഷ്യം. അല്ലാതെ തത്ത്വജ്ഞാനമല്ല.ജീവേശ്വര സ്വരൂപങ്ങളെ അറിയാത്തതുകൊണ്ടാണിതെല്ലാം സംഭവിക്കുന്നത്. അറിഞ്ഞവർക്കു യാതൊരു വാദവുമില്ല
(പഞ്ചദശി ).

sunil namboodiri

No comments:

Post a Comment