Friday, April 05, 2019

ജീവിതത്തിന്റെ സൗന്ദര്യം തന്നെ അതിന്റെ അപ്രവചനീയമായ ഒഴുക്കാണ്‌...*_

🌷🔅 _*അടുത്ത നിമിഷമോ , അടുത്ത മണിക്കൂറോ, അടുത്ത ദിവസമോ, അടുത്ത വർഷമോ എന്തെല്ലാം കാര്യങ്ങൾക്കാണ്‌ മാറ്റം ഉണ്ടാവുക എന്ന് പറയാൻ സാധിക്കില്ല...*_


🌷🔅 _*അങ്ങനെ സമയം അപ്രവചനീയമായി ഒഴുകുമ്പോൾ നിസഹായനായ മനുഷ്യന്റെ മുമ്പിൽ പല പുതിയ പുതിയ സാദ്ധ്യതകളും കടന്നു വരും*_


🌷🔅 _*അങ്ങനെ കടന്നു വരുന്ന പുതിയ സാദ്ധ്യതകളെ എങ്ങനെ നേരിടുന്നു എന്നതിൽ ആണ്‌ ജീവിത വിജയം*_


 🌷🔅 _*അപ്രതീക്ഷിതമായും ആകസ്‌മികമായും നമ്മുടെ ജീവിതത്തിൽ സംഭവിക്കാവുന്ന നന്മതിന്മകളിൽ പതറാതെ ആത്മവിശ്വാസത്തോടുകൂടി തന്നെ അവയെ നേരിടാൻ ശ്രമിക്കുക.*_


 🔅🌷 _*പ്രതീക്ഷയുടെ തിരിനാളങ്ങൾ കൂട്ടുപിടിച്ച് മുന്നോട്ടുപോയാൽ അവയെ പതിയെ നമുക്ക് തരണം ചെയ്യാൻ സാധിക്കും...*_


🔅🌷 _*ഇവയെ തരണം ചെയ്യുന്നതിനൊപ്പം മറക്കാതിരിക്കേണ്ടത്‌ ഈ നിമിഷവും നിശ്ചലാവസ്ഥയിൽ അല്ല എന്നുള്ളതാണ്‌.  തീർച്ചയായും സമയചക്രത്തിന്റെ നിർത്താത്ത ഈ കറക്കത്തിനിടയിൽ ഈ നിമിഷവും കടന്നു പോകും എന്ന് മനസ്സിൽ ഉറപ്പിക്കുക...*_


🔅🌷 _*കർമ്മനിരതനാവുക തീർച്ചയായും നിങ്ങളുടെ വിജയം/സമയം വരിക തന്നെ ചെയ്യും.. ഓം ശാന്തി

No comments:

Post a Comment