Sunday, April 28, 2019

മേല്‍പ്പുത്തൂരിന്റെ ശ്രീപാദസപ്തതി

Sunday 28 April 2019 3:28 am IST
ആജ്യാസക്തകരേര്‍ദ്വിജന്മഭിരഹം
 ഹൂയേയ നോ ദാനവൈ:
 സ്വാഹാരോചിതമസ്തു പാര്‍ശ്വമനിശം
 താദൃക്ച ഹവ്യം ലഭൈ
 രക്ഷാവാനിതി ഭൂതിമാനിതി ച മേ
 ശബ്ദപ്രസിദ്ധ്യാ ശിവേ
 നോപേക്ഷ്യോഹമിതി ത്വദംഘ്രിനമനേ
 ജീയാസുരഗ്നേര്‍ഗിര:
അല്ലയോ പാര്‍വതീദേവീ,  ബ്രാഹ്മണര്‍ നെയ്യ് കൈയിലെടുത്ത് എനിക്ക് ഹോമിക്കണം. അസുരന്മാര്‍ യുദ്ധക്കൊതി മൂത്ത് എന്നെ ആഹ്വാനം ചെയ്യരുത്. എന്റെ പത്‌നി സ്വാഹ എന്റെയരികെ ശോഭിക്കണം. സ്വാഹാകാരം എല്ലായ്‌പ്പോഴും കേള്‍ക്കണം. സ്വാഹാസഹിതമായ ഹവിസ്സ്, എനിക്ക് ലഭ്യമാക്കണം. രക്ഷയുള്ളവന്‍, ഭസ്മവാന്‍ എന്നീ ഖ്യാതികള്‍ എനിക്കുള്ളതു കൊണ്ട്  എന്നെ കൈവെടിയരുതേ എന്ന് അഗ്നി ആ ചരണാരവിന്ദങ്ങളില്‍ നമസ്‌ക്കരിക്കുമ്പോള്‍ അപേക്ഷിക്കുന്നു.      
janmabhumi

No comments:

Post a Comment