Friday, March 01, 2019

ഉപനിഷത്തിന്റെ സന്ദേശങ്ങൾ
പ്രപഞ്ചത്തിൽ ശാശ്വതമായ ചില വസ്തുതകൾ ഉണ്ടെന്നും അവ വ്യക്തികളുടെ മരണത്തിനു ശേഷവും നിലനിൽക്കുന്നുവെന്നും ചില ചിന്തകർ വിശ്വസിച്ചു. ഓരോ വ്യക്തിയിലും അടങ്ങിയിരിക്കുന്ന ഈ വസ്തുതയുടെ ഭാഗത്തെ ആത്മാവ് എന്നും, പ്രപഞ്ചത്തിൽ മൊത്തമായുള്ള ശാശ്വതമായ ഈ വസ്തുതയെ ബ്രഹ്മം എന്നും വിളിച്ചു. ആത്യന്തികമായി ആത്മാവും ബ്രഹ്മവും ഒന്നാണെന്നും ഈ ചിന്തകർ വിശ്വസിച്ചു. ഇത്തരം ചിന്തകളാണ്‌ ഉപനിഷത്തുകളിൽ ഉൾക്കൊള്ളുന്നത്.

ഭാരതീയ വേദാന്തത്തിന്റെ സന്ദേശമറിയാനാഗ്രഹിക്കുന്നവൻ ഉപനിഷത്തുക്കൾ പഠനം നടത്തിയേ തീരൂ. അദ്വൈത സിദ്ധാന്തത്തിന്റെ അടിസ്ഥാനം തന്നെ ഉപനിഷത്തുക്കൾ ആണ്. ഉപനിഷത്തുക്കളിൽ ലോകത്തെ മുഴുവൻ പണയപ്പെടുത്താനാവശ്യമുള്ളത്ര കരുത്ത് ഉണ്ടെന്നാണ് സ്വാമി വിവേകാനന്ദൻ പറയുന്നത്. അവയിലൂടെ ലോകത്തെ മുഴുവൻ ഉജ്ജീവിപ്പിക്കാം, പ്രബലമാക്കാം, ഉത്തേജിപ്പിക്കാം. എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർ‍വ്വജാതിമത വിഭാഗങ്ങളിൽ‍പെട്ട ദുർബലരേയും ദുഃഖിതരേയും മർദ്ദിതരേയും ഉദ്ബോധിപ്പിക്കാൻ ജ്ഞാനം ആർജ്ജിക്കാൻ ഉപനിഷത്തുകൾ പറയുന്നു. വിവേകാനന്ദ സ്വാമികൾക്ക്

“ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യ വരാൻ നിബോധത”

എന്ന കഠോപനിഷത്തിലെ വാക്യം പ്രിയങ്കരമായിരുന്നു. മോക്ഷത്തിനുള്ള ആഗ്രഹം ശരീരമല്ല ആത്മാവാണെന്നറിയണം എന്നും ഏകത്വജ്ഞാനം കൊണ്ടേ കൈവല്യം സിദ്ധിക്കുകയുള്ളൂ എന്ന് ഉപനിഷത്തുക്കൾ സിദ്ധാന്തിക്കുന്നു. നാല് മഹാ വാക്യങ്ങൾ ഉപനിഷത്തുക്കളിലെ അന്തഃസ്സത്ത വിളിച്ചറിയിക്കുന്നു...hindusamskaram.blogspot

No comments:

Post a Comment