Wednesday, April 24, 2019

ശ്രീമദ് ഭാഗവതം 130

ഈ കഥ നമ്മൾ ഭക്തിയുടെ മാർഗ്ഗത്തിൽ നോക്കുമ്പോ  ഗുണം ദോഷം ഒന്നും നോക്കണ്ടാന്നാണ്. ജ്ഞാനമാർഗ്ഗത്തിൽ നോക്കുമ്പോ എല്ലാവരും പൂർണ്ണരാണ്. അശുദ്ധി ഒക്കെ പുറമേക്കേ ഉള്ളൂ  *ഉപാധിയിലേ ഉള്ളൂ ഈ അശുദ്ധി ഒക്കെ. സ്വരൂപത്തിൽ ആർക്കും ഒരു അശുദ്ധിയും ഇല്ല്യ.* ഉപാധിയിലാണ് ഗുണം ദോഷം, നല്ലത് ചീത്ത ഒക്കെ. സ്വരൂപത്തിൽ എല്ലാവരും പവിത്രമാണ്. അതാണ് അജാമിളനും മോക്ഷം കൊടുക്കാനുള്ള ഒരു മാർഗ്ഗം. 

വിഷ്ണു പാർഷദന്മാർ പറഞ്ഞു അവൻ എന്തൊക്കെ പാപം ചെയ്തിട്ടുണ്ടെങ്കിലും നാമസങ്കീർത്തനം ചെയ്തില്ലേ. അറിഞ്ഞു ചെയ്താലും അറിയാതെ ചെയ്താലും, മരുന്ന് അറിഞ്ഞു കഴിച്ചാലും അറിയാതെ കഴിച്ചാലും ഫലിക്കും. തീ അറിഞ്ഞു തൊട്ടാലും അറിയാതെ തൊട്ടാലും ചുടും. അറിഞ്ഞു വെള്ളത്തിൽ വീണാലും അറിയാതെ വെള്ളത്തിൽ വീണാലും നനയും. നാമസങ്കീർത്തനം ചെയ്തത് കൊണ്ട് തന്നെ ഇവൻ പവിത്രനായിരിക്കുന്നു. ഇവന്റെ ചിത്തം പവിത്രമായിരിക്കുന്നു വിമുക്തിക്ക് ഇവൻ അർഹനായിരിക്കുന്നു എന്ന് വിഷ്ണുപാർഷദന്മാർ പറയെ,  ഈ സംവാദം ഒക്കെ കണ്ടും കേട്ടും കൊണ്ടിരിക്കണ്ട് അജാമിളൻ, ക്ഷണനേരം കൊണ്ട് അയാൾ പരമവിരക്തനായിട്ട് തീർന്നു. 

ഇതി ജാതസുനിർവ്വേദ: ക്ഷണസംഗേന സാധുഷു
 
ഈ സാധുക്കളുമായിട്ട് ഒരു ക്ഷണനേരത്തേയ്ക്ക് സംഗം ണ്ടായത് കൊണ്ട് പരമവിരക്തനായി തീർന്ന് ഹരിദ്വാറിലേക്ക് ചെന്ന് തപസ്സ് ചെയ്തു. ഇതോട് കൂടെ അജാമിളന്റെ കഥ ഒന്നും കഴിഞ്ഞില്ല്യ. 

ഗംഗാദ്വാരമുപേയായ മുക്തസർവ്വാനുബന്ധന:

ഹരിദ്വാറിൽ ചെന്ന് തപസ്സ് ചെയ്തു തന്റെ പാപത്തിനെ ഒക്കെ ക്ഷയിപ്പിച്ച് ജ്ഞാനനിഷ്ഠനായി തീർന്ന് ശരീരം ഉപേക്ഷിച്ചു. ഇങ്ങനെ അജാമിളോപഖ്യാനം. 

സർവ്വത്ര ഗോവിന്ദ നാമസങ്കീർത്തനം ഗോവിന്ദാ ഗോവിന്ദാ 
ശ്രീനൊച്ചൂർജി 
 *തുടരും. ...*
Lakshmi Prasad.

No comments:

Post a Comment