Tuesday, April 30, 2019

*ശിവാനന്ദലഹരി*

*ശ്ലോകം 49*

*ആനന്ദാമൃതപൂരിതാ ഹരപദ‍ാംഭോജാലവാലോദ്യതാ*
*സ്ഥൈര്യോപഘ്നമുപേത്യ ഭക്തിലതികാ ശാഖോപശാഖാന്വിതാ |*
*ഉച്ഛൈര്‍നസകായമാനപടലീമാക്രമ്യ നിഷ്കല്മഷാ*
*നിത്യാഭീഷ്ടഫലപ്രദാ ഭവതു മേ സത്കര്‍മ്മസംവ‍ധിതാ*

ആനന്ദമൃതപൂരിത – പരമാനന്ദമായ ജലം നിറയ്ക്കപ്പെട്ട;

 ഹരപദ‍ാംഭോജാലവാലോദ്യതാ – ശിവന്റെ പാദാരവിന്ദമാകുന്ന തടത്തില്‍നിന്നു മുളച്ചുയര്‍ന്നതും;

 സ്ഥൈര്‍യ്യോപഘ്നംമുപേത്യ – ധ്യാനനിഷ്ഠയാകുന്ന ഊന്നുകോലിനെ ആശ്രയിച്ചു പടര്‍ന്നു;

 ശാഖോപശാഖാന്വിതാ – വള്ളികളും ചെറുവള്ളികളുമുള്ളതായി;

 ഉച്ചൈര്‍മാനസകായമാനപടലീം – ഉയര്‍ന്നിരിക്കുന്ന മനസ്സായ പന്തലി‍ല്‍;

 ആക്രമ്യ – പടര്‍ന്നുപിടിച്ചതും;

 നിഷ്കല്മഷാഭക്തിലതികാ – യാതൊരു കേടും ബാധിക്കാതിരിക്കുന്നതും(നിഷ്കപടവു)മായ ഭക്തിയാകുന്ന ലത;

 സത്കര്‍മ്മസംവര്‍ദ്ധിതാ – മുജ്ജന്മംചെയ്ത പുണ്യവിശേഷങ്ങളാല്‍ വളര്‍ത്തപ്പെട്ടതായിട്ട്; 

മേ നിഗ്യാഭീഷ്ടഫലപ്രദാ – എനിക്കു ശാശ്വതമായ അഭീഷ്ടഫലത്തെ നല്‍ക്കുന്നതായി;

 ഭവതു – ഭവിക്കുമാറാകേണമേ.

ശിവഭജനത്തില്‍നിന്നുണ്ടാവുന്ന പരമാനന്ദമായ ജലംകൊണ്ട് നനയ്ക്കപ്പെട്ടതും ഭഗവത്പദപങ്കജമാകുന്ന തടത്തില്‍നിന്നു മുളച്ചുയര്‍ന്നതും, ഉറച്ച ഭക്തിയാകുന്ന ഊന്നുകോലിനെ ആശ്രയിച്ച് ശാഖോപശാഖകളോടുകൂടി ഉത്കൃഷ്ടമനസ്സാകുന്ന ഉയര്‍ന്ന പന്തലി‍ല്‍ പടര്‍ന്നു ഉറപ്പോടെ സ്ഥിതിചെയ്യുന്നതും, മുജ്ജന്മത്തിലെ പുണ്യവിശേഷങ്ങളാല്‍ പോഷിപ്പിക്കപ്പെട്ടതുമായ ഭക്തിയാകുന്ന ലത കേടുകളൊന്നുംകൂടാതെ വളര്‍ന്നു എനിക്കു ശാശ്വതമായ അഭീഷ്ടഫലത്തെ നല്‍കുന്നതായി ഭവിക്കേണമേ.

 *തുടരും*

*കടപ്പാട്*

No comments:

Post a Comment