Friday, March 01, 2019

ക്ഷേത്ര കലകൾ* 

⛲⛲⛲⛲⛲⛲⛲⛲⛲⛲

*കൂടിയാട്ടം*

'കൂടിയാട്ട'മെന്നാല്‍ 'കൂടി' അഥവാ ഒരുമിച്ചുള്ള പ്രകടനം. കേരളത്തിലെ ഏറ്റവും പുരാതനമായ ക്ലാസിക്കല്‍ നാടക രൂപമാണ് കൂടിയാട്ടം. രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഭരതമുനിയുടെ 'നാട്യശാസ്ത്ര'ത്തെ അവലംബിച്ചാണ് എ.ഡി. ഒമ്പതാം നൂറ്റാണ്ടില്‍ കൂടിയാട്ടം രൂപപ്പെടുന്നത്.

ക്ഷേത്രമതില്‍ക്കെട്ടിനകത്താണ് സാധാരണയായി കൂടിയാട്ടം നടത്തി വരാറുള്ളത്. ഒരേ സമയത്ത് വേദിയില്‍ രണ്ടോ മൂന്നോ കഥാപാത്രങ്ങളുണ്ടാകും. ചാക്യാന്മാര്‍ പുരുഷ കഥാപാത്രങ്ങളെയും നങ്ങ്യാരുമാര്‍ സ്ത്രീ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നു. ഇലത്താളമടിക്കുന്നതും സംസ്‌കൃത ശ്ലോകങ്ങള്‍ ചൊല്ലുന്നതും നമ്പ്യാരുമാരാണ്. നങ്ങ്യാര്‍മാരാണ് പിന്നണിയില്‍ 'മിഴാവ്' വായിക്കുന്നത്.

മിഴാവിനു പുറമെ കുഴിത്താളം, തിമില, ഇടയ്ക്ക,ശംഖ്, കൊമ്പ്, കുഴൽ എന്നീ വാദ്യങ്ങളും ഉപയോഗിക്കാറുണ്ട്.

വിദൂഷകന്‍ അഥവാ വിവേകശാലിയായ അവതാരകന്‍ നിര്‍ഭയരായി ആരെയും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമെടുക്കും. ശരീരത്തിന് ചുറ്റുമുള്ള ഉടയാട ഇദ്ദേഹത്തെ മറ്റ് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നു. ആറ് മുതല്‍ ഇരുപത് ദിവസം വരെയാണ് സാധാരണയായി കൂടിയാട്ടം നടത്തിവരാറുള്ളത്. മിത്തുകളേയും ഐതീഹ്യങ്ങളേയും അടിസ്ഥാനമാക്കിയുള്ളതാണ് കൂടിയാട്ടത്തിന്റെ പ്രമേയം.

ഇരിങ്ങാലക്കുട കൂടല്‍ മാണിക്യക്ഷേത്രത്തിലും തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലും എല്ലാ വര്‍ഷവും കൂടിയാട്ടം അരങ്ങേറുന്നു. അതുല്യനായ ക്കുടിയാട്ട കലാകാരനായിരുന്നു അമ്മന്നൂര്‍ മാധവചാക്യാര്‍.


ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ് കൂടിയാട്ടം. അഭിനയകലയ്ക്ക് നൃത്തത്തേക്കാൾ പ്രാധാന്യം നൽകുന്നതിനാൽ കൂടിയാട്ടത്തിനെ “അഭിനയത്തിന്റെ അമ്മ” എന്നും വിശേഷിപ്പിക്കുന്നു . കൂടിയാട്ടത്തിന്റെ ഇപ്പോഴുള്ള രൂപത്തിന് എണ്ണൂറ് വർഷങ്ങളുടെ പഴക്കമേയുള്ളു. ഏറ്റവും പ്രാചീനമായ സംസ്കൃതനാടകരൂപങ്ങളിലൊന്നാണിത്.

No comments:

Post a Comment