Saturday, April 27, 2019

ശിവാനന്ദലഹരി*

*ശ്ലോകം 48*

*നിത്യാനന്ദരസാലയം സുരമുനിസ്വാന്ത‍ാംബുജാതാശ്രയം*
*സ്വച്ഛം സദ്ദ്വിജസേവിതം കലുഷഹൃത്സദ്വാസനാവിഷ്കൃതം |*
*ശംഭുധ്യാനസരോവരം വ്രജ മനോ ഹംസാവതംസ സ്ഥിരം*
*കിം ക്ഷുദ്രാശ്രയപല്വലഭ്രമണസംജാതശ്രമം പ്രാപ്സ്യസി*

മനോഹംസാവതംസ! – മനസ്സാകുന്ന രാജഹംസമേ!; 

നിത്യാനന്ദസാലയം – നാശമില്ലാത്ത ബ്രഹ്മാനന്ദരസമാകുന്ന ജലത്തിന്നിരിപ്പിടമായും;

 സുരമുനിസ്വാന്ത‍ാംബുജാതാശ്രയം – ദേവന്മാരുടേയും മഹര്‍ഷിമാരുടേയും മനസ്സാകുന്ന താമരപ്പൂക്കളുടെ സ്ഥാനമായും;

 സ്വച്ഛം – നിര്‍മ്മലമായും;

 സദ്വിജസേവിതം – സത്തുക്കളായ ബ്രാഹ്മണരാകുന്ന കളഹംസങ്ങളാ‍ല്‍ സേവിക്കപ്പെട്ടതായും; 

കലുഷഹൃത് സദ്വാസനാവിഷ്കൃതം – പാപങ്ങളെ ദൂരിക്കരിക്കുന്നതായും നല്ല വാസനയാല്‍ പ്രകാശിപ്പിക്കപ്പെട്ടതായും സ്ഥിരം ശാശ്വതമായുമിരിക്കുന്ന;

 ശംഭുധ്യാനസരോവരം വ്രജ – ശിവദ്ധ്യാനമാകുന്ന താമരപ്പൊയ്കയിലേക്ക് പൊയ്ക്കൊള്‍ക;

 ക്ഷുദ്രാശ്രയപല്വലഭ്രമണസഞ്ജാതശ്രമം – അല്പന്മാരുടെ ആശ്രയമാകുന്ന അല്പസരസ്സുക്കളില്‍ വെറുതെ ചുറ്റിത്തിരിഞ്ഞുകൊണ്ടുള്ള കഷ്ടത്തെ;

 കിം പ്രാപ്സ്യസി – എന്തിന്നുവേണ്ടി അനുഭവിക്കുന്നു?

മനസ്സാകുന്ന രാജഹംസമേ! നിത്യനന്ദരസത്തിന്നാസ്പദമായി, ദേവന്മാരുടേയും, മഹര്‍ഷിമാരുടേയും മനസ്സാകുന്ന താമരപ്പൂക്കള്‍ക്കു ആശ്രയമായി, നിര്‍മ്മലമായി, സദ്ബ്രാഹ്മണരാകുന്ന കളഹംസങ്ങളാല്‍ സമാശ്രയിക്കപ്പെട്ടതായി, പാപങ്ങളെ ദൂരിക്കരിക്കുന്നതായി, സദ്‍വാസനയാര്‍ന്നതായി, ശാശ്വതവുമായിരിക്കുന്ന ശിവധ്യാനമാകുന്ന താമരപ്പൊയ്കയിലേക്ക് പൊയ്ക്കൊള്‍ക.

 *തുടരും*

*കടപ്പാട്*

No comments:

Post a Comment