Tuesday, April 30, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 63
ഒരു സാധനയിലും ഭക്തി സാധനയാവട്ടെ ജ്ഞാനസാധനയാവട്ടെ ഇതൊന്നും തള്ളിക്കളയാൻ പറ്റില്ല ഏതെങ്കിലും കാലത്ത് ഇതൊക്കെ മനസ്സിലാക്കേണ്ടി വരും. ഭക്തിയിലും ജ്ഞാനത്തിലും മനസ്സിലാക്കേണ്ടി വരും ഈ കാര്യങ്ങളൊക്കെ . ഭഗവാൻ നമ്മളെ തെളിയിപ്പിക്കും ഇതൊക്കെ. അപ്പൊ സ്ഥൂല ശരീരം അസത്ത്, ജഡം ഞാനല്ല. അത് ജാഗ്രത്തിൽ മാത്രമേ ഉള്ളൂ സ്വപ്നത്തിൽ ഇല്ല. സൂക്ഷ്മ ശരീരവും ഞാനല്ല. അത് സുഷുപ്തിയിൽ മറഞ്ഞു പോണൂ. ഇനി സുഷുപ്തി ഉണ്ടല്ലോ അതിനും ഏറ്റക്കുറച്ചിലുകൾ ഉണ്ട്. പരിണാമം ഉണ്ട്. എന്താ അങ്ങിനെ പറയണത് എന്നു വച്ചാൽ ചെറിയ കുട്ടികൾ ഒരു 20 മണിക്കൂർ ഉറങ്ങും. സയന്റിഫിക് ആയിട്ട് നമ്മള് എക്സ്പ്ലനേഷൻ കൊടുക്കും അവരുടെ ശരീരം വളരണം അതിനാണ് എന്ന്. ആ എക്സ്പ്ലനേഷൻ തന്നെ വേദാന്തപരമായിട്ടു പറഞ്ഞാൽ ഉള്ളിലുള്ള വാസനകൾ പതുക്കെ പതുക്കെ പുറത്തേക്ക് വരണം അതാണ് വളർച്ച. എന്തുകൊണ്ട് അത്രയും ഉറങ്ങേണ്ടി വരുന്നു എന്നു വച്ചാൽ ബാഗു ഫുൾ ആയിട്ടാണ് വരുന്നത്. കഴിഞ്ഞ ജന്മത്തിലുള്ള സൂക്ഷ്മ ശരീരം മുഴുവൻ കാരണ ശരീരമായി കൺവേർട്ട് ആയിട്ട് ആണ് ഇപ്പൊ വന്നിരിക്കുന്നത്. ബാഗ് ഫുൾ ആണ്. അതു പതുക്കെ പതുക്കെ പതുക്കെ കുറഞ്ഞു വരും . വളരുംതോറും ഉറക്കം കുറഞ്ഞ് കുറഞ്ഞ് വരും. ഇതു ബയോ ളജിക്കൽ ആയി എക്സ്പ്ലെയിൻ ചെയ്താലും അല്ല താത്വികമായാ  വേദാന്ത പരമായി  പറഞ്ഞാലും ഒക്കെ സത്യത്തിന്റെ  2 ഡയമൻഷൻ ആണ്. ഒന്നും കുറ്റം പറയാനൊന്നും ഇല്ല. നമ്മള് ഒന്നു ആലോചിച്ചു നോക്കിയാൽ മാറ്ററിനും സ് പിരിററിനും വലിയ ഡിസ്റ്റൻസ് ഒന്നും ഇല്ല . അപ്പൊ വയസ്സാകുംതോറും ഉറക്കം കുറഞ്ഞു കുറഞ്ഞു വരും. മധ്യവയ സ്സാവുമ്പോൾ 6 മണിക്കൂറ് 8 മണിക്കൂറ് ഇങ്ങനെ ഒക്കെ നിൽക്കും. അപ്പൊ ഈ കാരണ ശരീരത്തിന്റെ ബലം വളരെ കുറഞ്ഞു കുറഞ്ഞു വരും .വാർദ്ധക്യദശയിൽ ഉറക്കം വളരെക്കുറവ് . ആളുകൾ വിഷമിക്കും ഉറക്കം വരിണി ല്യാ എന്ന് പറഞ്ഞ്. ഉറക്കം വരാത്തതുകൊണ്ടല്ല വയസ്സുകാലത്ത് ക്ഷീണിക്കണത് ഉറക്കം വരുന്നില്ലാ എന്ന ടെൻഷൻ കൊണ്ടാണ് .വയസ്സ് കാലത്ത് അത്രയധികം ഉറക്കം വേണ്ട. പ്രകൃതിയേ അങ്ങനെയാണ് നിയമിച്ചിരിക്കുന്നത്. ആ കാരണ ശരീരം ഏകദേശം കാലിയായി ക്കഴിഞ്ഞു അതോണ്ടാണ് ഉറക്കം വരാത്തത്. 
(നൊച്ചൂർ ജി )
sunil namboodiri

No comments:

Post a Comment