Saturday, April 27, 2019

കുട്ടികളുടെ ഗുരുവായൂരപ്പൻ*🌻


_ഗുരുവായൂർ ക്ഷേത്രോല്പത്തി_

സുമംഗല


          *_🌿🌿പണ്ട് സുതപസ്സ് എന്നൊരു പ്രജാപതിയുണ്ടായിരുന്നു. പൃശ്നി എന്നായിരുന്നു അദ്ദേഹത്തിന്റെ ഭാര്യയുടെ പേർ. കുട്ടികളില്ലാഞ്ഞ് സങ്കടപ്പെട്ട് അവർ ബ്രഹ്മാവിനെ തപസ്സുചെയ്തു. ബ്രഹ്മാവ് അവരുടെ മുമ്പിൽ വന്ന് ചോദിച്ചു. നിങ്ങൾക്കെന്തു വരമാണ് വേണ്ടത്? അവർ പ്രാർത്ഥിച്ചു. "ഞങ്ങൾക്ക് നല്ലെരു മകനുണ്ടാവണം."ബ്രഹ്മാവ് ഉപദേശിച്ചു: "ഇക്കണ്ടലോകങ്ങളെല്ലാം ഞാനാണ് ഉണ്ടാക്കിയത്. എനിയ്ക്ക് അതിനുള്ള ശക്തി തന്നത് മഹാവിഷ്ണുവാണ്. വിഷ്ണു ഭഗവാൻ എനിയ്ക്കൊരു വിഗ്രഹം തന്നിട്ടുണ്ട് ഞാനത് നിങ്ങൾക്ക് തരാം നിങ്ങൾ ആ വിഗ്രഹത്തെ പൂജിച്ചാൽ മതി. വിചാരിച്ച കാര്യം സാധിയ്ക്കും "🌿🌿_*

*_🌿ബ്രഹ്മാവ് കൊടുത്ത പാതാളാഞ്ജനം കൊണ്ടുള്ള വിഷ്ണു വിഷ്ണുവിഗ്രഹത്തെ സുതപസ്സും പൃശ്നിയും ഭക്തിയോടെ പൂജിച്ചു._*🌿

*_🌿താമസിയാതെ മഹാവിഷ്ണു ഗരുഡന്റെ പുറത്തുകയറി അവരുടെ മുമ്പിൽ വന്ന്: നിങ്ങൾക്കെന്തുവരമാണ് വേണ്ടത്? എന്ന് ചേദിച്ചു._*🌿

*_🌿അവർ മൂന്നുപ്രാവശ്യം പ്രാർത്ഥിച്ചു "ഭഗവാനേ, അങ്ങയെപ്പോലെയുള്ള ഒരു മകൻ ഞങ്ങൾക്കുണ്ടാവണേ"!_*🌿

*_🌿അതുകേട്ട് ഭഗവാൻ ചിരിച്ചു: "എന്നെപ്പോലെ ഞാൻ മാത്രമേ ഉള്ളു മറ്റാരുമില്ല. അതുകൊണ്ട് ഞാൻ തന്നെ മൂന്നു ജന്മങ്ങളിൽ നിങ്ങളുടെ മകനായി ജനിയ്ക്കാം. എല്ലാ ജന്മങ്ങളിലും നിങ്ങൾ ഈ ബിംബത്തെ പൂജിയ്ക്കണം".......🌷🌻🙏🏻_* 


*ഹരി ഓം*


*🌹ഗുരുവായൂരപ്പൻ ശരണം🌹*

✍🏻 അജിത്ത്കഴുനാട്


തുടരും



🕉💧🕉💧🕉💧🕉💧🕉💧🕉
[27/04, 11:41] Latha Varma: 🔱🌷🔱🌷🔱🌷🔱🌷🔱🌷🔱

*🌻കുട്ടികളുടെ ഗുരുവായൂരപ്പൻ*🌻


_ഗുരുവായൂർ ക്ഷേത്രോല്പത്തി_

*ഭാഗം 2*


          *_🌿🌿 ഭഗവാൻ മറഞ്ഞശേഷം സുതപസ്സും പൃശ്നിയും വിഗ്രഹത്തെ പൂജിച്ചുകൊണ്ട് ദിവസങ്ങൾ കഴിച്ചു. ഏറെ വൈകാതെ പൃശ്നി തേജസ്വിയായ ഒരു മകനെ പ്രസവിച്ചു. പൃശ്നിഗർഭൻ എന്നു പേരായ ആ കുട്ടി വളർന്ന് ലോകത്തിൽ ധർമ്മം രക്ഷിച്ചു പോന്നു._*

*_അടുത്ത ജന്മത്തിൽ സുതപസ്സ് കാശ്യപമുനിയയും പൃശ്നി അദിതിയായും ജനിച്ചു. വിഷ്ണു വിഗ്രഹത്തിന്റെ പൂജ മുടക്കിയില്ല. അവരുടെ മക്കളായി ഇന്ദ്രൻ അഗ്നി, സൂര്യൻ, മുതലായ ദേവന്മാർ പിറന്നു. എന്നാൽ കാശ്യപന്റെ മറ്റൊരു ഭാര്യയായിരുന്ന ദിതിയുടെ മക്കളായ അസുരന്മാർ ദേവന്മാരെ തോല്പിച്ചു. കാശ്യപന്റെ ഉപദേശമരസിച്ച് തന്റെ മക്കളുടെ വിജയത്തിനു വേണ്ടി അദിതി പയോവ്രതം എന്നെരു വ്രതമനുഷ്ഠിക്കുകയും അതിന്റെ ഫലമായി വാമനമൂർത്തി ജനിയ്ക്കുകയും ചെയ്തു.വാമനൻ മഹാബലിയുടെ യാഗത്തിനുപോയി മൂന്നടി മണ്ണ് യാചിച്ച് വാങ്ങി മൂന്നു ലോകങ്ങളും തിരിച്ചുപിടിച്ച് ഇന്ദ്രനുകൊടുത്തു.......🌷🌻🙏🏻_* 


*ഹരി ഓം*


*🌹ഗുരുവായൂരപ്പൻ ശരണം🌹*

✍🏻 അജിത്ത്കഴുനാട്

No comments:

Post a Comment