Thursday, March 21, 2019

ഭഗവാൻ ഹിരണ്യകശിപുവിനെ വധിച്ച ശേഷം അസുരന്റെ സിംഹാസനത്തിൽ വളരെ ക്രോധത്താൽ ഇരുന്നു എന്നും പലരും വന്ന് സ്തുതിച്ചിട്ടും ഭഗവാന്റെ ക്രോധത്തിന് ഒരു മാറ്റവും ഉണ്ടായില്ല അവസാനം പ്രഹ്ലാദൻ നമസ്ക്കരിച്ച് ഭഗവാനെ സ്തുതിക്കാൻ ആരംഭിച്ചപ്പോൾ ,ഭഗവാൻ വിചാരിക്കുന്നു ഈ കുട്ടിയുടെ അച്ഛനെ ഞാൻ വധിച്ചു ഇനി ഇവന് ആരാണ് ഉള്ളത്. ആ വിചാരം വന്നപ്പോൾ ഭഗവാന്റെ ക്രോധം മാറി കാരുണ്യം നിറഞ്ഞ് ഒഴുകാൻ തുടങ്ങി എന്നും പിന്നെ താമസമുണ്ടായില്ല ഭഗവാന്റെ ക്രോധം പോയി എന്നറിഞ്ഞ് മഹാലക്ഷ്മിയും ഭഗവാന്റെ അടുത്ത് വന്ന് ഇരുക്കുന്നു . ഈ സന്ദർഭത്തിൽ പ്രഹ്ലാദനെ മടിയിൽ ഇരുത്തി ആ ലക്ഷ്മി നൃസിംഹൻ പ്രഹ്ലാദനെ കരുണയോടെ നോക്കുന്ന അവസരത്തിൽ പ്രഹ്ലാദൻ സ്തുതിക്കാൻ ആരംഭിക്കുന്നു. , അല്ലയോ ഭഗവനെ അങ്ങനെ കാണാൻ മഹർഷിമാർ എത്രകാലം തപസ്സ് ചെയ്യുന്നു' പക്ഷേ ഞാൻ അങ്ങയെ കണ്ടു എന്ന് മാത്രമല്ല അങ്ങയുടെ മടിയിൽ ഇരിക്കുന്നു പോരാത്തതിന് അങ്ങയുടെ തൃക്കൈകൾ എന്റെ ശിരസ്സിലും ഉണ്ട് ഇതിൽ കൂടുതൽ എന്തു വേണം എനക്ക് ? അപ്പോൾ അടുത്തുള്ള ലക്ഷ്മീദേവി ഈ കുട്ടിയെ ഒന്നു നോക്കി , പ്രഹ്ലാദൻ പറഞ്ഞു ലക്ഷ്മി വല്ലഭനായ അങ്ങയെ ആരെങ്കിലും സമ്പത്തിനാൽ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നത് മൂഢത യല്ലേ എന്ന്. അതായത് ഭഗവനെ വലിയ വഴിപാടുകൾ നടത്തി സന്തോഷിപ്പിക്കാൻ ശ്രമിക്കണത് മൂഢതയാണ് എന്ന് പ്രഹ്ലാദൻ പറയുന്നു. പകരം ഭക്തി എനിക്ക് അനുവദിക്കണം .അതിനു ശേഷം ഭഗവാൻ പ്രഹ്ലാദനോട് വരം മേടിക്കാൻ പറയുന്നു . പ്രഹ്ലാദൻ വരം ഒന്നും വേണ്ട എന്ന് പറയുന്നു് . പിന്നെ ഭഗവാൻ പലതരത്തിലുള്ള ഐശ്യരങ്ങൾ തരാം എന്ന് പറഞ്ഞ് പ്രലോഭിപ്പിക്കാൻ ശ്രമിക്കുന്നു അപ്പോഴും ഈ ബാലൻ എനിക്ക് ഒന്നും വേണ്ട എന്ന് പറയുന്നു . ഇതാണ് ഭഗവാന്റെ കണക്കിലെ ഉത്തമ ഭക്തൻ . ഇതു തന്നെ നമ്മളിലാണെങ്കിലോ നമ്മുടെ നല്ല കാലത്തിന് ഭഗവാൻ പ്രത്യക്ഷമായാൽ ഭഗവാൻ ചോദിക്കുന്നതിന് മുന്നേ നമ്മൾ വരം ചോദിക്കും മാത്രമല്ല എങ്ങനെയും പറയും എന്റെ ഈ കാര്യം ഭംഗിയായാൽ ഞാൻ അങ്ങേക്ക് വലിയ തുകക്ക് വഴിപാട് ചെയ്യാം. നോക്കൂ നമ്മുടെl contract. അതും ഭഗവാൻ ആ കാര്യം സാധിപ്പിച്ചാൽ മാത്രം . ഭാഗവതത്തിൽ ഇങ്ങനെ ഒന്നും പ്രവർത്തിക്കരുത് എന്ന് പല പല ഭാഗങ്ങളിൽ നമ്മളെ ഓർമ്മിപ്പിക്കുന്നു. അതാണ് പ്രഹ്ലാദൻ എടുത്തു പറയുന്നു വലിയ സമ്പത്ത് നൽകി അങ്ങയെ സന്തോഷിപ്പിക്കാൻ സാധ്യമല്ല. പിന്നേയോ നിർമ്മലമായ മനസ്സും ഭക്തിയും മാത്രം മതി അങ്ങയെ സന്തോഷിപ്പിക്കാൻ എന്ന്. ഗുരുവായൂരിലെ കുന്നിക്കുരുവും ആനയും വഴിപാട് ചെയ്ത ഭക്തരുടെ കഥ ഇവിടെ കൂട്ടി വായിക്കാം എന്ന് തോന്നുന്നു.
ravi sankar chavakkad

No comments:

Post a Comment