Monday, April 29, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 61
അപ്പൊ സത്ത് അസത്ത് തല്ക്കാലം അത് അവിടെ നില്ക്കട്ടെ. ഇത്ര നേരം പറഞ്ഞത് ഒക്കെ വിട്ടു കളയുക. ഇനി നമ്മളിലേക്ക് വരാം.സത്തിനെയും അസത്തിനെയും എന്നിൽ കാണിച്ചു തരാം. എന്നിൽ എന്നു വച്ചാൽ നിങ്ങൾ ഓരോരുത്തരിലും. നമ്മൾ ദിവസവും പറയണ പ്രോസസ് തന്നെ. കാണിച്ചു തരാം അസത്ത് എന്ന് വച്ചാൽ എന്താണ്? സത്ത് എന്നു വച്ചാൽ എന്താണ്? നമ്മള് എന്താ ലക്ഷണം കൊടുത്തത് ? മാറിക്കൊ ണ്ടിരിക്കണത് അസത്ത്. മാറാതെ നിൽക്കണത് സത്ത്. അതല്ലേ ഡെഫനിഷൻ. മാറിക്കൊണ്ടേ ഇരിക്കണത് എല്ലാം അസത്ത്.മാറാതെ ഇരിക്കണത് സത്ത്. നമുക്ക് മൂന്നു ശരീരം ഉണ്ട്. ഏയ് നമ്മള് ഒരു ശരീരം അല്ലേ കണ്ടിട്ടുള്ളൂ. മൂന്നു ശരീരം ഉണ്ട് . സ്ഥൂല ശരീരം അതായത് നമ്മള് ഈ കാണുന്ന ശരീരം, സൂക്ഷ്മ ശരീരം, നമ്മളുടെ മനസ്സ്. സ്വപ്നത്തില് കാണുന്നില്ലേ അതാണ് സൂക്ഷ്മ ശരീരം .അനേകം വിചാരങ്ങളും ദർശനങ്ങളും രൂപങ്ങളും ഒക്കെ. ആഗ്രഹങ്ങളുടെ ഒഴുക്ക് അത് സൂക്ഷ്മ ശരീരം. പിന്നെ സുഷുപ്തി അവസ്ഥയിൽ സ്വപ്നം പോലും കാണാതെ ഉറങ്ങുമ്പോൾ ഒരു ആവരണം തോന്നുന്നു. അപ്പൊ നമുക്ക് ഒന്നും അറിഞ്ഞില്ല പക്ഷേ  സുഖമായി ഉറങ്ങി എന്നു പറയുന്നു. അത് കാരണ ശരീരം. കാരണ ശരീരം എന്ന് അതിനെ പറയാൻ കാരണം അതിലാണ് നമ്മുടെ ജീവിതത്തിന്റെ സകല രഹസ്യങ്ങളും അടങ്ങി ക്കിടക്കുന്നത്. അതില് എല്ലാം ചെന്നു ലയിക്കുന്നു. നമ്മള് ജാഗ്രത്ത് അവസ്ഥയിൽ ആരെയോ ചീത്ത വിളിക്കുന്നു. ആരെയോ കണ്ട് എന്തോ ഒരു വികാരം നമുക്ക് ഉണ്ടായി.വെറുപ്പ് ഉണ്ടായി. അല്ലെങ്കിൽ ആസക്തി ഉണ്ടായി. ഇത് ഒ ക്കെ ആ സമയത്ത് നമ്മള് വിചാരിക്കുന്നു. ഇതൊക്കെ വളരെ കാഷുൽ അല്ലേ? ഇതൊക്കെ എവടെ നമ്മളെ ബാധിക്കാൻ പോണൂ. ബാധിക്കണത് ആയിട്ടേ കാണില്ല നമ്മള് .ഇതൊക്കെ നേരെ ഈ കാരണ ശരീരത്തില് പോവും. എന്നിട്ട് യോഗികൾ പറയണത് പലചരക്ക് കച്ചവടക്കാരൻ രാത്രി ആയാൽ കട പലക ഇട്ടു പൂട്ടും രാത്രി ആയാൽ അല്ലേ? പഴയ കാലത്ത് ഈ പല കകൾ ഒക്കെ അടുക്കി അടുക്കി വച്ച് പൂട്ടും അന്ന് ഈ ഷട്ടർ ഒന്നും ഇല്ല. പൂട്ടിയ ശേഷം കടയുടെ ഉള്ളില് ഇരുന്നിട്ട് അന്ന് കിട്ടിയ പൈസ ഒക്കെ എടുക്കും. എന്നിട്ട് 10 പൈസ ഒക്കെ ഒരു പെട്ടീല്, 25 പൈസ ഒക്കെ ഒരു പെട്ടീല്, 50 പൈസ ഒക്കെ ഒരു പെട്ടീല്, ഒരു രൂപ ഒരു പെട്ടീല്, 10 രൂപ, 50 രൂപ, 100 രൂപ എല്ലാം കെട്ടുകെട്ടായി  വേറെ വേറെ ആയി അടുക്കി അതാത് എടത്ത് വക്കും . എന്നിട്ട് അടുത്ത ദിവസം ഷട്ടറ് തുറന്നാൽ 10 പൈസ എന്നു പറഞ്ഞാൽ ഇങ്ങനെ കയ്യിട്ട് ഒരു സ്ഥലത്തു നിന്നും എടുക്കും എല്ലാത്തിനും സമയം ണ്ട് പ്രത്യേകം പ്രത്യേകം സ്ഥലത്തു നിന്നും എടുക്കും . ഇതു പോലെ ഓരോ ദിവസവും ചെയ്യുന്ന ഓരോ ഇമോഷൻസ് ഓരോന്നായി ഉള്ളില് പോയി വീഴും.ഓരോ ദിവസം രാത്രി ഉറങ്ങുമ്പോഴും അതാതിന്റെ അധിഷ്ഠാന ദേവതകൾ അല്ലെങ്കിൽ ഇതിന്റെ ഉള്ളിലുള്ള ആ ജീവ ശക്തി തന്നെ ഈ വാസനകളെ ഒക്കെ ഒരു പ്രത്യേക ഓർഡറിൽ ഉള്ളിലടുക്കി വക്കും അത്രേ കാരണ ശരീരത്തില്. എന്നിട്ട് അടുത്ത ജന്മത്തിൽ ഏതേത് സമയത്തില് വേണോ അതാതു  സമയത്ത് അത് ഫ്രൂയിഷ് ആവും. ഇങ്ങനെ പൊന്തി പൊന്തി ആദ്യം സൂക്ഷ്മ ശരീരത്തിൽ അപ്പിയർ ആവും ആഗ്രഹങ്ങളുടെ രൂപത്തിൽ പിന്നെ സ്ഥൂല ശരീരത്തിൽ it will be exicuted. സ്ഥൂലമായി പ്രപഞ്ചത്തിൽ അത് പ്രാവൃത്തികമായി കൊണ്ടുവരും. ഇതൊക്കെ കാരണ ശരീരത്തിൽ കിടക്കുന്ന കാര്യങ്ങളാ. കാരണ ശരീരത്തിൽ കിടക്കുന്നത് സൂക്ഷ്മ ശരീരത്തിലും സ്ഥൂലമായ തലത്തിലും പ്രത്യക്ഷപ്പെടും. അപ്പൊ കാരണ ശരീരം ഒരു ബാഗാണ്.
( നൊച്ചൂർ ജി ).
sunil namboodiri

No comments:

Post a Comment