Wednesday, April 24, 2019

കുരുതി....... ഗുരുതി .

ഗുരുസി
'ഗുരുതി', 'കുരുതി' എന്നൊക്കെ ചിലർ പല പേരുകളിൽ ഇതിനെ വ്യവഹരിക്കുന്നുണ്ടെങ്കിലുംഅർത്ഥഗർഭമായ പദം "ഗുരുസി" എന്ന് തന്നെയാണ്. 'ഗു'കാരം അന്ധകാരവും, 'രു'കാരം അതിന്റെ നിരോധനവുമാണെന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. ഇവിടുത്തെ ഗുകാരം ഭൂതോപദ്രവം, ഈതിബാധ തുടങ്ങിയ പ്രയാസങ്ങളെ സൂചിപ്പിക്കുന്നതാവുന്നു. അന്ധകാരശബ്ദം കൊണ്ട് അതിനെയും വ്യവഹരിക്കമല്ലോ. 'രു' എന്നതിന് നിരോധിക്കുക എന്നത് തന്നെ അർഥം. 'സി' എന്ന അക്ഷരം സേചനാർത്ഥത്തെ കുറിക്കുന്നതാകുന്നു. 'സിഞ്ചതി' എന്നത് ഇതിന്റെ സംസ്കൃതപദം. അതിനാൽ സേചനത്തിലൂടെ ഭൂതോപദ്രവാദി ദോഷങ്ങളെ അകറ്റി ചൈതന്യത്തെ വർധിപ്പിക്കുന്നത് തന്നെയാണ് ഗുരുസി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ദേവിയുടെ ഉയിർത്തെഴുന്നേൽപ്പിലൂടെ സാമൂഹ്യദുരിതങ്ങളാകുന്ന അന്ധകാരത്തെ നശിപ്പിക്കുന്നു.

- ആചാര്യ ത്രൈപുരം. (ശാക്തേയതത്വം)

No comments:

Post a Comment