Tuesday, April 30, 2019

ശ്രീമദ് ഭഗവദ് ഗീത*
🙏🙏🙏🙏🕉🕉🙏🙏🙏🙏
*189-ാം ദിവസം*
*അദ്ധ്യായം - 5*

*കർമ്മയോഗം - കൃഷ്ണാവബോധത്തിൽ പ്രവർത്തനം*



*ശ്ലോകങ്ങള്‍ 8-9*

*ശ്ലോകം :8*
*നൈവ* *കിഞ്ചിത്കരോമീതി യുക്തോ* *മന്യേത*
*തത്ത്വവിത്*           

*പശ്യൻ ശൃണ്വൻ സ്പൃശൻ ജിഘ്രന്നശ്നൻ ഗച്ഛൻ സ്വപൻ ശ്വസൻ*

*ശ്ലോകം : 9*

*പ്രലപൻ വിസൃജൻ ഗൃഹ്ണന്നുൻമിഷൻനിമിഷന്നപി* 

*ഇന്ദിയാണീന്ദ്രിയാർഥേഷു വർതന്ത ഇതി ധാരയൻ.*       

     യുക്തഃ – ദിവ്യബോധമുള്ളവനായ; തത്ത്വവിത് - തത്ത്വമറിയുന്നവൻ; പശ്യൻ -കാണുക: ശൃണ്വൻ - കേൾക്കുക; സ്പൃശൻ - സ്പർശിക്കുക; ജിഘ്രൻ - മണപ്പിക്കുക; അശ്നൻ - ഉണ്ണുക; ഗച്ഛൻ - ഗമിക്കുക; സ്വപൻ - കിനാവ് കാണുക; ശ്വസൻ - ശ്വസിക്കുക; പ്രലപൻ - സംഭാഷണം ചെയ്യുക; വിസൃജൻ - ഉപേക്ഷിക്കുക; ഗൃഹണൻ - ഗ്രഹിക്കുക; ഉന്മിഷൻ - കണ്ണുതുറക്കുക; നിമിഷൻ അപി - കണ്ണടയ്ക്കുക ഇവയെല്ലാം; ഇന്ദ്രിയാണി - ഇന്ദ്രിയങ്ങൾ; ഇന്ദ്രിയാർത്ഥേഷു - ഇന്ദ്രിയാർത്ഥങ്ങളിൽ; വർത്തന്തേ - വർത്തിക്കുന്നു; ഇതി – എന്ന്; ധാരയൻ - നിശ്ചയിച്ചിട്ട്; (അഹം സ്വയം - ഞാൻ സ്വയം) കിഞ്ചിത് - ഒന്നും; ന കരോമി - ചെയ്യുന്നില്ല; ഇതി ഏവ - എന്നുതന്നെ; മന്യേത - വിചാരിക്കണം.

*വിവർത്തനം*
    ദിവ്യാവബോധമുള്ള വ്യക്തി ദർശനം, ശ്രവണം, സ്പർശനം, ഘാണം, അശനം, ഗമനം, നിദ്ര, ശ്വാസോച്ഛാസം തുടങ്ങി എന്തുതന്നെ ചെയ്യുമ്പോഴും വാസ്തവത്തിൽ ഒന്നുംചെയ്യുന്നില്ലെന്ന് അയാൾക്ക് അറിയാം. കാരണം, സംസാരിക്കുമ്പോഴും വിസർജ്ജിക്കുമ്പോഴും സ്വീകരിക്കുമ്പോഴും കണ്ണ് തുറക്കുമ്പോഴും അടയ്ക്കുമ്പോഴും എല്ലാം ഭൗതികമായ ഇന്ദ്രിയങ്ങൾ അവയുടെ വിഷയങ്ങളിൽ വ്യാപരിക്കുക യാണ് ചെയ്യുന്നതെന്നും അയാൾ അവയിൽ നിന്നെല്ലാം വ്യത്യസ്തനാണെന്നും സ്വയം മനസ്സിലാക്കുന്നു.

*ഭാവാർത്ഥം:*

  കൃഷ്ണാവബോധം സിദ്ധിച്ച ആളുടെ ജീവിതം വിശുദ്ധമത്രേ. അതുകൊണ്ട് കർത്താവ്, കർമ്മം, അവസ്ഥ, പ്രയത്നം, ഭാഗ്യം എന്നീ ആസന്നവും അനാസന്നവുമായ അഞ്ച് കാര്യങ്ങളെ ആശ്രയിച്ചു നിൽക്കുന്ന യാതൊരു പ്രവർത്തനവും അദ്ദേഹത്തിന് ബാധകമല്ല. പ്രേമയുക്തമായ ശ്രീകൃഷണ സേവനത്തിൽ മുഴുകിയിരി ക്കുകയാണെന്നതുതന്നെ ഇതിന് കാരണം. ശരീരവും ഇന്ദ്രിയങ്ങളും കൊണ്ട് അയാൾ പ്രവർത്തിച്ചുകൊണ്ടിരിക്കുമെന്ന് തോന്നുമെങ്കിലും അയാൾ തന്റെ ആദ്ധ്യാത്മിക പ്രവർത്തനമാകുന്ന യഥാർത്ഥസ്ഥിതിയെപ്പറ്റി ബോധവാനാണ്. ഭൗതികാവബോധത്തിൽ, ഇന്ദ്രിയങ്ങൾ അവയുടെ വിഷയങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു; കൃഷ്ണാവബോധത്തിലാകട്ടെ, അവ കൃഷ്ണന്റെ ഇന്ദ്രിയപ്രീണനത്തിലാണ് മുഴു കിയിരിക്കുന്നത്. ഇന്ദ്രിയപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു എന്നു തോന്നാമെങ്കിലും കൃഷ്ണാവബോധമുള്ള മനുഷ്യൻ എപ്പോഴും മുക്തനാണ്. ദർശനം, ശ്രവണം എന്നിവ അറിവ് സമ്പാദിക്കുവാനുള്ള ഇന്ദ്രിയ പ്രവർത്തനങ്ങളാണ്. എന്നാൽ, ചലനം, വചനം, വിഹാരം എന്നീ ഇന്ദ്രിയപ്രവൃത്തികൾ കർമ്മത്തിനുവേണ്ടിയുള്ളതാണ്. കൃഷ്ണാവ ബോധമുള്ള വ്യക്തിയെ ഇന്ദിയപ്രവർത്തനങ്ങൾ ഒരിക്കലും ബാധിക്കുന്നില്ല. താൻ എന്നെന്നേക്കും കൃഷ്ണന്റെ ദാസനാണെന്ന അറിവുള്ള അയാൾക്ക് ഭഗവത്സേവനമല്ലാതെ മറ്റൊന്നുംചെയ്യാൻ കഴിയില്ല.



*ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ* 
*ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ*

No comments:

Post a Comment