Thursday, April 25, 2019

ധ്യാനം
ഏതോ അനിർവചനീയമായൊരു കാരണത്താൽ അന്തര്യാമിയുടെ ഒരു മഹാകൃപ ഈ ജീവന്റെ മേൽ പതിയുകയും അന്തര്യാമി ഈ ജീവനെ അതിലേക്കു വലിക്കുകയും ചെയ്യുന്നു. ഈ വലിയുടെ ശക്തികൊണ്ട് ജീവന്റെ ശ്രദ്ധ അന്തര്യാമിയിൽ പതിയുന്നു. അന്തര്യാമിയോട് പ്രേമപാരവശ്യമേറ്റ ജീവൻ മറ്റെല്ലാം മറന്ന് അതിനോടൊട്ടിച്ചേർന്നിരിക്കുന്നു. സകലതിനും പൊരുളായ പൊരുളല്ലാതെ മറ്റൊന്നുമില്ലാത്ത ഒരു സ്ഥിതി സംജാതമാകുന്നു.
എല്ലാറ്റിനെയും ഒരുമിച്ചു ചേർത്ത് 'ധ്യാനം' എന്നു വിളിക്കുന്നു.
*** മറ്റെല്ലാ നാമജപാദി സാധനാനുഷ്ഠാനപദ്ധതികളും ഈ ധ്യാനത്തിലേക്കു നയിച്ചേക്കാവുന്ന സംഗതികളാണ്.
sudha bharat

No comments:

Post a Comment