Saturday, April 27, 2019

ശിവാനന്ദലഹരി🔱🚩*
⚪⚪⚪⚪⚪🌷⚪⚪⚪⚪⚪

                      *ഭാഗം➡13*

അസാരേ സംസാരേ നിജഭജനദുരേ ജഡധിയാ
ഭ്രമന്തം മാമന്ധം പരമകൃപയാ പാതുമുചിതം
മദന്യഃ കോ ദീനസ്തവ കൃപണക്ഷോതിനിപുണ
സ്ത്വദന്യഃ  കോ വാ മേ ത്രിജഗതി ശരണ്യഃപശുപതേ

പശുപതേ=ദീനരക്ഷക
അസാരേ=നിസ്സാരമായതും
നിജഭജനദുരേ=നിന്തിരുവടിയുടെ ഭജനത്തിൽ നിന്നും അകന്നതും
ജഡധിയാ ഭ്രമന്തം=വിവരക്കേടു കൊണ്ട് ഉഴലുന്നതും ആയ
അന്ധം മാം=മൂഢനായ എന്നെ
പരമകൃപയാ=അത്യന്ത കനിവാർന്ന്
പാതും ഉചിതം=കാത്തുരക്ഷിക്കുന്നത് അങ്ങേയ്ക്കുചിതമാകുന്നു എന്തെന്നാൽ
മദന്യഃ ദീനഃ തവഃ കഃ=എന്നെ കവിഞ്ഞ ദീനനൻ അങ്ങയ്ക്ക് ആരുണ്ട്?
കൃപണരക്ഷാതിനിപുണഃ=സാധുസംരക്ഷണത്തിൽ അതിസമർത്ഥനായ
ത്വദന്യഃ കഃ വാ=നിന്തിരുവടിയെ ഒഴിച്ച് ആരാണ്?
ത്രിജഗതി=ഈ ത്രൈലോക്യത്തിൽ
മേ ശരണ്യഃ=എനിക്കു ശരണം പ്രാപിക്കുവാൻ യോഗ്യനായിട്ടുള്ളത്?

ദീനരക്ഷകാ നിസ്സാരമായതും നിന്തിരുവടിയുടെ ഭജനത്തിൽ നിന്നും അകന്നതും വിവരക്കേട് കൊണ്ട് ഉഴലുന്നതും ആയ മൂഢനായ എന്നെ കാത്തുരക്ഷിക്കുന്നത് അങ്ങയ്ക്ക് ഉചിതമാകുന്നു എന്തെന്നാൽ എന്നെ കവിഞ്ഞ ഒരു ദീനൻ അങ്ങയ്ക്ക് ആരുണ്ട്?സാധുസംരക്ഷണത്തിൽ അതിസമർത്ഥനായ നിന്തിരുവടിയെ ഒഴിച്ച് ആരാണ് ഈ ത്രൈലോക്യത്തിൽ എനിക്ക് ശരണം പ്രാപിക്കുവാൻ യോഗ്യനായിട്ടുള്ളത്?.

തുടരും 🦜

      *🐅🔱ഓം നമഃശിവായ

No comments:

Post a Comment