പഞ്ചഭൂതശുദ്ധി
~~~~~~~~~~~~
അഞ്ചുലക്ഷം മൂലദ്രവ്യങ്ങള്‍ നമ്മൾക്ക് തന്നിട്ടില്ല. വെറും അഞ്ചെണ്ണം മാത്രം. അവയെ നമ്മൾ ശരിയായ രീതിയില്‍ കൈകാര്യം ചെയ്താല്‍ പ്രപഞ്ചത്തെ അറിയാനാവും.
~~~~~~~~~~~~
അഞ്ചുലക്ഷം മൂലദ്രവ്യങ്ങള്‍ നമ്മൾക്ക് തന്നിട്ടില്ല. വെറും അഞ്ചെണ്ണം മാത്രം. അവയെ നമ്മൾ ശരിയായ രീതിയില്‍ കൈകാര്യം ചെയ്താല്‍ പ്രപഞ്ചത്തെ അറിയാനാവും.
നമ്മുടെ ശരീരത്തില്‍ 72 ശതമാനം വെറും ജലമാണ്. 12% മണ്ണ്, 4% അഗ്നി 6% കാറ്റ് ബാക്കി ആകാശം.
ശരീരം നന്നായിരിക്കണമെങ്കില്‍ ഈ അഞ്ചു ഭൂതങ്ങളെ ശുദ്ധമാക്കി വയ്ക്കണം. ഇതിന് അടിസ്ഥാനമായ യോഗ പരിശീലനത്തെ ഭൂതശുദ്ധി എന്നു പറയുന്നു. ഈ ശുദ്ധി ക്രിയ ചെയ്യുമ്പോള്‍ പഞ്ചഭൂതങ്ങളുടെ മേല്‍ നമുക്ക് ഒരു മേല്‍ക്കോയ്മ ലഭിക്കും.

വാക്കിനും അറിവിനും അപ്പുറത്താണ് പ്രപഞ്ചത്തിന്‍റെ അപാരമായ സൃഷ്ടി. അതിനകത്തു പ്രവേശിച്ചു നീന്തിനോക്കുമ്പോള്‍, ലളിതമായ ഒന്ന് പലകോടി വലിപ്പത്തില്‍ ബൃഹത്തായി ഏറെ സങ്കീര്‍ണ്ണമായി, അലംഘനീയമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കാം. വെറും അഞ്ച് കാര്യങ്ങള്‍ കൊണ്ട് കളിക്കുന്ന കളിയാണ് ഇത് എന്ന സൂക്ഷ്മസത്യം വെളിവാകുമ്പോള്‍ ജ്ഞാനം ഉദിക്കുന്നു.
യോഗപരിശീലനത്തിന്‍റെ ഒരു ഭാഗമായ പ്രാണായാമം ചെയ്യുമ്പോള്‍ കിട്ടുന്ന 6% മാറ്റം കൊണ്ടുതന്നെ പലരും ഏറെ സന്തോഷവാന്മാരായിത്തീരുന്നുണ്ട്. ഇത്തരത്തില്‍ പഞ്ചഭൂതങ്ങളെയും ശുദ്ധി ചെയ്താല്‍ ജീവന്‍തന്നെ മധുരതരമാവും.
rajeev kunnekkat
No comments:
Post a Comment