Saturday, March 16, 2019

ലോകത്തിൽ തന്നെ നിലകൊള്ളുക.എന്നാൽ തികച്ചും അസ്പർശിതനായി താദാത്മൃവിമുക്തനായി അതാണ് ആത്മസ്ഥിതി അത്രയും ലോകത്തിൽ തന്നെ ജീവിക്കൽ, എന്നാൽ ലോകത്തെ നിങ്ങൾക്കകത്ത് ജീവിക്കുവാൻ അനുവദിക്കാതിരിക്കൽ; ഈ ലോകമാകെ നൈമിഷികമാണ് അതിനാൽ നിങ്ങൾ അലോസരപ്പെടേണ്ട ആവശ്യമില്ല* *നിങ്ങളതിനാൽ വ്യതിചലിപ്പിക്കപ്പെടേണ്ട ആവശ്യമില്ലെന്ന പൂർണ്ണബോധ്യത്തോടു കൂടി ഈ ലോകത്തിലൂടെ കടന്നു പോകൽ അപ്പോൾദുരന്തങ്ങളും അനുഗ്രഹങ്ങളും വിജയവും പരാജയവും എല്ലാം ഒന്നുതന്നെ. അങ്ങനെ ഇരുട്ടും വെളിച്ചവും ജീവിതവും മരണവും എല്ലാം തന്നെ ഒന്നു തന്നെയെന്ന് കാണുവാൻ കഴിയുമ്പോൾ അപാരമായൊരു ശാന്തി ഒരു സന്തുലനം... ഒരു സമവായം നിങ്ങൾക്ക് സംഭവിക്കുന്നു* . 

 *പ്രൗഢമായ ആ നിശബ്ദതയത്രേ സത്യം* .

.              *ശുഭദിനം*

No comments:

Post a Comment