Friday, April 19, 2019

ശ്രീകൃഷ്ണ ശരണം മമ
പ്രഭാത്തിൽ ഗുരുവായൂരപ്പ സ്മരണ എല്ലാ കർമ്മഫലങ്ങളും ശ്രേഷ്ഠമാക്കുന്നു. വനമാലയാൽ അലങ്കരിച്ച്, തൃക്കൈയ്യിൽ താമര പിടിച്ച്, പാവ് മുണ്ടുടുത്ത്, അതിനിടയിൽ പൊന്നോടക്കുഴൽ തിരുകി, പുഞ്ചിരി തൂകി നിൽക്കുന്ന രൂപം അതിസുന്ദരമാണ്. അനേകം നെയ്യ്തിരി നാളങ്ങളെ കൊണ്ട് പ്രശോഭിക്കുന്ന ശ്രീലകത്തെ ചൈതന്യം ഭക്തന്മാരിലേക്കും അവർ വഴി ഈ ഭാരത ഭൂമിയിലും പകർന്ന് നിരന്തരം ശുദ്ധികരിക്കുന്നു.
പൊതുവെ വിളക്കിൽ രണ്ടോ അഞ്ചോ തിരികളാണ് ഇടാറ്. അഞ്ച് തിരിയിൽ കൂടി ഭഗവത് ചൈതന്യം എങ്ങനെ പ്രവഹിക്കുന്നു എന്ന് നമ്മുക്ക് ചിന്തിക്കാം. കിഴക്ക് ഭാഗം ജ്ഞാനത്തിന്റെ പ്രതീകമാണ് അവിടെ ആദ്യം കൊളുത്തുന്ന നാളത്തിൽ കൂടി ജ്ഞാനം പ്രവേശിക്കുന്നു. പിന്നിട് തെക്ക് ഭാഗത്താണ് കൊളുത്തുന്നത് ,ഈ ഭാഗം ധർമ്മത്തിന്റെയും പിതൃക്കളുടെയും സ്ഥാനമാണ് .ഇത് വഴി ജ്ഞാനത്തിൽ ധർമ്മം ചേരുന്നു. പിന്നിട് പടിഞ്ഞാറ് ഭാഗത്ത് കൊളുത്തുന്നു , ഈ ഭാഗം വരുണ ദേവനാണ് അതായത് ജീവന്റെ ആരംഭം ജലത്തിലാണല്ലോ. പിന്നിട് വടക്ക് ഭാഗത്ത് എത്തുമ്പോൾ ഋഷി മണ്ഡലമാണ്, ഇത് ശുദ്ധ സംസ്ക്കാരമാണ് അതും ചേരുന്നു. പിന്നിട് വടക്ക് കിഴക്ക് ഭാഗം ഈശാന കോണാണ് ഇതിൽ ഭഗവൽ ചൈതന്യം അടങ്ങുന്നു. ഇങ്ങനെ ഉണ്ടാവുന്ന ഊർജ്ജവലയം ഗൃഹമായാലും ക്ഷേത്രമായാലും ദേശമായാലും ശുദ്ധികരിക്കുന്നു. ഗൃഹത്തിൽ ഈ താപോർജ്ജം വാതിലിൽ ആണ് കേന്ദ്രികരിക്കുക. അതു കൊണ്ട് വാതിൽ പടിയിൽ ഇരിക്കരുത് എന്ന് പഴമക്കാർ പറയുന്നു. ഈ ഊർജ്ജവലയം ഗൃഹമാകെ ശുദ്ധികരിക്കുന്നു. ഓംകാരത്തിന് തുല്യമാണത്രെ ഒരു നെയ്യ് വിളക്ക്.
ഗുരുവായൂരപ്പന്റെ കൃപാകടാക്ഷത്തോടെ നമ്മുടെ ഗൃഹത്തിലും നൈയ്യ് തിരിനാളങ്ങൾ പ്രകാശിക്കട്ടെ അത് വഴി ഗൃഹം ഐശ്വര്യ പ്രദമാകട്ടെ.
sudhir chulliyil

No comments:

Post a Comment