Monday, March 25, 2019

മൂര്‍ഖന്‍പാമ്പു വച്ച വിഷം അതുതന്നെ കടിച്ചെടുത്താല്‍ കടിയേറ്റവന്‍ മരിക്കില്ലെന്നൊരു പഴയ അന്ധവിശ്വാസം ബംഗാളിലുണ്ട്‌. ശരി, ബ്രാഹ്മണന്‍ വച്ച വിഷം അയാള്‍ തന്നെ വലിച്ചെടുക്കണം. അബ്രാഹ്മണരോട്‌ ഞാന്‍ പറയുന്നു. സ്വല്‍പം ക്ഷമിക്കുക; തിടുക്കം കാട്ടരുത്‌. ബ്രാഹ്മണനോട്‌ മല്ലിടാന്‍ കിട്ടുന്ന ഓരോ അവസരത്തെയും കടന്നുപിടികൂടേണ്ട; കാരണം, ഞാന്‍ കാണിച്ചുതന്നതുപോലെ, സ്വന്തം കുറവുകൊണ്ടുണ്ടായതാണ്‌ നിങ്ങളുടെ ദുരിതം. ആരുപറഞ്ഞു, ആദ്ധ്യാത്മികതയെയും സംസ്കൃത പാണ്ഡിത്യത്തെയും പുറം തള്ളാന്‍? ഈ കാലമത്രയും നിങ്ങള്‍ എന്താണ്‌ ചെയ്തിരുന്നത്‌? എന്തേ ഈ ആലസ്യം? മറ്റാര്‍ക്കോ നിങ്ങളേക്കാള്‍ ഏറെ തലച്ചോറും ചുണയും മുതിര്‍പ്പും കുതിപ്പുമുണ്ടായതിന്‌ ഇപ്പോള്‍ നിങ്ങളെന്തിന്‌ ഉറഞ്ഞുവായടിക്കണം? വ്യര്‍ത്ഥമായ വാഗ്വാദത്തിലും കലഹത്തിലും സ്വന്തം വീര്യം പാഴിലാക്കാതെ, സ്വന്തം വീട്ടില്‍ പോരാട്ടവും വക്കാണവുമുണ്ടാക്കാതെ - അത്‌ പാപമാണ്‌ - ബ്രാഹ്മണനുള്ള സംസ്കാരമാര്‍ജ്ജിക്കാന്‍ നിങ്ങളുടെ ഉത്സാഹശക്തി മുഴുവന്‍ ഉപയോഗിക്കുക. അപ്പോള്‍ കാര്യമായി. എന്തുകൊണ്ട്‌ നിങ്ങള്‍ക്കൊരു സംസ്കൃത പണ്ഡിതന്മാരായിക്കൂടേ? ഭാരതത്തിലെ എല്ലാ ജാതിക്കാര്‍ക്കും സംസ്കൃതവിദ്യാഭ്യാസം എത്തിച്ചുകൊടുക്കാന്‍ എന്തുകൊണ്ട്‌ നിങ്ങള്‍ ദശലക്ഷക്കണക്കിന്‌ പണം ചെലവാക്കുന്നില്ല? ഇതാണ്‌ പ്രശ്നം. ഇതെല്ലാം ചെയ്യുന്ന ആ മുഹൂര്‍ത്തത്തില്‍ നിങ്ങള്‍ ബ്രാഹ്മണര്‍ക്ക്‌ തുല്യരാകും. അതാണ്‌ ഭാരതത്തില്‍ പ്രാബല്യത്തിന്റെ രഹസ്യം. - സ്വാമി വിവേകാനന്ദന്‍

No comments:

Post a Comment