Friday, March 01, 2019

ഉപനിഷത്ത്.

ഉപ , നി, സദ് ‘ എന്നീ മൂന്നു ധാതുക്കൾ ചേർന്നാണ് ‘ഉപനിഷദ്‘ എന്ന പദമുണ്ടായിരിയ്ക്കുന്നത്. ‘ഉപ ’ എന്ന ധാതുവിന് ‘അടുത്ത’ എന്നും ‘നി’ ധാതുവിന് ‘നിശ്ശേഷേണെയുള്ള’ എന്നും. ‘സദ് ’ധാതുവിന് വിശരണം (നശിപ്പിക്കൽ  ),  ഗതി (പ്രാപിക്കൽ) അവസാദനം, ( ക്ഷീണിപ്പിക്കൽ) , ‘ എന്നൊക്കെയുമാണ് ശ്രീ ശങ്കരാചാര്യർ അർത്ഥം പറഞ്ഞിരിയ്ക്കുന്നത്.

“ഏതൊരു വിദ്യയെ ഏറ്റവുമരികിലായി നിശ്ശേഷം ശീലിച്ചാലാണോ കർമ്മബന്ധങ്ങൾ അറ്റുപോകുന്നത് , അജ്ഞാനം നശിയ്ക്കുന്നത്, മോക്ഷഗതിയെ പ്രാപിയ്ക്കുന്നത്, ആ വിദ്യയാണ് ഉപനിഷത്ത്“ പരമമായ വിദ്യ എന്നയർത്ഥത്തിൽ പരാവിദ്യ എന്നും ഉപനിഷത്തിനെ വിളിച്ചുപോരുന്നു. ഇങ്ങനെയുള്ള പരമമായ വിദ്യ പ്രതിപാദിയ്ക്കുന്ന ഗ്രന്ഥങ്ങളെ ഉപനിഷത്തുകൾ എന്ന് ബഹുവചനം കൊണ്ട് സൂചിപ്പിയ്ക്കുന്നു.
hindusamskaram.blogs

No comments:

Post a Comment