ഹരേ ഗുരുവായൂരപ്പാ ശരണം
ഇന്ന് പ്രഭാത്തിൽ ചുവന്ന പട്ട് കോണകം അണിഞ്ഞ്, അരയിൽ പൊൻ അഞ്ഞാൺ, തൃക്കൈയ്യിൽ പൊന്നോടക്കുഴൽ പിടിച്ച്, കരിമുകിൽ വർണമുള്ള തിരുമേനിയിൽ ആഭരണ ശോഭയാലും ചുറ്റും വെള്ളമന്ദാര ഉണ്ട മാലയാലും വനമാലയാലും അലങ്കരിച്ച് പുഞ്ചിരി തൂകി നിൽക്കുന്ന ആ ദിവ്യസ്വരൂപം ഭക്ത ഹൃദയമാകുന്ന ശ്രീകോവിലിൽ പ്രഭ ചൊരിയുന്നു.... ഹരേ ഹരേ......

കേനോപനിഷത്ത്, ചതുർത്ഥ ഖണ്ഡം, ശ്ലോകം ആറ്
" തദ്ധ തദ്വനം നാമ തദ്വനമിത്യുപാസിതവ്യം സ യ ഏതദേവം വേദാഭി ഹൈനം സർവാണി ഭൂതാനി സംവാഞ്ഛന്തി "
വേദങ്ങളിൽ ബ്രഹ്മം തദ്വനം എന്ന പേരിൽ പ്രസിദ്ധമാണല്ലോ. തദ്വനം എന്നാൽ എല്ലാവരാലും ഭജിക്കപ്പെടേണ്ടത് എന്നർത്ഥം. അങ്ങനെ ഉപാസിക്കുന്ന ഒരുവനെ സകലഭൂതങ്ങളും ബ്രഹ്മത്തെയെന്ന പോലെ സ്നേഹിക്കുന്നു.
ഇത് വരെ നമ്മൾ നാമാപരാധത്തെ കുറിച്ച് ആലോച്ചിച്ചു. ഈ അപരാധത്തിൽ നിന്നും എന്താ ഒരു പരിഹാരം എന്നാൽ അതും ശ്രദ്ധയോടെയും ആനന്ദത്തോടെയും നാമസങ്കീർത്തനം ചെയ്യുക. ഭാഗവതം ഉപദേശിക്കുന്നു സംഗതി വശാൽ വഴിതെറ്റിപ്പോയ അജാമിളൻ മരണഭയത്തിൽ നിന്ന് മോചനം നേടിയത് ഒരു നാരായണ നാമസങ്കീർത്തനം കൊണ്ടാണ്. അതിന് ശേഷം അജാമിളൻ ഗംഗാതീരത്ത് പോയി ഭഗവൽ പദം പ്രാപിച്ചു. ഭക്ത കവി പൂന്താനവും പറയുന്നു "നാരായണ എന്ന് സദാ ജപിച്ചാൽ പാപം കെടും പശി കെടും നാവിൻ ഉണർച്ചയേകും, അന്ത്യകാലത്തിൽ ഗോവിന്ദപാദകമലങ്ങൾ തെളിഞ്ഞ് കാണാം ".നാരായണ നാമത്തിൽ ശിവരാമകൃഷ്ണ ദേവൻമാരുടെ സ്മരണ ഒന്നിച്ചുണ്ടല്ലോ.ന കാരം ശിവനെയും രാ എന്നത് രാമനെയും ണ കൃഷ്ണനെയും സ്മരിക്കാൻ ഉപകരിക്കുന്നു.
മേൽ പറഞ്ഞ ഉപനിഷത്ത് സാരത്തെ അർത്ഥമാക്കി കൊണ്ട് ഗുരുവായൂരപ്പനെ നാരായണ എന്ന് ജപിച്ച് ഭക്തന്മാർ നാമസങ്കീർത്തനം ചെയ്ത് ഉപാസിക്കുന്നു. ഈ നാരായണമന്ത്രം ചൊല്ലിയ പുന്താനത്തെ ഉടല്ലോടെ വൈകുണ്ഡത്തിലേക്ക് കണ്ണൻ കൂട്ടിക്കൊണ്ടുപോയി എന്ന ചരിത്രം പ്രസിദ്ധമല്ലേ. ധ്രുവന് ശേഷം ഉടല്ലോടെ മുക്തി കിട്ടിയ മഹാത്മാവാണ് പൂന്താനം.ഗുരുവായൂരപ്പ നമ്മൾക്കും എന്നും നാരായണ കീർത്തനം ചൊല്ലി അങ്ങയെ ഭജിക്കാൻ സാധിക്കണേ.... ഹരേ ഹരേ.
sudhir chulliyil
No comments:
Post a Comment