Monday, April 29, 2019

ദൈവത്തിന്റെ കത്ത്*

രാത്രി മുഴുവൻ നിനക്ക് ഞാൻ കാവലിരുന്നു.

നീ ഉണർന്നപ്പോൾ ഞാൻ നിന്റെ അരുകിൽ ഉണ്ടായിരുന്നു. 

എന്നാൽ നീ എന്നെ കണ്ടില്ല. എന്നെ ഓർമ്മിച്ചുമില്ല.

നീ ഉണർന്നാലുടനെ എന്നോട് സംസാരിക്കുമെന്നും, നീ ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് എന്നോട് ആലോചന ചോദിക്കുമെന്നുമാണ് ഞാൻ കരുതിയത്.

പുതിയൊരു ദിവസത്തിലേക്ക് കാലു കുത്തുവാൻ സാധിച്ചതിൽ നീ നന്ദി പറയുമെന്നും ഞാൻ കരുതി.

എന്നാൽ, അങ്ങിനെയൊന്നും സംഭവിച്ചില്ല.

പ്രഭാതകർമ്മങ്ങൾ കഴിഞ്ഞയുടനെ നീ പത്രമെടുക്കാൻ പോയി.

 പത്രവും വായിച്ചു കൊണ്ട് പ്രഭാത ഭക്ഷണം കഴിക്കുമ്പോൾ നിന്റെ ചിന്തയിൽ ഞാൻ വരുമെന്ന് വിചാരിച്ചു. ആ ചിന്ത വെറുതെയായി.

രാവിലെ നീ ഓഫീസിലേക്ക് യാത്രയാവുന്നതിനു മുമ്പ് നിനക്ക് കുറെ സമയം ഒന്നും ചെയ്യുവാനുണ്ടായിരുന്നില്ല.

 അപ്പോഴെങ്കിലും നീ എന്നെക്കുറിച്ച് ചിന്തിക്കുമെന്നാണ് ഞാൻ കരുതിയത്. 

എന്നാൽ, അതിനുപകരം നീ വെറുതെ ഒരു സോഫയിൽ ചാരിയിരുന്ന് നേരം കളയുകയാണ് ചെയ്തത്.

ഓഫീസിലേക്ക് പോകാൻ നീ വളരെ ശ്രദ്ധാപൂർവ്വമാണ് ഒരുങ്ങിയത്. 

നിന്റെ വേഷവിധാനം ഏറ്റവും മെച്ചമാണെന്ന് നീ ഉറപ്പു വരുത്തി. 

പോളിഷ് ചെയ്ത് മിനുസപ്പെടുത്തിയ ഷൂവാണ് നീ ധരിച്ചത്. 

മുടി നീ മനോഹരമായി ചീകിവെച്ചു.

പോക്കറ്റിൽ പേനയും കുത്തി കയ്യിൽ ബ്രീഫ് കെയ്സുമെടുത്ത് നീ കാറിലേക്ക് കയറിയപ്പോഴെങ്കിലും എന്നെ ഓർമ്മിക്കുമെന്ന് ഞാൻ കരുതി. 

പക്ഷേ, അതുണ്ടായില്ല.

നീ ഡ്രൈവ് ചെയ്ത് അപകടമൊന്നും കൂടാതെ ജോലി സ്ഥലത്തെത്തി.

 അപ്പോഴെങ്കിലും നിന്റെ മനസ്സിൽ നന്ദിയുടെ ഒരു ചിന്ത ഉടലെടുക്കുമെന്ന് ഞാൻ കരുതി.

അതും സംഭവിച്ചില്ല.

ഓഫീസിലെത്തിയ ഉടനെ നീ എല്ലാവരോടും ക്ഷേമാന്വേഷണം നടത്തി. 

ജോലിയിലേക്ക് പ്രവേശിച്ചു. എന്നെ അനുസ്മരിച്ചിട്ട് നിന്റെ ജോലി നീ തുടങ്ങിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചത് വെറുതെയായി.

ഉച്ചഭക്ഷണത്തിന് നീ പോയത് ഒരു റസ്റ്റോറന്റിലേക്കാണ്.

വാഹനങ്ങൾ നിറഞ്ഞൊഴുകുന്ന റോഡ് നീ ക്രോസ് ചെയ്തപ്പോഴെങ്കിലും നിന്റെ ചിന്തയിൽ ഞാൻ വരുമെന്ന് പ്രതീക്ഷിച്ചു.

 നിനക്ക് അപകടം ഉണ്ടാവില്ല എന്ന ഉറപ്പായിരിക്കണം എന്നെ നീ സ്മരിക്കാതിരിക്കാൻ കാരണം.

No comments:

Post a Comment