Sunday, April 28, 2019

സുഭാഷിതം* 

--------------------
*പൂർവ്വകർമ്മഫലം ഭോക്തും*
*ജന്തോര്യതിഹ ജീവനം* 
*ആയു:സ്തൽ കർമ്മ ശക്ത്യാസ്യാ*
*ദീർഘ മദ്ധ്യാല്പതാദികം*
(പ്രശ്നമാർഗ്ഗം)



*ജീവികൾ അഥവാ ജന്തുക്കൾ ഇവിടെ പൂർവ്വകർമ്മഫലത്തെ ഭുജിപ്പാനായി കൊണ്ടുള്ള ജീവനം എന്നത് യാതൊന്നാണോ അതാകുന്നു ആയു:സ് കർമ്മ ശക്തി ഹേതുവായിട്ട് ഇതിന്റെ ദീർഘമദ്ധ്യാല്പതാദികം ഭവിക്കുന്നു*.

*അതായത് ശരീരികൾ എല്ലാം പൂർവ്വജന്മാർജിത കർമ്മ ഫലത്തിന്റെ ശുഭാശുഭങ്ങളെ അനുഭവിക്കാനായി ജനിച്ചു ജീവിക്കുന്നു ഇതിനെ ആയുസ്സെന്ന് പറയുന്നു. ആ കർമ്മ ശക്തിക്കനുസരിച്ച് ദീർഘായുസ്സായും,  മദ്ധ്യായുസ്സായും അല്പായുസ്സായും ഭവിക്കുന്നു എന്നു സാരം*.

No comments:

Post a Comment