Wednesday, March 27, 2019

ഭഗവാനേ! അവിടുത്തെ ശരീരം ശ്രവണ കീർത്തനാദികളിലൂടെ ആശ്രയിക്കുന്നവർക്ക്, അവരുടെ കർമ്മയോഗാനുഷ്ടാന അവസാനത്തിൽ, ഈ ശരീരം ഉപേക്ഷിക്കേണ്ട സമയത്ത്, ധ്യാനിക്കേണ്ട രൂപമാണെന്ന് പറയുന്നു. അങ്ങിനെ, എല്ലാവരുടേയും മനസ്സിൽ, 

പ്രകൃതിയെ കാണുമ്പോൾ, അത്, കാണിച്ചു തരുന്ന ആളിനെ കാണുന്നില്ല. പ്രകൃതി വികസിക്കുന്നത്, ആദ്യം ഉള്ളിൽ, ഒരു ചൈതന്യത്തിൽ നിന്നാണ്. അതിൽ നിന്നും മനസ്സ് വരുന്നു. മനസ്സിന്റെ വികാസത്തിൽ ശരീരം വികസിക്കുന്നു. ചൈതന്യം എന്ന ശക്തി ഇല്ലങ്കിൽ ഇതൊന്നും സാധ്യമല്ല. ശരീരത്തിന് മൂന്ന് layer ഉണ്ട് . ചൈതന്യം, മനസ്സ്, ശരീരം. ഇന്ന് കൂടുതൽ പ്രാധാന്യം ശരീരത്തിനാണ്. 🙏

പൂർവ്വികർ, മൂന്ന് ജീവിത രീതി ചിട്ടപ്പെടുത്തിയിട്ടുണ്ട്. തന്റെ അന്തരാത്മാവിലെക്കു തിരിയുന്നതിനെ ആത്മീയം എന്നും, മനസ്സിന്റെ തലത്തിൽ നിൽക്കുന്നതിനെ സ്നേഹബന്ധങ്ങൾ എന്നും, ശരീരത്തിന്റെ നിലയിൽ ഇതിനെ കർമ്മങ്ങൾ എന്നും പറയുന്നു. ശരീരത്തിന് നിലനിൽക്കാൻ കർമ്മം വേണം. മനസ്സിന് സ്നേഹ ബന്ധങ്ങളും, ആത്മാവിന് നിലനിൽക്കാൻ ധ്യാനാദികളും വേണം. ഇങ്ങനെയാണ് വികസിച്ചത്. ക്രമേണ, ധ്യാനം ഇല്ലാതായി. വിഗ്രഹ ആരാധനയിലൂടെ പുറകേക്ക് തിരിഞ്ഞു. ആദ്ധ്യാത്മികം താളം തെറ്റി. വാസ്തവത്തിൽ, ആ ഭഗവാൻ തന്നിൽ ഉണ്ട് എന്ന പരമസത്യം മറന്ന് പോയി. അപ്പോൾ പ്രാർത്ഥന അല്ല വേണ്ടത്, ശ്രീഭട്ടതിരിപ്പാട് മുൻപ് പറഞ്ഞതുമാതിരി "നമ്രാണാം സന്നിധത്തേ" (ഒന്നാമദ്ധ്യായത്തിൽ എട്ടാമത്തെ ശ്ലോകം) നമ്മൾ ആവശ്യപ്പെടാതെ തന്നെ എല്ലാം തരുവാൻ കഴിവുള്ള ഒരു ചൈതന്യം. ധ്യാനം, സ്നേഹം, കർമ്മം എന്നീ മൂന്ന് തലത്തിൽ ജീവിക്കാൻ ഒരു ഭക്തൻ ബാദ്ധ്യസ്ഥനാണ്. ശരീരം കൊണ്ട് ദാസനായിട്ടും, മനസ്സുകൊണ്ട് സഖ്യംകൊണ്ടും, ധ്യാനം കൊണ്ട് എല്ലാം ഈശ്വരപ്രസാദമായിട്ടും, ഭഗവാൻ എപ്പോഴും കൂടെ തന്നെയുണ്ട് എന്ന ഉറപ്പോടെ, മുന്നോട്ട് പോയാൽ, ഒരാൾക്കും നമ്മേ തകർക്കുവാൻ സാധ്യമല്ല 🙏

വിശ്വരൂപം ഭഗവതോ ധ്യായേത് പരമമംഗളം
യാത്രാകാലേ ജപേ ഹോമേ
ആപത്കാലേ വിശേഷതഃ

വിശ്വരൂപ സ്മരണം ഉത്തമം എന്ന് മുകളിലത്തെ ശ്ലോകം പറയുന്നു. കർമ്മാവസാന ശബ്ദം കൊണ്ട് മരണകാലത്തെ കൂടി സൂചിപ്പിക്കുന്നു. 🙏

No comments:

Post a Comment