Saturday, March 23, 2019

വിഷ്ണുവിന്റെ അവതാരദൗത്യങ്ങള്‍

Sunday 17 March 2019 3:40 am IST
ഒരൊറ്റ അസ്ത്രത്താല്‍ ക്രൗഞ്ചപര്‍വതത്തെ പിളര്‍ന്ന ശിഷ്യന് ശിവന്‍ പരാതോഷികമായി ദിവ്യമായൊരു പരശു നല്‍കി. ഭൃഗുരാമന്‍, അങ്ങനെയാണ് പരശുരാമനെന്ന് അറിയപ്പെട്ടു തുടങ്ങിയത്‌
ഹയഗ്രീവാസുര നിഗ്രഹവും വൈവസ്വതമനുവിന്റെ മോക്ഷവുമായിരുന്നു ദശാവതാരങ്ങളില്‍ ഒന്നാമതുള്ള മത്സ്യാവതാരത്തിന്റെ നിയോഗം. ഹയഗ്രീവന്‍ ഒരിക്കല്‍ നാലുവേദങ്ങളും അപഹരിച്ചു. ബ്രഹ്മാവ് ഇതുകണ്ട് ഏറെ ദു:ഖിതനായി. വൈദികകര്‍മങ്ങള്‍ സംരക്ഷിക്കാനും ബ്രഹ്മാവിന്റെ ദു:ഖമകറ്റാനും 
മനുവിന് മോക്ഷം നല്‍കാനുമായി മഹാവിഷ്ണു മത്സ്യമായി രൂപം പൂണ്ട് അവതാരോദ്ദേശ്യം പൂര്‍ത്തിയാക്കി. 
ക്ഷിപ്രകോപിയായ ദുര്‍വാസാവിന്റെ ശാപത്താല്‍ ജരാനര ബാധിച്ച ദേവന്മാര്‍ ശാപമോചനം നേടാന്‍ അമൃതിനായി പാലാഴി കടഞ്ഞു. കടകോലായി ഉപയോഗിച്ച മന്ഥര പര്‍വതം ഇടയ്ക്ക് കടലില്‍ താണുപോയി. അത് കടലില്‍ നിന്ന് ഉയര്‍ത്താനാണ് മഹാവിഷ്ണു  കൂര്‍മാവതാരം കൈക്കൊണ്ടത്. രണ്ടാമത്തെ അവതാരമാണ് കൂര്‍മം.
വിഷ്ണു മൂന്നാമത് അവതരിച്ചത് വരാഹമായി. ഹിരണ്യകശിപുവിന്റെ അനുജനായ ഹിരണ്യാക്ഷന്‍ ഒരിക്കല്‍ ഭൂമീദേവിയെ അപഹരിച്ചു. പാതാളത്തിലാണ് ദേവിയെ പാര്‍പ്പിച്ചത്. ഇതുകണ്ട വിഷ്ണുഭഗവാന്‍ വരാഹരൂപം പൂണ്ട്,  ഹിരണ്യാക്ഷനെ വധിച്ച് ഭൂമിയെ തന്റെ തേറ്റകളില്‍ പൊക്കിയെടുത്ത് യഥാസ്ഥാനത്ത് സ്ഥാപിച്ചു.  
നാലാമത്തെ അവതാരം നരസിംഹം. ഹിരണ്യാക്ഷന്റെ ജ്യേഷ്ഠനായ ഹിരണ്യകശിപുവിനെ നിഗ്രഹിക്കുകയായിരുന്നു ദൗത്യം. ഹിരണ്യകശിപുവിന്റെ പുത്രനായ പ്രഹ്ലാദന്‍ വിഷ്ണുവിന്റെ പരമഭക്തനായിരുന്നു. പ്രഹ്ലാദനെ വധിക്കാന്‍ ഹിരണ്യ കശിപു തന്ത്രങ്ങള്‍ പലതും പരീക്ഷിച്ചു. ഒടുവില്‍, തന്റെ ഭക്തനായ പ്രഹ്ലാദനെ രക്ഷിക്കാനും ദുഷ്ടനായ ഹിരണ്യകശിപുവിനെ വധിക്കാനും ഭഗവാന്‍ നരസിംഹമായി അവതരിച്ചു. 
അഞ്ചാമത്തേത് അവതാരങ്ങളില്‍ ആദ്യ മനുഷ്യരൂപമായ വാമനാവതാരം. അസുരചക്രവര്‍ത്തിയായ മഹാബലിയില്‍ നിന്ന് ഭൂഭരണം ദേവന്മാര്‍ക്ക് നല്‍കാനാണ് വാമനന്‍ അവതരിച്ചത്. വടുരൂപത്തിലെത്തിയ വിഷ്ണു, ചോദിക്കുന്നതെന്തും നല്‍കുന്ന മഹാബലിയോട് മൂന്നടി മണ്ണു ചോദിച്ചു. മൂന്നു ലോകവും മഹാബലിയുടെ ശിരസ്സും ചേര്‍ത്ത് മൂന്നടി അളന്ന ശേഷം ബലിയെ വാമനന്‍ പാതാളത്തിലേക്ക് താഴ്ത്തി. 
ഭൂമിയില്‍ അഹങ്കരിച്ചു വാണ ക്ഷത്രിയരാജാക്കന്മാരെ നാമാവശേഷമാക്കാന്‍ മഹാവിഷ്ണു ഭൃഗു വംശത്തില്‍ ജമദഗ്‌നിയുടേയും രേണുകയുടേയും പു
ത്രനായി ജനിച്ചു. പരശുരാമന്‍( ഭൃഗുരാമന്‍ ) എന്നറിയപ്പെട്ട ജമദഗ്‌നി പു
ത്രന്‍, ശസ്ത്രവിദ്യയില്‍ പരമശിവന്റെ ശിഷ്യനാണ്.  ഒരൊറ്റ അസ്ത്രത്താല്‍ ക്രൗഞ്ചപര്‍വതത്തെ പിളര്‍ന്ന ശിഷ്യന് ശിവന്‍ പരാതോഷികമായി ദിവ്യമായൊരു പരശു നല്‍കി. ഭൃഗുരാമന്‍, പരശുരാമനെന്ന്  അറിയപ്പെട്ടു തുടങ്ങിയത് അങ്ങനെയാണ്. അച്ഛന്റെ ആജ്ഞയനുസരിച്ച് പരശുരാമന്‍ അമ്മയെ വധിക്കുകയും അച്ഛനെക്കൊണ്ടു തന്നെ അവര്‍ക്ക് പുനര്‍ജനി നല്‍കുകയും ചെയ്തു. ഇരുപത്തിയൊന്നു തവണ ക്ഷത്രിയരാജവധം നടത്തിയിട്ടുണ്ട്് പരശുരാമന്‍. കാര്‍ത്തവീര്യനെ കൊന്ന പരശുരാമനോട് ജമദഗ്‌നിയെ നിഗ്രഹിച്ചാണ് കാര്‍ത്തവീര്യന്റെ പുത്രന്മാര്‍ പ്രതികാരം തീര്‍ത്തത്. ക്ഷത്രിയന്മാരെ ഉന്മൂലനം ചെയ്യാന്‍ ഈയൊരു സംഭവമാണ് പരശുരാമനെ പ്രേരിപ്പിച്ചത്. 

No comments:

Post a Comment